ഡാളസ്: ഡാലസ് സൗഹൃദ വേദി മദേഴ്‌സ് ഡേ ആഘോഷിക്കുന്നു. മെയ്‌ എട്ടിനു (ഞായർ) വൈകുന്നേരം അഞ്ചിനു ലൂണാ മാർത്തോമ പള്ളി ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ പ്രീന മാത്യു മുഖ്യ പ്രാസംഗിക ആയിരിക്കും.

ഏതു വിഷയവും വളരെ ഹൃദ്യമായി അവതരിപ്പിക്കുവാൻ കഴിവുള്ള പ്രീന ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമ പള്ളി അസി. വികാരി റവ. മാത്യു സാമുവലിന്റെ ഭാര്യയാണ്. കേരള സർവകലാശാലയിൽ നിന്നും മനഃശാസ്ത്രത്തിലും മുംബൈ യൂണിവേഴ്‌സിറ്റിയിൽ നിന്നും അദ്ധ്യാപക പരിശീലനത്തിലും മാസ്റ്റർ ഡിഗ്രി സമ്പാദിച്ചിട്ടുണ്ട്.

ഡാളസിലെ അമ്മമാരേ ആദരിക്കുന്നതോടോപ്പം, ദീർഘകാലം ആതുര സേവന രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച വനിതകൾക്കും മാതൃഭാഷയെ സ്‌നേഹിക്കുകയും കല സാംസ്‌കാരിക രംഗത്ത് പുരസ്‌കാരങ്ങൽ നേടിയെടുത്തിട്ടുള്ള വനിതകൾക്കും യോഗത്തിൽ മൊമെന്റൊ നല്കി ആദരിക്കുമെന്നു സെക്രട്ടറി അജയകുമാർ പ്രോഗ്രാം കൺവീനർ സുകു വർഗീസ് എന്നിവർ അറിയിച്ചു.

യോഗത്തിന്റെ വൻ വിജയത്തിനായി വനിതാ കോഓർഡിനേറ്റർ ഡയാന ജോർജ്, അനിത ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റി രൂപീകരിച്ചു.

റിപ്പോർട്ട്: എബി മക്കപ്പുഴ