- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാർക്കുകളിലും ബീച്ചുകളിലും ബാർബിക്യൂവിന് അനുമതി നൽകുന്ന തരത്തിൽ പ്രഖ്യാപനം ഉടൻ: അനുമതി ഇല്ലാത്ത സ്ഥലങ്ങളിൽ ബാർബിക്യൂ ചെയ്യുന്നവർക്കെതിരേ കർശന നടപടി
കുവൈറ്റ് സിറ്റി: പാർക്കുകളിലും ബീച്ചുകളിലും ബാർബിക്യൂവിന് അനുമതി നൽകിക്കൊണ്ട് കുവൈറ്റ് മുനിസിപ്പാലിറ്റി ഉടൻ തന്നെ പ്രഖ്യാപനം നടത്തും. പരിസ്ഥിതി സൗഹൃദം മുൻനിർത്തിയായിരിക്കും ഈ മേഖലകളിൽ ബാർബിക്യൂവിന് അനുമതി നൽകുന്നതെന്ന് ആക്ടിങ് മുനിസിപ്പാലിറ്റി ഡയറക്ടർ അഹമ്മദ് അൽ മൻഫോഹി വ്യക്തമാക്കി. പുതിയ എൻവയോൺമെന്റ് നിയമവും പരിസ്ഥിതി സാ
കുവൈറ്റ് സിറ്റി: പാർക്കുകളിലും ബീച്ചുകളിലും ബാർബിക്യൂവിന് അനുമതി നൽകിക്കൊണ്ട് കുവൈറ്റ് മുനിസിപ്പാലിറ്റി ഉടൻ തന്നെ പ്രഖ്യാപനം നടത്തും. പരിസ്ഥിതി സൗഹൃദം മുൻനിർത്തിയായിരിക്കും ഈ മേഖലകളിൽ ബാർബിക്യൂവിന് അനുമതി നൽകുന്നതെന്ന് ആക്ടിങ് മുനിസിപ്പാലിറ്റി ഡയറക്ടർ അഹമ്മദ് അൽ മൻഫോഹി വ്യക്തമാക്കി.
പുതിയ എൻവയോൺമെന്റ് നിയമവും പരിസ്ഥിതി സാഹചര്യവും കണക്കിലെടുത്ത് ബാർബിക്യൂ അനുവദിക്കുന്നതിനുള്ള സ്ഥലങ്ങൾ നിർദേശിക്കാൻ മുൻസിപ്പാലിറ്റി സ്‌പെഷ്യൽ കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. TEC,PAAAFR,EPA എന്നിവയുടെ പ്രതിനിധികളാണ് ഈ കമ്മറ്റിയിലുള്ളത്.
ബാർബിക്യൂവിന് അനുമതി നൽകിയിട്ടില്ലാത്ത ഇടങ്ങളിൽ ബാർബിക്യൂ ചെയ്യുന്നവർക്കെതിരേ കർശന നടപടികൾ സ്വീകരിക്കുമെന്നും അൽ മൻഫോഹി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തരം ലൊക്കേഷനുകൾ മുനിസിപ്പാലിറ്റിയുടെ നിരീക്ഷണത്തിലായിരിക്കും.
പുതുതായി ഏതൊക്കെ ലൊക്കേഷനുകളിൽ ബാർബിക്യൂവിന് അനുമതി നൽകണമെന്ന കാര്യത്തിൽ ഉടൻ യോഗം ചേർന്ന് തീരുമാനിക്കും. പരിസ്ഥിതിക്ക് കോട്ടം തട്ടാതിരിക്കുന്നതിന് വേണ്ടിയാണ് ബാർബിക്യൂ അനുവദിക്കുന്നത്. പരിസ്ഥിതി സൗഹാർദം മുൻനിർത്തി അനുമതിയുള്ള ഇടങ്ങളിൽ മാത്രം ബാർബിക്യൂ ചെയ്യാം.