- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുഞ്ഞ്മരിച്ചതറിഞ്ഞ് ഹൃദയം തകർന്ന അമ്മ മൃതദേഹം ഉപേക്ഷിച്ച് പൊലീസ് സ്റ്റേഷനിൽ അഭയംതേടി; അമ്മയെ കാണാതായത് കുഞ്ഞിന്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയശേഷം; പുനലൂർ സ്വദേശിയായ യുവതിയെ കണ്ടെത്തിയത് നെടുമങ്ങാട്ട്നിന്ന്
തിരുവനന്തപുരം: ചികിത്സയിലിരിക്കെ മരിച്ച കുഞ്ഞിന്റെ മൃതദേഹം ആശുപത്രിയിലുപേക്ഷിച്ച് അമ്മ പൊലീസ് സ്റ്റേഷനിൽ അഭയം തേടി. കുട്ടിയുടെ മരണംമൂലമുണ്ടായ മാനസികാഘാതം കാരണമാണ് യുവതി മൃതദേഹം ഉപേക്ഷിച്ച് പോയതെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ മൃതദേഹം വ്യാഴാഴ്ച ഉച്ചയോടെ വീട്ടുകാർക്കു കൈമാറി. പുനലൂർ സ്വദേശി റീനയുടെ ഏഴുമാസം പ്രായമുള്ള കുഞ്ഞാണ് തിരുവനന്തപുരത്തെ എസ്.എ.ടി. ആശുപത്രിയിൽ മരിച്ചത്. ഇതറിഞ്ഞ് റീന ആശുപത്രിയിൽ നിന്നിറങ്ങി നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ അഭയം തേടി. കുഞ്ഞ് മരിച്ചവിവരം ആശുപത്രി അധികൃതർ അമ്മയെ അറിയിച്ചു. ഇതോടെ റീന ആശുപത്രിയിൽ നിന്നും പോയി. സുരക്ഷാജീവനക്കാരുൾപ്പെടെയുള്ളവർ അന്വേഷിച്ചെങ്കിലും റീനയെ കണ്ടെത്താനായില്ല. തുടർന്ന് ആശുപത്രി അധികൃതർ വിവരം മെഡിക്കൽ കോളേജ് പൊലീസിനെ അറിയിച്ചു. പൊലീസെത്തി കുഞ്ഞിന്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. റീനയെ കാണാതായ വിവരം ജില്ലയിലെയും പത്തനംതിട്ട, പുനലൂർ എന്നിവിടങ്ങളിലെ പൊലീസ് സ്റ്റേഷനുകളിലും അറിയിച്ചു. പൊലീസ് അന്വേഷണം തുടരുന്നതിനിടെ വ്യാഴാഴ്ച രാവിലെ റീന നെടുമ
തിരുവനന്തപുരം: ചികിത്സയിലിരിക്കെ മരിച്ച കുഞ്ഞിന്റെ മൃതദേഹം ആശുപത്രിയിലുപേക്ഷിച്ച് അമ്മ പൊലീസ് സ്റ്റേഷനിൽ അഭയം തേടി. കുട്ടിയുടെ മരണംമൂലമുണ്ടായ മാനസികാഘാതം കാരണമാണ് യുവതി മൃതദേഹം ഉപേക്ഷിച്ച് പോയതെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ മൃതദേഹം വ്യാഴാഴ്ച ഉച്ചയോടെ വീട്ടുകാർക്കു കൈമാറി.
പുനലൂർ സ്വദേശി റീനയുടെ ഏഴുമാസം പ്രായമുള്ള കുഞ്ഞാണ് തിരുവനന്തപുരത്തെ എസ്.എ.ടി. ആശുപത്രിയിൽ മരിച്ചത്. ഇതറിഞ്ഞ് റീന ആശുപത്രിയിൽ നിന്നിറങ്ങി നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ അഭയം തേടി.
കുഞ്ഞ് മരിച്ചവിവരം ആശുപത്രി അധികൃതർ അമ്മയെ അറിയിച്ചു. ഇതോടെ റീന ആശുപത്രിയിൽ നിന്നും പോയി. സുരക്ഷാജീവനക്കാരുൾപ്പെടെയുള്ളവർ അന്വേഷിച്ചെങ്കിലും റീനയെ കണ്ടെത്താനായില്ല. തുടർന്ന് ആശുപത്രി അധികൃതർ വിവരം മെഡിക്കൽ കോളേജ് പൊലീസിനെ അറിയിച്ചു. പൊലീസെത്തി കുഞ്ഞിന്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
റീനയെ കാണാതായ വിവരം ജില്ലയിലെയും പത്തനംതിട്ട, പുനലൂർ എന്നിവിടങ്ങളിലെ പൊലീസ് സ്റ്റേഷനുകളിലും അറിയിച്ചു. പൊലീസ് അന്വേഷണം തുടരുന്നതിനിടെ വ്യാഴാഴ്ച രാവിലെ റീന നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ എത്തിയതായി വിവരം ലഭിച്ചു. അവിടെ അവർ പരസ്പരവിരുദ്ധമായ വിവരങ്ങളാണ് നൽകിയതെന്ന് പൊലീസ് പറയുന്നു.
നെടുമങ്ങാട് പൊലീസ് മെഡിക്കൽ കോളേജ് പൊലീസിനെയും എസ്.എ.ടി. ആശുപത്രിയേയും ബന്ധപ്പെട്ടപ്പോഴാണ് കുട്ടി മരിച്ചതുൾപ്പെടെയുള്ള വിവരങ്ങൾ അറിഞ്ഞത്. തുടർന്ന് റീനയെ മെഡിക്കൽ കോളേജ് സ്റ്റേഷനിൽ എത്തിച്ചു. പൊലീസ് അറിയിച്ചതനുസരിച്ച് പുനലൂരിൽ നിന്ന് ഇവരുടെ ബന്ധുക്കളും എത്തി. ഭർത്താവുമായി പിണങ്ങിക്കഴിയുന്ന യുവതി രണ്ടുദിവസം മുമ്പാണ് ആശുപത്രിയിലെത്തിയത്.