- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉംറ നിർവഹിച്ച ശേഷം പെട്ടെന്നു തന്നെ മടങ്ങാൻ നിർദ്ദേശം; കാലാവധി കഴിഞ്ഞും തങ്ങാൻ ആൾക്കാരെ സഹായിക്കുന്ന ഏജന്റുമാർക്കെതിരേ കർശന നടപടി
റിയാദ്: ഉംറ വിസയിൽ രാജ്യത്തെത്തുന്നവർ ഉംറ നിർവഹിച്ച ശേഷം പെട്ടെന്നു തന്നെ രാജ്യം വിടണമെന്ന് നിർദ്ദേശം. ഉംറക്കെത്തുന്നവരെ വിസാ കാലാവധി കഴിഞ്ഞ ശേഷവും ഇവിടെ തങ്ങാൻ സഹായിക്കുന്ന ഏജന്റുമാർക്കെതിരേ കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. മക്കയിലും മദീനയിലും ഉംറക്കെത്തുന്നവരെ അവരുടെ വിസാ കാലാവധി കഴിഞ്ഞാലും രാജ്യത
റിയാദ്: ഉംറ വിസയിൽ രാജ്യത്തെത്തുന്നവർ ഉംറ നിർവഹിച്ച ശേഷം പെട്ടെന്നു തന്നെ രാജ്യം വിടണമെന്ന് നിർദ്ദേശം. ഉംറക്കെത്തുന്നവരെ വിസാ കാലാവധി കഴിഞ്ഞ ശേഷവും ഇവിടെ തങ്ങാൻ സഹായിക്കുന്ന ഏജന്റുമാർക്കെതിരേ കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
മക്കയിലും മദീനയിലും ഉംറക്കെത്തുന്നവരെ അവരുടെ വിസാ കാലാവധി കഴിഞ്ഞാലും രാജ്യത്ത് തങ്ങാൻ വിസാ പുതുക്കിക്കൊടുക്കുക, യാത്രാസൗകര്യം, താമസം തുടങ്ങിയ സൗകര്യങ്ങൾ ഏർപ്പാടാക്കിക്കൊടുക്കുക തുടങ്ങിയ കാര്യങ്ങൾക്കായി ഒട്ടേറെ ഏജന്റുമാരാണ് പ്രവർത്തിക്കുന്നത്. ഉംറക്കെത്തുന്നവർക്ക് ഇത്തരത്തിൽ സഹായങ്ങൾ ചെയ്തുകൊടുക്കുക വഴി ഏജന്റുമാർ ഏറെ പണം പിടുങ്ങുന്നുണ്ടെന്നും ഇതൊഴിവാക്കുന്നതിനായി, ഉംറ വിസയിൽ എത്തിയിട്ടുള്ളവർ ഉംറ നിർവഹിച്ച ശേഷം ഉടൻ തന്നെ രാജ്യം വിടണമെന്നാണ് നിർദ്ദേശം.
വർഷങ്ങൾക്കു മുമ്പ് ഉംറക്കെത്തിയ ചിലർ സ്വദേശത്തേക്ക് മടങ്ങിപ്പോകാതെ ഇവിടെ തങ്ങുന്നുണ്ടെന്നും ഇത്തരക്കാർക്ക് മതിയായ രേഖകൾ ഇല്ലെന്നു കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. ഉംറ വിസയിലെത്തുന്നവരെ സഹായിക്കുന്നതിനായി വർഷം മുഴുവൻ ഇത്തരം ഏജന്റുമാർ പ്രവർത്തിക്കുന്നുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്.