- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാസശമ്പളത്തിൽ കൂടുതൽ തുക നാട്ടിലേക്ക് അയക്കുന്നവരാണോ നിങ്ങൾ? പ്രതിമാസ ശമ്പളത്തിലധികം പണമയക്കുന്നതിന് തടയിടാൻ കുവൈത്ത്; മലയാളികൾക്കും തിരിച്ചടി
വിദേശികൾ നാട്ടിലേക്കയക്കുന്ന പണത്തിനു നിയന്ത്രണം ഏർപ്പെടുത്താൻ കുവൈറ്റ് പഠനം നടത്തുന്നു. ഓരോ പ്രവാസിയും പ്രതിമാസം ലഭിക്കുന്ന ശമ്പളത്തേക്കാൾ കൂടുതൽ ആ മാസം അയക്കുന്നത് നിരോധിക്കുന്നതിന്റെ ഭാഗമായാണ് പഠനം. രാജ്യത്തെ മണി എക്‌സ്‌ചേഞ്ചുകൾക്ക് ഇതുസംബന്ധിച്ച് നിർദ്ദേശം നൽകുന്നതിനുള്ള സാധ്യതകളാണ് പഠിക്കുന്നത്. വിദേശികൾ സ്വന്തം നാ
വിദേശികൾ നാട്ടിലേക്കയക്കുന്ന പണത്തിനു നിയന്ത്രണം ഏർപ്പെടുത്താൻ കുവൈറ്റ് പഠനം നടത്തുന്നു. ഓരോ പ്രവാസിയും പ്രതിമാസം ലഭിക്കുന്ന ശമ്പളത്തേക്കാൾ കൂടുതൽ ആ മാസം അയക്കുന്നത് നിരോധിക്കുന്നതിന്റെ ഭാഗമായാണ് പഠനം. രാജ്യത്തെ മണി എക്‌സ്‌ചേഞ്ചുകൾക്ക് ഇതുസംബന്ധിച്ച് നിർദ്ദേശം നൽകുന്നതിനുള്ള സാധ്യതകളാണ് പഠിക്കുന്നത്.
വിദേശികൾ സ്വന്തം നാടുകളിലേക്ക് അയക്കുന്ന സംഖ്യ രാജ്യത്തെ മൊത്തം റെവന്യൂ വരുമാനത്തിന്റെ 6.9 വരുമെന്നാണ് കണക്കുകൾ. ഇത് ഇനിയും ഉയരുന്നത് രാജ്യത്തെ സാമ്പത്തിക അവസ്ഥയെ ബാധിക്കും എന്നാണു അധികൃതരുടെ വിലയിരുത്തൽ. ക്രൂഡോയിൽ വിലയിൽ ഉണ്ടായ കുറവ് കണക്കിലെടുത്ത് ബജറ്റ് കമ്മി ഒഴിവാക്കാൻ ധനമന്ത്രാലയം വിവിധപദ്ധതികൾ ആസൂത്രണം ചെയ്തു വരികയാണ്. വിദേശികളുടെ റെമിറ്റൻസിനു പരിധി വെക്കാനുള്ള നീക്കവും ഇതിന്റെ ഭാഗമായാണെന്നാണ് കരുതപ്പെടുന്നത് .
വിദേശ തൊഴിലാളിക്ക് ഒരു മാസം നാട്ടിലേക്ക് അയക്കാവുന്ന പരാമാവധി തുക അയാളുടെ ശമ്പളത്തിന് സമാനമാക്കി പരിമിതപ്പെടുത്തുമെന്നാണ് അറിയുന്നത് . ഇക്കാര്യത്തിൽ മണി എക്‌സ്‌ചേഞ്ചുകൾക്ക് പ്രത്യേക മാർഗ നിർദ്ദേശം നൽകുന്നത് സംബന്ധിച്ച സാധ്യതാ പഠനം പുരോഗമിക്കുകയാണെന്നു സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ചു പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു
വീട് പണി ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി ലോൺ മറ്റും കൂടുതൽ തുക അയക്കുന്ന പ്രവാസികൾക്ക് തീരുമാനം തിരിച്ചടിയാകും. നേരത്തെ വിദേശികൾ നാട്ടിലേക്കയക്കുന്ന പണത്തിനു 5 ശതമാനം നികുതി ഏർപ്പെടുത്തണം എന്ന നിർദ്ദേശം പാർലമെന്റിൽ ഉന്നയിക്കപ്പെട്ടിരുന്നു.