- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാണയം വിഴുങ്ങി പിഞ്ചു ബാലൻ മരിച്ച സംഭവം: വിശദമായ അന്വേഷണം ആവശ്യപ്പെട്ടുള്ള മാതാവിന്റെ സത്യാഗ്രഹ സമരം അഞ്ചാം ദിവസത്തിലേക്ക്; സമരത്തിന് പിന്തുണയുമായി വിവിധ രാഷ്ട്രീയ പാർട്ടികൾ
ആലുവ: നാണയം വിഴുങ്ങി മരണപ്പെട്ട പിഞ്ചു ബാലൻ പൃഥ്വിരാജിന്റെ മരണകാരണം പുറത്തു കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അമ്മ നന്ദി നി നടത്തുന്ന സത്യാഗ്രഹം അവസാനിപ്പിക്കാൻ റവന്യൂ വകുപ്പ് ശ്രമം നടത്തുന്നു. എന്നാൽ മകന്റെ മരണകാരണം പുറത്തുകൊണ്ടു വരാതെ സമരം അവസാനിപ്പിക്കില്ലെന്ന് നന്ദിനി പറഞ്ഞു.
സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കോൺഗ്രസ് നേതാക്കൾ , ബിജെപി നേതാക്കൾ, ഇന്ത്യൻ നാഷണൽ മുസ്ലിംലീഗ്, കേരള കോൺഗ്രസ് ജേക്കബ് വിഭാഗം, റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ, വെൽഫെയർ പാർട്ടി, ആലുവ താലൂക്ക് പൗരാവകാശ സംരക്ഷണ സമിതി, കേരള സാംബവർ സൊസൈറ്റി, കേരള പുലയർ മഹാസഭ, പട്ടികജാതി ഏകോപന സഭ, യൂത്ത് കോൺഗ്രസ്, കെ എസ് യു, യുവമോർച്ച, പട്ടികജാതി മോർച്ച, മഹിളാമോർച്ച, ഒബിസി മോർച്ച, ഐഎൻടിയുസി, ഐ ഡി എഫ്, തുടങ്ങിയ പ്രസ്ഥാനങ്ങൾ പിന്തുണ പ്രഖ്യാപിച്ചു. സമരം ലക്ഷ്യം കാണുന്നതുവരെ അവസാനിപ്പിക്കില്ലെന്ന് സമര സമിതി അറിയിച്ചു.