- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
അറ്റ്ലാന്റയിൽ വി. മിഖായേൽ മാലാഖയുടെ തിരുനാളും മദേഴ്‌സ് ഡേയും ആഘോഷിച്ചു
അറ്റ്‌ലാന്റ: ഹോളി ഫാമിലി ക്‌നാനായ കാത്തലിക് ദേവാലയത്തിൽ വി. മിഖായേൽ മാലഖയുടെ തിരുനാളും, അസോസിയേഷൻ നേതൃത്വം നൽകിയ മദേഴ്‌സ് ഡേ ആഘോഷങ്ങളും മെയ് മാസം പത്താംതീയതി വിപുലമായ ആഘോഷപരിപാടികളോടെ നടത്തുകയുണ്ടായി. 10.30-ന് ദേവാലയ അങ്കണത്തിലേക്ക് എല്ലാ അമ്മമാരേയും പൂക്കൾ നൽകി അസോസിയേഷൻ ഭാരവാഹികൾ സ്വീകരിക്കുകയുണ്ടായി. ഇടവക വികാരി ഫാ. ജോസഫ് പുതുശ
അറ്റ്‌ലാന്റ: ഹോളി ഫാമിലി ക്‌നാനായ കാത്തലിക് ദേവാലയത്തിൽ വി. മിഖായേൽ മാലഖയുടെ തിരുനാളും, അസോസിയേഷൻ നേതൃത്വം നൽകിയ മദേഴ്‌സ് ഡേ ആഘോഷങ്ങളും മെയ് മാസം പത്താംതീയതി വിപുലമായ ആഘോഷപരിപാടികളോടെ നടത്തുകയുണ്ടായി. 10.30-ന് ദേവാലയ അങ്കണത്തിലേക്ക് എല്ലാ അമ്മമാരേയും പൂക്കൾ നൽകി അസോസിയേഷൻ ഭാരവാഹികൾ സ്വീകരിക്കുകയുണ്ടായി. ഇടവക വികാരി ഫാ. ജോസഫ് പുതുശേരിയുടെ കാർമികത്വത്തിൽ ആഘോഷകരമായ തിരുനാൾ ദിവ്യബലി നടത്തപ്പെടുകയുണ്ടായി.
തുടർന്ന് കെ.സി.വൈ.എൽ നേതൃത്വം നൽകിയ കലാപരിപാടികൾ അമ്മമാർക്കായി സമർപ്പിക്കുകയുണ്ടായി. പരിപാടികൾക്ക് സറീന അറയ്ക്കൽ, ആഭിഗേൽ കുടിലിൽ എന്നിവർ നേതൃത്വം നൽകി. അസോസിയേഷൻ പ്രസിഡന്റ് അലക്‌സ് അത്തിമറ്റത്തിൽ, വൈസ് പ്രസിഡന്റ് സിൽവർസ്റ്റൺ പുത്തൻപുരയ്ക്കൽ, സെക്രട്ടറി സുനി ചാക്കോനാൽ എന്നിവർ എല്ലാ പരിപാടികളുടേയും മേൽനോട്ടം വഹിക്കുകയുണ്ടായി.
തിരുനാൾ പ്രസുദേന്തിമാരായ നീണ്ടൂർ, കൈപ്പുഴ ഇടവകാംഗങ്ങൾ ഏവർക്കും മനോഹരമായ സ്‌നേഹവിരുന്ന് തയാറാക്കിയിരുന്നു. മനോഹരമായ കലാപരിപാടികൾകൊണ്ട് അറ്റ്‌ലാന്റയിലെ ഈവർഷത്തെ മദേഴ്‌സ് ഡേ അവിസ്മരണീയമായി. ഫാബിൻ വട്ടക്കുന്നത്ത് അറിയിച്ചതാണിത്. 




