- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡങ്കിപ്പനി ബാധിച്ച് മരിച്ച മകന്റെ മൃതദേഹം വീട്ടിൽ കയറ്റാൻ വീട്ടുടമ അനുവദിച്ചില്ല; വീട്ടുടമയുടെ ക്രൂരതയെ തുടർന്ന് ഒരു രാത്രി അമ്മയും ഇളയമകനും ചേർന്ന് പത്ത് വയസ്സുകാരന്റെ മൃതദേഹവുമായി മഴനനഞ്ഞ് പെരുവഴിയിൽ കിടന്നു
ഹൈദരാബാദ്: ഡങ്കിപ്പനി ബാധിച്ച് മരിച്ച മകന്റെ മൃതദേഹവുമായി അമ്മയും ഇളയ മകനും ഒരു രാത്രി മുഴുവൻ മഴനനഞ്ഞ് പെരുവഴിയിൽ ഇരുന്നു. മൃതദേഹം വീട്ടിൽ കയറ്റാൻ വീട്ടുടമ സമ്മതിക്കാത്തതിനെ തുടർന്നാണ് വാടകക്കാരായ അമ്മയും മകനും പത്തു വയസ്സുകാരന്റെ മൃതദേഹവുമായി ഒരു രാത്രി മുഴുവൻ മഴയത്ത് ഇരുന്നത്. ഹൈദാരാബാദ് വെങ്കിടേശ്വർ നഗറിലെ കുകട്പള്ളിയിലായിരുന്നു മനുഷ്യത്വരഹിതമായ ഈ സംഭവം അരങ്ങേറിയത്. തന്റെ മകളുടെ വിവാഹം കഴിഞ്ഞിട്ട് അധിക നാളാവത്തതിനാൽ മൃതദേഹം വീട്ടിൽ സൂക്ഷിക്കാനാവില്ലെന്നായിരുന്നു വാടകക്കാരിയോടുള്ള ഉടമയുടെ പ്രതികരണം. ഇതേ തുടർന്നാണ് ഇവർക്ക് മകന്റെ മതൃതദേഹവുമായി മഴയത്ത് കഴിയേണ്ടി വന്നത്. സർക്കാർ ആശുപത്രിയിൽ ഡങ്കിപ്പനി പിടിപെട്ടാണ് ഈശ്വരമ്മയുടെ മൂത്തമകൻ സുരേഷ് മരിക്കുന്നത്. മകന്റെ മൃതദേഹവുമായി ഈശ്വരമ്മ തന്റെ ഇളയ മകനൊപ്പം വീട്ടിലെത്തിയെങ്കിലും വീട്ടുടമ ജഗദീഷ് ഗുപ്ത സമ്മതിച്ചില്ല. ജഗദ്ദീഷ് ഗുപ്തയുടെ ക്രൂര നിലപാടിനെ തുടർന്ന് ഒരു രാത്രി മുഴുവൻ മകന്റെ മൃതദേഹവും കൊണ്ട് മഴനനഞ്ഞാണ് ഈശ്വരമ്മയും ഇളയ മകനും പെരുവഴിയിൽ
ഹൈദരാബാദ്: ഡങ്കിപ്പനി ബാധിച്ച് മരിച്ച മകന്റെ മൃതദേഹവുമായി അമ്മയും ഇളയ മകനും ഒരു രാത്രി മുഴുവൻ മഴനനഞ്ഞ് പെരുവഴിയിൽ ഇരുന്നു. മൃതദേഹം വീട്ടിൽ കയറ്റാൻ വീട്ടുടമ സമ്മതിക്കാത്തതിനെ തുടർന്നാണ് വാടകക്കാരായ അമ്മയും മകനും പത്തു വയസ്സുകാരന്റെ മൃതദേഹവുമായി ഒരു രാത്രി മുഴുവൻ മഴയത്ത് ഇരുന്നത്. ഹൈദാരാബാദ് വെങ്കിടേശ്വർ നഗറിലെ കുകട്പള്ളിയിലായിരുന്നു മനുഷ്യത്വരഹിതമായ ഈ സംഭവം അരങ്ങേറിയത്.
തന്റെ മകളുടെ വിവാഹം കഴിഞ്ഞിട്ട് അധിക നാളാവത്തതിനാൽ മൃതദേഹം വീട്ടിൽ സൂക്ഷിക്കാനാവില്ലെന്നായിരുന്നു വാടകക്കാരിയോടുള്ള ഉടമയുടെ പ്രതികരണം. ഇതേ തുടർന്നാണ് ഇവർക്ക് മകന്റെ മതൃതദേഹവുമായി മഴയത്ത് കഴിയേണ്ടി വന്നത്. സർക്കാർ ആശുപത്രിയിൽ ഡങ്കിപ്പനി പിടിപെട്ടാണ് ഈശ്വരമ്മയുടെ മൂത്തമകൻ സുരേഷ് മരിക്കുന്നത്. മകന്റെ മൃതദേഹവുമായി ഈശ്വരമ്മ തന്റെ ഇളയ മകനൊപ്പം വീട്ടിലെത്തിയെങ്കിലും വീട്ടുടമ ജഗദീഷ് ഗുപ്ത സമ്മതിച്ചില്ല.
ജഗദ്ദീഷ് ഗുപ്തയുടെ ക്രൂര നിലപാടിനെ തുടർന്ന് ഒരു രാത്രി മുഴുവൻ മകന്റെ മൃതദേഹവും കൊണ്ട് മഴനനഞ്ഞാണ് ഈശ്വരമ്മയും ഇളയ മകനും പെരുവഴിയിൽ കിടന്നത്. ഇവരുടെ ദുരവസ്ഥ കണ്ട് അലിവു തോന്നിയ അയൽക്കാർ ടാർപോളിൻ ഷീറ്റ് കൊണ്ട് വന്നാണ് പത്തു വയസ്സുകാരനായ സുരേഷിന്റെ മൃതദേഹം മൂടിയത്. മഹാബൂബ് നഗർ സ്വദേശിയായ ഈശ്വരമ്മ കഴിഞ്ഞ നാലു വർഷമായി രണ്ട് മക്കളോടുമൊപ്പം വാടകവീട്ടിലാണ് താമസം.