- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
200 രൂപയ്ക്ക് അമ്മ കുഞ്ഞിനെ വിറ്റു; ആൺകുഞ്ഞിനെ വിറ്റത് നാല് പെൺകുട്ടികളുടെ പിതാവായ ഓട്ടോ ഡ്രൈവർക്ക്; സംഭവം പുറത്തറിഞ്ഞത് അച്ഛൻ ഗ്രാമമുഖ്യനെ കണ്ടതോടെ
അഗർത്തല: ത്രിപുരയിൽ 200 രൂപയ്ക്ക് അമ്മ കുഞ്ഞിനെ വിറ്റു. ഏപ്രിൽ 13 ന് ഒരു ഓട്ടോ ഡ്രൈവർക്കാണ് കുഞ്ഞിനെ വിറ്റത്. ബിപിഎൽ വിഭാഗത്തിലുള്ള ആദിവാസി സ്ത്രീയാണ് രണ്ട് വയസ് പ്രായമുള്ള ആൺകുഞ്ഞിനെ വിറ്റത്. നാല് പെൺകുട്ടികളുടെ പിതാവായ ഓട്ടോ ഡ്രൈവർക്കാണ് കുഞ്ഞിനെ വിറ്റതെന്നും ഇതിന് തന്റെ സമ്മതമില്ലായിരുന്നുവെന്നും കുട്ടിയുടെ അച്ഛൻ പറയുന്നു.ഗ്രാമമുഖ്യന്റെ മുമ്പാകെ സംഭവം എത്തിയതോടെയാണ് ഇത് പുറം ലോകം അറിഞ്ഞത്. കുഞ്ഞിനെ തിരികെ വാങ്ങാൻ ഗ്രാമമുഖ്യന്റെ നേതൃത്വത്തിൽ തീരുമാനിച്ച് ഓട്ടോ ഡ്രൈവറെ സമീപിച്ചു. എന്നാൽ അമ്മ ആവശ്യപ്പെട്ടാൽ കുഞ്ഞിനെ തിരികെ നൽകാൻ തയാറാണെന്നാണ് ആയാൾ പറഞ്ഞത്. ഇപ്പോൾ സാമൂഹിക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ കുട്ടിയെ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. 15 ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് ഇത് രണ്ടാം തവണയാണ് കുഞ്ഞിനെ വിറ്റ സംഭവം റിപ്പോർട്ട് ചെയ്യുന്നത്. ധലായി ജില്ലയിൽ ഒരു ആദിവാസി സ്ത്രീ 11 ദിവസം മാത്രം പ്രായമായ ആൺകുഞ്ഞിനെ 5000 രൂപയ്ക്ക് വിൽക്കുകയുണ്ടായി. ഭർത്താവിന്റെ ചികിത്സയ്ക്ക് പണം കണ്ടെത്താനാണ്
അഗർത്തല: ത്രിപുരയിൽ 200 രൂപയ്ക്ക് അമ്മ കുഞ്ഞിനെ വിറ്റു. ഏപ്രിൽ 13 ന് ഒരു ഓട്ടോ ഡ്രൈവർക്കാണ് കുഞ്ഞിനെ വിറ്റത്. ബിപിഎൽ വിഭാഗത്തിലുള്ള ആദിവാസി സ്ത്രീയാണ് രണ്ട് വയസ് പ്രായമുള്ള ആൺകുഞ്ഞിനെ വിറ്റത്.
നാല് പെൺകുട്ടികളുടെ പിതാവായ ഓട്ടോ ഡ്രൈവർക്കാണ് കുഞ്ഞിനെ വിറ്റതെന്നും ഇതിന് തന്റെ സമ്മതമില്ലായിരുന്നുവെന്നും കുട്ടിയുടെ അച്ഛൻ പറയുന്നു.ഗ്രാമമുഖ്യന്റെ മുമ്പാകെ സംഭവം എത്തിയതോടെയാണ് ഇത് പുറം ലോകം അറിഞ്ഞത്.
കുഞ്ഞിനെ തിരികെ വാങ്ങാൻ ഗ്രാമമുഖ്യന്റെ നേതൃത്വത്തിൽ തീരുമാനിച്ച് ഓട്ടോ ഡ്രൈവറെ സമീപിച്ചു. എന്നാൽ അമ്മ ആവശ്യപ്പെട്ടാൽ കുഞ്ഞിനെ തിരികെ നൽകാൻ തയാറാണെന്നാണ് ആയാൾ പറഞ്ഞത്. ഇപ്പോൾ സാമൂഹിക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ കുട്ടിയെ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. 15 ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് ഇത് രണ്ടാം തവണയാണ് കുഞ്ഞിനെ വിറ്റ സംഭവം റിപ്പോർട്ട് ചെയ്യുന്നത്.
ധലായി ജില്ലയിൽ ഒരു ആദിവാസി സ്ത്രീ 11 ദിവസം മാത്രം പ്രായമായ ആൺകുഞ്ഞിനെ 5000 രൂപയ്ക്ക് വിൽക്കുകയുണ്ടായി. ഭർത്താവിന്റെ ചികിത്സയ്ക്ക് പണം കണ്ടെത്താനാണ് കുഞ്ഞിനെ വിറ്റതെന്നാണ് അമ്മയുടെ വിശദീകരണം