ദർ തെരേസയെ ഇന്ന് വിശുദ്ധയായി പ്രഖ്യാപിക്കുന്നതിൽ ഏറ്റവുമധികം സന്തോഷിക്കുന്നവരിൽ ഒരാളാണ് ബ്രസീലുകാരനായ മാർസിലിയോ ഹാഡഡ് അൻഡ്രിനോ. ബ്രെയിൻ ഇൻഫെക്ഷൽ ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന ഇദ്ദേഹം മദറിന്റെ മധ്യസ്ഥത്താലാണ് സുഖപ്പെട്ടത്.മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ ഇപ്പോൾ വത്തിക്കാനിലെത്തിയിരിക്കുന്ന അൻഡ്രിനോ ഇവിടെ തിളങ്ങുന്ന താരമാകുന്നുമുണ്ട്. മദർ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റിയിൽ നിന്നും നിരവധി കന്യാസ്ത്രീകൾ ഈ ചടങ്ങിൽ പങ്കെടുക്കുന്നതിനായി വത്തിക്കാനിലെത്തിച്ചേർന്നിട്ടുണ്ട്. അക്കൂട്ടത്തിൽ പെട്ട ഒരു കന്യാസ്ത്രീക്ക് സെന്റ് പീറ്റേഴ്സ് സ്‌ക്വയറിൽ വച്ച് പോപ്പ് ഫ്രാൻസിസിനെ കണ്ടതിനെ തുടർന്ന് ആവേശം കയറിയതിനാൽ അദ്ദേഹത്തെ കെട്ടിപ്പിടിച്ച് ചുംബിക്കുകയും ചെയ്തിരുന്നു. ഇത്തരത്തിൽ ഇന്ന് അഗതികളുടെ അമ്മ വിശുദ്ധയാക്കപ്പെടുമ്പോൾ വത്തിക്കാനിൽ ഉത്സവപ്രതീതിയാണ് അരങ്ങേറുന്നത്.

ദൈവത്തിന്റെ സ്നേഹം മദറിലൂടെ അനുഭവിക്കാൻ സാധിച്ച നിരവധി പേരിലൊരാളാണ് താനെന്ന് അൻഡ്രിനോ നന്ദിയോടെ സ്മരിക്കുന്നു. ദയയുടെ ആൾരൂപമായ മദർ തെരേസ എല്ലാവരെയും സമഭാവത്തോടെയാണ് കണ്ടിരുന്നതെന്നും തനിക്ക് പ്രത്യേക പരിഗണനയൊന്നും നൽകിയിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. മദറിന്റെ മധ്യസ്ഥപ്രാർത്ഥനയാലാണ് അൻഡ്രിനോയ്ക്ക് രോഗവിമുക്തിയുണ്ടായതെന്ന് ഇക്കഴിഞ്ഞ ഡിംസബറിൽ പോപ്പ് ഫ്രാൻസിസ് സ്ഥിരീകരിച്ചിരുന്നു. ഈ രോഗവിമുക്തി വൈദ്യശാസ്ത്രപരമായി വ്യാഖ്യാനിക്കാൻ സാധിക്കാനാവാത്തതാണെന്നും മദറിന്റെ മധ്യസ്ഥതയിലാണീ അത്ഭുതം സംഭവിച്ചതെന്നും വത്തിക്കാനിലെ ഡോക്ടർമാരും തിയോളജിസ്ററുകളും നിർണയിച്ചതിനെ തുടർന്നായിരുന്നു പോപ്പിന്റെ ഇത് സംബന്ധിച്ച നിർണായക പ്രഖ്യാപനമുണ്ടായിരുന്നത്. ഇതോടെ മദറിനെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനുള്ള അവസാനം ഘട്ടവും പൂർത്തിയാവുകയായിരുന്നു.

വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനുള്ള ചടങ്ങിൽ പങ്കെടുക്കുന്നതിനുള്ള ഒരു ലക്ഷം ടിക്കറ്റുകളാണ് ഇതുവരെ വിതരണം ചെയ്തിരിക്കുന്നത്. എന്നാൽ ഇതിലുമെത്രയോ അധികം പേർ ലോകത്തിന്റെ നാനാഭാഗത്ത് നിന്നും ഈ ചടങ്ങിൽ പങ്കെടുക്കാനെത്തുന്നുണ്ട്. ഇവർ സെന്റ് പീറ്റേഴ്സ് ബർഗിലെ പ്രധാനപ്പെട്ട തെരുവിൽ തടിച്ച് കൂടുകയും ചെയ്യും. ചടങ്ങിലേക്ക് രാജ്യങ്ങളുടേയോ സർക്കാരുകളുടെയോ തലവന്മാർ വരുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 600 ജേർണലിസ്റ്റുകൾക്കാണ് ചടങ്ങിലേക്ക് അക്രഡിറ്റേഷൻ നൽകിയിരിക്കുന്നത്.

2008ൽ അൻഡ്രിനോയ്ക്ക് രോഗബാധ കലശലായതിനെ തുടർന്ന് താനും കുടുംബാംഗങ്ങളും മദറിന്റെ മധ്യസ്ഥതയ്ക്ക് വേണ്ടി മനമുരുകി പ്രാർത്ഥിച്ചിരുന്നുവെന്നാണ് അൻഡ്രിനോയുടെ ഭാര്യ ഫെർമാന്റ നാസ്‌കിമെന്റോ റോച്ച വെളിപ്പെടുത്തുന്നത്. അൻഡ്രിനോയ്ക്ക് വൈറൽ ബ്രെയിൻ ഇൻഫെക്ഷനുണ്ടായതിനെ തുടർന്നായിരുന്നു ഇത്. ശക്തിയേറിയ ആന്റി ബയോട്ടിക്സുകൾ കഴിച്ചിരുന്നുവെങ്കിലും ആ വർഷം ഡിസംബറിൽ അദ്ദേഹത്തിന്റെ നില വഷളായി വരുകയായിരുന്നു. ഓപ്പറേഷൻ ചെയ്യുക മാത്രമേ മാർഗമുള്ളൂവെന്ന് ഡോക്ടർമാർ നിർദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ ഓപ്പറേഷന് തൊട്ടു മുമ്പാണ് അൻഡ്രിനോയ്ക്ക് അത് താങ്ങാനുള്ള കരുത്തു പോലുമില്ലെന്ന് ഡോക്ടർമാർ വെളിപ്പെടുത്തിയിരുന്നത്. തുടർന്ന് തങ്ങളുടെ മുന്നിൽ പ്രാർത്ഥന മാത്രമേ വഴിയുണ്ടായിരുന്നുള്ളൂവെന്ന് ഫെർമാന്റ ഓർക്കുന്നു.അതിലൂടെ അദ്ദേഹത്തിന് മദറിന്റെ കാര്യണ്യത്താൽ അത്ഭുതകരമായി ജീവൻ തിരിച്ച് കിട്ടുകയുമായിരന്നു. 1910 ഓഗസ്റ്റ് 26ന് അൽബേനിയൻ മാതാപിതാക്കളുടെ മകളായി സ്‌കോപ്ജെയിലാണ് മദർ തെരേസ ജനിച്ചത്. ഇന്നീ പ്രദേശം മാസിഡോണിയയുടെ തലസ്ഥാനമാണ്. 1997 സെപ്റ്റംബർ 5നായിരുന്നു മദർ ഈ ലോകത്തോട് വിടപറഞ്ഞത്.