- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒന്നര വയസുള്ള ഇരട്ടക്കുട്ടികളെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തി അമ്മ തീ കൊളുത്തി ആത്മഹത്യ ചെയ്തു; ദാരുണ സംഭവം ഓട്ടോറിക്ഷ ഡ്രൈവറായ ഭർത്താവു പുലർച്ചെ ജോലിക്കു പോയതിനു തൊട്ടുപിന്നാലെ
മലപ്പുറം: കുറ്റിപ്പുറത്ത് മാതാവ് രണ്ടു മക്കളെ കൊലപ്പെടുത്തിയ ശേഷം തീകൊളുത്തി ആത്മഹത്യ ചെയ്ത നിലയിൽ. ഒന്നര വയസുള്ള ഇരട്ടക്കുട്ടികളെയും മാതാവിനെയുമാണ് വീട്ടിനുള്ളിൽ ഇന്ന് പുലർച്ചയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുറ്റിപ്പുറം പൊലീസ് സ്റ്റേഷനു സമീപത്തെ കഴുത്തല്ലൂർ പനയത്തു വീട്ടിൽ ഫസലുറഹ്മാന്റെ ഭാര്യയും വളാഞ്ചേരി പരിതിയിൽ ഹംസയുടെ മകളുമായ ജസീല (27), മക്കളായ മുഹമ്മദ് ഫർഹാൻ, ഫാത്തിമ ഫർഹാന എന്നിവരാണ് ദാരുണമായ അന്ത്യംവരിച്ചത്. തിങ്കളാഴ്ച പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവം. ജസീലയുടെ മൃതദേഹം വീട്ടിലെ കുളിമുറിയിലും, കുട്ടികളുടെ മൃതദേഹം കഴുത്തിൽ ഷാൾമുറുക്കി കൊലപ്പെടുത്തിയനിലയിലുമായിരുന്നു കാണപ്പെട്ടത്. ജസീല മക്കളെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുട്ടികളെ കൊല്ലാൻ കഴുത്തിൽ കുരുക്കിയ ഷാൾ പൊലീസ് കണ്ടെടുത്തു. ശരീരം പൂർണമായും കത്തിയ ജസീലയുടെ മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലും കുട്ടികളുടെ മൃതദേഹം വളാഞ്ചേരി നടക്കാവിൽ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്. ഇൻക്വസ്
മലപ്പുറം: കുറ്റിപ്പുറത്ത് മാതാവ് രണ്ടു മക്കളെ കൊലപ്പെടുത്തിയ ശേഷം തീകൊളുത്തി ആത്മഹത്യ ചെയ്ത നിലയിൽ. ഒന്നര വയസുള്ള ഇരട്ടക്കുട്ടികളെയും മാതാവിനെയുമാണ് വീട്ടിനുള്ളിൽ ഇന്ന് പുലർച്ചയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കുറ്റിപ്പുറം പൊലീസ് സ്റ്റേഷനു സമീപത്തെ കഴുത്തല്ലൂർ പനയത്തു വീട്ടിൽ ഫസലുറഹ്മാന്റെ ഭാര്യയും വളാഞ്ചേരി പരിതിയിൽ ഹംസയുടെ മകളുമായ ജസീല (27), മക്കളായ മുഹമ്മദ് ഫർഹാൻ, ഫാത്തിമ ഫർഹാന എന്നിവരാണ് ദാരുണമായ അന്ത്യംവരിച്ചത്.
തിങ്കളാഴ്ച പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവം. ജസീലയുടെ മൃതദേഹം വീട്ടിലെ കുളിമുറിയിലും, കുട്ടികളുടെ മൃതദേഹം കഴുത്തിൽ ഷാൾമുറുക്കി കൊലപ്പെടുത്തിയനിലയിലുമായിരുന്നു കാണപ്പെട്ടത്. ജസീല മക്കളെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുട്ടികളെ കൊല്ലാൻ കഴുത്തിൽ കുരുക്കിയ ഷാൾ പൊലീസ് കണ്ടെടുത്തു.
ശരീരം പൂർണമായും കത്തിയ ജസീലയുടെ മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലും കുട്ടികളുടെ മൃതദേഹം വളാഞ്ചേരി നടക്കാവിൽ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനായി മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതായി വളാഞ്ചേരി സിഐ പറഞ്ഞു. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.ബന്ധുക്കളെയും ഭർതൃവീട്ടുകാരിൽ നിന്നും പൊലീസ് കാര്യങ്ങൾ ചോദിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ മരണത്തിലേക്ക് നയിക്കാനുണ്ടായ കാരണങ്ങളെ സംബന്ധിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഭർത്താവ് ഓട്ടോ തൊഴിലാളിയാണ്. പുലർച്ചെ നാലുമണിക്ക് തന്നെ ഓട്ടോറിക്ഷയുമായി ജോലിക്കു പോവാണുണ്ടായിരുന്നു. പതിവു പോലെ ഫസലുറഹ്മാൻ ഇന്നും ഓട്ടോയുമായി പോയ ശേഷമായിരുന്നു ഭാര്യ ഇരട്ടകളായ കുട്ടികളെ കൊലപ്പെടുത്തിയ ശേഷം തീകൊളുത്തി ആത്മഹത്യ ചെയ്തത്.