ന്യൂഡൽഹി: അമ്മയുടെ അവിഹിത ബന്ധം നേരിൽക്കണ്ടതിന് ആറു വയസ്സുകാരിയായ മകളെ പെറ്റമ്മയും കാമുകനും ചേർന്ന് കഴുത്തറുത്തു കൊന്നു. ഡൽഹിയിൽ ബുധനാഴ്ച രാത്രിയാണ് കണ്ണില്ലാത്ത ക്രൂരത അരങ്ങേറിയത്. ഒന്നാം ക്ലാസിൽ പഠിക്കുന്ന കാജലാണ് അമ്മയുടെ അവിഹിത ബന്ധം കണ്ടു എന്ന ഒറ്റക്കാരണത്തിന് അതിക്രൂരമായ രീതിയിൽ തലയറുത്തുകൊല്ലപ്പെട്ടത്.

അമ്മയെ സംശയം തോന്നിയ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിക്കുകയായിരുന്നു. തന്റെ മകൾ ആഭിചാരകർമ്മത്തിൽ പെട്ടാണ് മരിച്ചതെന്ന് മാതാവ് ആദ്യം പൊലീസിൽ മൊഴി നൽകിയിരുന്നു. എന്നാൽ പിന്നീട് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിക്കുകയായിരുന്നെന്ന് ഡെപ്യൂട്ടി കമ്മീഷണർ ഓംവീർ പറഞ്ഞു. കാജലിനെക്കൂടാതെ മറ്റ് രണ്ട് മക്കൾകൂടി ഈ ദമ്പതികൾക്കുണ്ട്. ഇതിൽ നാലു വയസ്സുകാരനായ മകന്റെ മൊഴിയാണ് അമ്മയെ എളുപ്പത്തിൽ പിടികൂടാൻ പൊലീസിനെ സഹായിച്ചത്.

ഡൽഹിയിലെ ഡയറി ഫാം ഏരിയയിലാണ് സംഭവം നടന്നത്. 29കാരിയായ കാജലിന്റെ അമ്മ മുന്നാ ദേവിയും കാമുകനായ 23കാരൻ സുധീറുമായുള്ള അവിഹിത ബന്ധം കുട്ടി നേരിട്ട് കാണുകയായിരുന്നു. ഇരുവരും കിടക്ക പങ്കിടുന്ന ദൃശ്യം നേരിട്ടു കണ്ട കുട്ടി പിതാവിനെ അറിയിക്കുമെന്ന് പറഞ്ഞു. ഇതോടെ അമ്മയും കാമുകനും ചേർന്ന കുഞ്ഞിനെ അതി ക്രൂരമായി കഴുത്തറുത്തുകൊല്ലുകയായിരുന്നു. ബുധനാഴ്ചയാണ് കുട്ടിയുടെ കൊല നടന്നത്. കാമുകനാണ കഴുത്തറത്തത്. മകൾ ആ ശ്രമം തടയുവാതിരിക്കുവാൻ വേണ്ടി ഇരു കൈകളും കൂട്ടിപ്പിടിച്ചു കൊടുത്തത് പെറ്റമ്മയാണ്.

ഇവരുടെ വീടിനടുത്തുള്ള മറ്റൊരു വീടിന്റെ ടെറസിൽ നിന്നാണ് പൊലീസ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പച്ചക്കറി കച്ചവടക്കാരനായ കുട്ടിയുടെ അച്ഛൻ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് സംഭവം നടന്നത്. ഭർത്താവില്ലാതിരുന്ന തക്കം നോക്കി അമ്മയുടെ കാമുകൻ വീട്ടിൽ എത്തി. കാമുകനുമായുള്ള ബന്ധം കാണാതിരിക്കാൻ കുട്ടിയെ അമ്മ കടയിൽ നിന്നും എന്തോ വാങ്ങാൻ എന്ന വ്യാജേന പുറത്തേക്ക് വിട്ടു. തിരിച്ചെത്തിയ കുട്ടി കണ്ടത് അമ്മയും കാമുകനും തമ്മിൽ കിടക്ക പങ്കിടുന്നതാണ്. കുട്ടി ഇത് അച്ഛനോട് പറയുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെ രണ്ടു പേരും ചേർന്ന് കുട്ടി വീടിന്റെ ടെറസിലേക്ക് കൊണ്ടു പോയി. അഴിടെ വെച്ച് ഇരുവരും ചേർന്ന് കഴുത്തറുത്തു.

ഇതിനു ശേഷം മുന്നി ദേവി ഇളയ മകനുമായി കുട്ടിയെ കാണാനില്ലെന്ന വ്യാജേന അന്വേഷണത്തിനായി അയൽപക്കത്ത് ചെന്നു. ആ സമയം കാമുകനായ യുവാവ് കുട്ടിയുടെ രക്തം പുരണ്ട വസ്ത്രങ്ങളും കത്തിയും അവരുടെ വീട്ടിൽ തന്നെ ഒളിപ്പിച്ചു. ശേഷം കുട്ടിയുടെ മൃതദേഹം അടുത്തുള്ള അപ്പാർട്ട്‌മെന്റിന്റെ മുകളിൽ കൊണ്ടു ചെന്ന് ഇടുകയും ചെയ്തു.

കുട്ടിയുടെ പിതാവ് മകളെ കാണാനില്ലെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകി. മുകളിലെ നിലയിലിരുന്ന ടീവി കണ്ട കുഞ്ഞിനെ കാണാനില്ലെന്ന് കാണിച്ചാണ് പരാതി നൽകിയത്. 9.30ഓടെ വീടിന്റെ പുറത്ത് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ലായിരുന്നു. പിന്നീട് രാത്രി 1.30 ഓടെ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തു.

കാജലിനെക്കൂടാതെ മറ്റ് രണ്ട് മക്കൾകൂടി ഈ ദമ്പതികൾക്കുണ്ട്. ഇതിൽ നാലു വയസ്സുകാരനായ മകന്റെ മൊഴിയാണ് അമ്മയ്ക്ക് വിനയായത്. നീളമുള്ള കുർത്തയും ധരിച്ച താടി വച്ച ഒരാൾ രാത്രി വീട്ടിൽ വന്നത് കണ്ടുവെന്നായിരുന്നു മൊഴി. ആഭിചാര ക്രിയക്ക് വന്നയാളാണെന്ന് പിന്നീട് അമ്മ പൊലീസിനോട് പറയുകയായിരുന്നു. എന്നാൽ മൊഴിയിൽ വിശ്വാസം വരാത്ത പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കേസ് തിരിച്ചു വിടുന്നതിനായി നാലു വയസ്സുകാരനായ മകനെ നുണ പഠിപ്പിച്ചതാണെന്ന് തെളിയുകയായിരുന്നു.