മുംബൈ:സിനിമസീരിയൽ താരം മൗനി റോയി വിവാഹിതയാകുന്നു. ഗോവയിൽ വച്ച് ജനുവരി 27നാണ് വിവാഹം എന്നാണ് സൂചന. യുഎഇയിൽ താമസമാക്കിയ സൂരജ് നമ്പ്യാറാണ് വരനെന്നും 2019 മുതൽ ഇരുവരും പ്രണയത്തിലാണെന്നും റിപ്പോർട്ടുകളുണ്ട്.

മോഡലായി കരിയർ തുടങ്ങിയ മൗനി നാഗകന്യക എന്ന സീരിയലിലൂടെയാണ് ടെലിവിഷൻ രംഗത്ത് താരമായത്. 'ദേവോൻ കി ദേവ് മഹാദേവ്' എന്ന സീരിയിൽ സതിയുടെ വേഷത്തിലും ശ്രദ്ധിക്കപ്പെട്ടു. അക്ഷയ് കുമാർ നായകനായ ഗോൾഡ് സിനിമയിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. ഇതു കൂടാതെ മെയ്ഡ് ഇൻ ചൈന, റോമിയോ അക്‌ബർ വാൾട്ടർ എന്നീ സിനിമകളിലും അഭിനയിച്ചു. നിലവിൽ ഡാൻസ് ഡാൻസ് എന്ന റിയാലിറ്റി ഷോയുടെ ജഡ്ജ് ആണ്.

ഇൻവെസ്റ്റ്‌മെന്റ് ബാങ്കർ ആയ സൂരജ് ബെംഗളൂരു സ്വദേശിയാണ്. പേരിലെ നമ്പ്യാർ ആണ് സൂരജിന് മലയാളി വേരുകളുണ്ടോ എന്ന സംശയത്തിന് കാരണം.ഗോവയിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് ചടങ്ങുകൾ നടക്കുക. അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മാത്രമാണ് ക്ഷണം.