- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരിക്കൽ ഘടിപ്പിച്ചാൽ അഴിച്ചെടുക്കാൻ സാധിക്കുകയില്ല; ഓരോ വാഹനത്തിനും വ്യത്യസ്തമായ കോഡുകൾ നൽകും; വാഹനത്തിന്റെ രജിസ്ട്രേഷൻ അടക്കമുള്ള വിവരങ്ങൾ ഈ കോഡുമായി ബന്ധിപ്പിക്കും: നമ്പർ പ്ലേറ്റുകളിൽ കൃത്രിമം കാണിക്കുന്നവരെ കുടുക്കാൻ ഉറച്ച് മോട്ടോർ വാഹന വകുപ്പ്
കൊച്ചി: വാഹന നമ്പർ പ്ലേറ്റുകളിൽ കൃത്രിമം കാണിക്കുന്നവരെ കുടുക്കാൻ ഉറച്ച് മോട്ടോർ വാഹന വകുപ്പ്. നമ്പർ പ്ലേറ്റുകളിൽ കൃത്രിമം കാണിച്ച് മോട്ടോർ വാഹന വകുപ്പിനെ കബളിപ്പിക്കാൻ ശ്രമിക്കുന്നവരെ കുടുക്കാനായി അതിസുരക്ഷാ നമ്പർ പ്ലേറ്റുകൾക്ക് രൂപം നൽകുന്നു. നശിപ്പിക്കാൻ കഴിയാത്ത രീതിയിൽ അലുമിനിയം പ്ലേറ്റിൽ ക്രോമിയം ഉപയോഗിച്ച് ഹോളോഗ്രാഫ് രീതിയിലാണ് അക്കം എഴുതുന്നത്. പദ്ധതി ഒരു മാസത്തിനുള്ളിൽ പ്രാവർത്തികമാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് ജോയന്റ് ട്രാൻസ്പോർട്ട് കമ്മിഷണർ രാജീവ് പുത്തലത്ത് പറഞ്ഞു. ആദ്യഘട്ടത്തിൽ പുതിയ വാഹനങ്ങളിലായിരിക്കും ഈ നമ്പർ പ്ലേറ്റുകൾ സ്ഥാപിക്കുക. 2019-ഓടെ കേരളത്തിലെ എല്ലാ വാഹനങ്ങളിലും ഇവ ഘടിപ്പിക്കും. ഈ നമ്പർപ്ലേറ്റുകൾ ഒരിക്കൽ ഘടിപ്പിച്ചാൽ അഴിച്ചെടുക്കാൻ സാധിക്കുകയില്ല. ഓരോ വാഹനത്തിനും വ്യത്യസ്തമായ കോഡുകൾ നൽകും. ഇവ ലേസർവിദ്യ ഉപയോഗിച്ച് ഓരോ നമ്പർപ്ലേറ്റിലും ഘടിപ്പിക്കും. വാഹനത്തിന്റെ രജിസ്ട്രേഷൻ അടക്കമുള്ള വിവരങ്ങൾ ഈ കോഡുമായി ബന്ധിപ്പിക്കും. മോട്ടോർവാഹന വകുപ്പാണ് വിവരങ്ങൾ സൂക്ഷി
കൊച്ചി: വാഹന നമ്പർ പ്ലേറ്റുകളിൽ കൃത്രിമം കാണിക്കുന്നവരെ കുടുക്കാൻ ഉറച്ച് മോട്ടോർ വാഹന വകുപ്പ്. നമ്പർ പ്ലേറ്റുകളിൽ കൃത്രിമം കാണിച്ച് മോട്ടോർ വാഹന വകുപ്പിനെ കബളിപ്പിക്കാൻ ശ്രമിക്കുന്നവരെ കുടുക്കാനായി അതിസുരക്ഷാ നമ്പർ പ്ലേറ്റുകൾക്ക് രൂപം നൽകുന്നു. നശിപ്പിക്കാൻ കഴിയാത്ത രീതിയിൽ അലുമിനിയം പ്ലേറ്റിൽ ക്രോമിയം ഉപയോഗിച്ച് ഹോളോഗ്രാഫ് രീതിയിലാണ് അക്കം എഴുതുന്നത്. പദ്ധതി ഒരു മാസത്തിനുള്ളിൽ പ്രാവർത്തികമാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് ജോയന്റ് ട്രാൻസ്പോർട്ട് കമ്മിഷണർ രാജീവ് പുത്തലത്ത് പറഞ്ഞു.
ആദ്യഘട്ടത്തിൽ പുതിയ വാഹനങ്ങളിലായിരിക്കും ഈ നമ്പർ പ്ലേറ്റുകൾ സ്ഥാപിക്കുക. 2019-ഓടെ കേരളത്തിലെ എല്ലാ വാഹനങ്ങളിലും ഇവ ഘടിപ്പിക്കും. ഈ നമ്പർപ്ലേറ്റുകൾ ഒരിക്കൽ ഘടിപ്പിച്ചാൽ അഴിച്ചെടുക്കാൻ സാധിക്കുകയില്ല. ഓരോ വാഹനത്തിനും വ്യത്യസ്തമായ കോഡുകൾ നൽകും. ഇവ ലേസർവിദ്യ ഉപയോഗിച്ച് ഓരോ നമ്പർപ്ലേറ്റിലും ഘടിപ്പിക്കും. വാഹനത്തിന്റെ രജിസ്ട്രേഷൻ അടക്കമുള്ള വിവരങ്ങൾ ഈ കോഡുമായി ബന്ധിപ്പിക്കും. മോട്ടോർവാഹന വകുപ്പാണ് വിവരങ്ങൾ സൂക്ഷിക്കുക. ഹോളോഗ്രാഫ് രീതിയിലുള്ള പ്ലേറ്റിൽ ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങൾക്ക് ശ്രമിച്ചാൽ പ്ലേറ്റുകൾ പൂർണമായും നശിക്കും.
കേരളത്തിൽ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ എത്രയും വേഗം ടെൻഡർ നടപടികൾ ആരംഭിക്കാനാണ് കോടതി ഉത്തരവ്. എന്നാൽ ഇ-ടെൻഡറുകൾ പലപ്രാവശ്യം വിളിച്ചെങ്കിലും പദ്ധതി നടപ്പായില്ല. നിലവിൽ പുതിയ ടെൻഡറുകളുമായി മുന്നോട്ടുപോകാനാണ് തീരുമാനം. കിറ്റ്കോയ്ക്കാണ് ചുമതല.
2005-ലാണ് മോട്ടോർവാഹന നിയമത്തിൽ കേന്ദ്രസർക്കാർ അതിസുരക്ഷാ നമ്പർ പ്ലേറ്റുകളുമായി ബന്ധപ്പെട്ട ഭേദഗതി കൊണ്ടുവന്നത്. എന്നാൽ, നിയമം നടപ്പാക്കിയില്ല. 2010-ൽ അതിസുരക്ഷാ നമ്പർ പ്ലേറ്റ് നിർബന്ധമാക്കി സുപ്രീംകോടതിവിധി വന്നു. നിലവിൽ അസം, ഗുജറാത്ത്, രാജസ്ഥാൻ, ജമ്മുകശ്മീർ, ബംഗാൾ, കർണാടക, ഗോവ എന്നിവിടങ്ങളിലാണ് അതിസുരക്ഷാ നമ്പർ പ്ലേറ്റുകൾ ഉപയോഗിക്കുന്നത്.