- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതുശ്ശേരിയെ പുകച്ചു ചാടിക്കാൻ ജില്ലയിലെ കോൺഗ്രസ് നേതാക്കൾ ഗ്രൂപ്പ് മറന്ന് ഒരുമിച്ചു; മൂന്ന് തവണ മത്സരിച്ച് തോറ്റ മാണിയുടെ നേതാവും പാലം വലിക്കുന്നു; കെഎം മാണി വാക്കു പറഞ്ഞിട്ടും ജോസഫ് എം പുതുശ്ശേരിയുടെ സ്ഥാനാർത്ഥിത്വവും തുലാസിൽ
പത്തനംതിട്ട: തിരുവല്ലാ സീറ്റിലെ സ്ഥാനാർത്ഥിയാകാനുള്ള മത്സരത്തിൽ ഒരു വള്ളപ്പാട് മുന്നിൽ നിൽക്കുന്ന കേരളാ കോൺഗ്രസ് (എം) സംസ്ഥാന ജന.സെക്രട്ടറി ജോസഫ് എം. പുതുശേരിക്കെതിരേ കോൺഗ്രസുകാർ ഗ്രൂപ്പ് മറന്ന് ഒന്നിക്കുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാത്തതിന്റെ പേരിൽ യു.ഡി.എഫ് വിരുദ്ധ നടപടിയുമായി മുന്നോട്ടു പോയ പുതുശേരിക്ക് തിരുവല്ലാ സീറ്റ് വിട്ടുനൽകരുതെന്ന് കോൺഗ്രസിലെ എഐ ഗ്രൂപ്പുകൾ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു കഴിഞ്ഞു. ഇതിനുപിന്നിൽ രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ. കുര്യന്റെ കരങ്ങളാണുള്ളതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ബാർ കോഴയിൽ കെഎം മാണിക്കായി ശക്തമായ വാദമുയർത്തിയ നേതാവാണ് പുതുശ്ശേരി. മാണിയോട് പൂർണ്ണ വിശ്വസ്തത പുലർത്തിയ നേതാവിന് തിരുവല്ല സീറ്റ് നൽകാമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു. എന്നാൽ അതിന് വിരുദ്ധമായ കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നത്. തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുമ്പോൾ തിരുവല്ലയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി നിർണയം ത്രിശങ്കുവിലാണ്. സീറ്റിന് വേണ്ടി അവകാശവാദം ഉന്നയിക്കുന്ന മറ്റൊരാൾ ക
പത്തനംതിട്ട: തിരുവല്ലാ സീറ്റിലെ സ്ഥാനാർത്ഥിയാകാനുള്ള മത്സരത്തിൽ ഒരു വള്ളപ്പാട് മുന്നിൽ നിൽക്കുന്ന കേരളാ കോൺഗ്രസ് (എം) സംസ്ഥാന ജന.സെക്രട്ടറി ജോസഫ് എം. പുതുശേരിക്കെതിരേ കോൺഗ്രസുകാർ ഗ്രൂപ്പ് മറന്ന് ഒന്നിക്കുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാത്തതിന്റെ പേരിൽ യു.ഡി.എഫ് വിരുദ്ധ നടപടിയുമായി മുന്നോട്ടു പോയ പുതുശേരിക്ക് തിരുവല്ലാ സീറ്റ് വിട്ടുനൽകരുതെന്ന് കോൺഗ്രസിലെ എഐ ഗ്രൂപ്പുകൾ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു കഴിഞ്ഞു. ഇതിനുപിന്നിൽ രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ. കുര്യന്റെ കരങ്ങളാണുള്ളതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ബാർ കോഴയിൽ കെഎം മാണിക്കായി ശക്തമായ വാദമുയർത്തിയ നേതാവാണ് പുതുശ്ശേരി. മാണിയോട് പൂർണ്ണ വിശ്വസ്തത പുലർത്തിയ നേതാവിന് തിരുവല്ല സീറ്റ് നൽകാമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു. എന്നാൽ അതിന് വിരുദ്ധമായ കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നത്.
തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുമ്പോൾ തിരുവല്ലയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി നിർണയം ത്രിശങ്കുവിലാണ്. സീറ്റിന് വേണ്ടി അവകാശവാദം ഉന്നയിക്കുന്ന മറ്റൊരാൾ കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് വിക്ടർ ടി. തോമസാണ്. കഴിഞ്ഞ രണ്ടു തവണയും മത്സരിച്ച് ദയനീയമായി പരാജയപ്പെട്ട വിക്ടറിന് ഇത്തവണ സീറ്റില്ലെന്നും പുതുശേരിയാകും സ്ഥാനാർത്ഥിയെന്നും നേരത്തേ പ്രചാരണമുണ്ടായിരുന്നു. യു.ഡി.എഫ് ജില്ലാ ചെയർമാൻ കൂടിയായ വിക്ടർ ഇക്കാര്യം നിഷേധിച്ച് വാർത്താക്കുറിപ്പ് ഇറക്കിയിട്ടുമുണ്ട്.
ആദ്യഘട്ടത്തിൽ പ്രാമുഖ്യം ലഭിച്ച ജോസഫ് എം. പുതുശേരിക്കെതിരേ കോൺഗ്രസ് മണ്ഡലം-ബ്ലോക്ക് കമ്മറ്റികൾ രംഗത്തെത്തിയിരിക്കുകയാണ്. പുതുശേരിയെ സ്ഥാനാർത്ഥിയാക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ചുള്ള കത്ത് എ വിഭാഗം നേതാക്കൾ കെപിസിസി ജനറൽ സെക്രട്ടറിയും ജില്ലയുടെ ചുമതലയുമുള്ള നേതാവുമായ ശരത് ചന്ദ്രപ്രസാദ്, ഡി.സി.സി പ്രസിഡന്റ് മോഹൻരാജ് , വിഷ്ണുനാഥ് എംഎൽഎ എന്നിവരടങ്ങുന്ന കെപിസിസി ഉപസമിതിക്ക് കൈമാറിയതായാണ് വിവരം.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വിരുദ്ധമായ നിലപാടെടുത്ത പുതുശേരിക്ക് സീറ്റ് നൽകേണ്ടന്ന് കാട്ടിയാണ് കോൺഗ്രസ് രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മല്ലപ്പള്ളിയിൽ എ.കെ ആന്റണി പങ്കെടുത്ത പ്രചാരണ യോഗത്തിൽനിന്ന് പുതുശേരി വിട്ടുനിന്നത് അടക്കമുള്ള കാര്യങ്ങൾ അക്കമിട്ട് കത്തിൽ നിരത്തുന്നുണ്ട്. കേരളാ കോൺഗ്രസ് ജില്ലാ നേതൃത്വവും പുതുശേരിക്ക് സീറ്റ് നൽകുന്നതിൽ എതിർപ്പുമായി രംഗത്തുവന്നിട്ടുണ്ട്. യൂത്ത് ഫ്രണ്ട് അടക്കമുള്ള പോഷക സംഘടനകളും പുതുശേരിയുടെ സ്ഥാനാർത്ഥിത്വത്തിന് എതിരാണ്.
യു.ഡി.എഫിൽ നിന്നും വിക്ടറിന് അനുകൂല സമീപനം ഉണ്ടാക്കാൻ നടക്കുന്ന ശ്രമങ്ങളുടെ ഭാഗമാണിതെന്നാണ് പുതുശേരിയെ അനുകൂലിക്കുന്നവരുടെ അഭിപ്രായം. ജില്ലയിൽ യു.ഡി.എഫിന്റെ അവസാന വാക്കായ പി.ജെ. കുര്യനും പുതുശേരിക്കെതിരാണ്. കേരള കോൺഗ്രസിൽ നിന്നും സീറ്റ് തിരികെ പിടിച്ച് പി.ജെ കുര്യനെയോ രമേശ് ചെന്നിത്തലയെയോ രംഗത്തിറക്കിയാൽ വിജയം ഉറപ്പാക്കാമെന്ന നിലപാടിലാണ് ഐ ഗ്രൂപ്പ്.
സീറ്റ് കേരളാ കോൺഗ്രസ് തന്നെ നിലനിർത്തുകയാണെങ്കിൽ സമവായ സ്ഥാനാർത്ഥി എന്ന നിലയിൽ ജില്ലാ സെക്രട്ടറിയും, പുതുശേരിയുടെ അനുയായിയും ഓർത്തഡോക്‌സ് സഭാംഗവും ഗവ.പ്ലീഡറുമായ അഡ്വ: മനോജ് മാത്യുവിനെ നേതൃത്വം പരിഗണിക്കുന്നുണ്ട്. പക്ഷേ മാത്യു ടി. തോമസിനെ പരാജയപ്പെടുത്താനുള്ള കരുത്ത് മനോജ് മാത്യുവിനുണ്ടോ എന്ന സംശയം പല നേതാക്കൾക്കിടയിലും നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ രണ്ടു തവണയും കൈവിട്ട മണ്ഡലം ഏതു വിധേനയും തിരികെ പിടിക്കുന്നതിനുള്ള തീവ്രശ്രമത്തിലാണ് കോൺഗ്രസ് നേതൃത്വം.