- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിലേയും ജിസിസി രാജ്യങ്ങളിലേയും ഇന്ത്യൻ വനിതാ ജീവനക്കാരെ സംരക്ഷിക്കാൻ നടപടി; നീക്കം സ്വാഗതം ചെയ്ത് സംഘടനകൾ
മസ്‌ക്കറ്റ്: ഒമാനിലും മറ്റ് ജിസിസി രാജ്യങ്ങളിലേയും വനിതാ ജീവനക്കാരെ സംരക്ഷിക്കാൻ ഇന്ത്യൻ സർക്കാർ നടപടി സ്വീകരിച്ചതിൽ രാജ്യാന്തര തൊഴിൽ യൂണിയൻ കോൺഫെഡറേഷൻ സ്വാഗതം ചെയ്തു. വിദേശരാജ്യങ്ങൡ ചൂഷണം നേരിടുന്ന വീട്ടുജോലിക്കാരികൾ ഉൾപ്പെടെയുള്ള ഗാർഹിക തൊഴിലാളികളെ ഇതിലൂടെ സംരക്ഷിക്കാൻ കഴിയുമെന്ന് ഐടിയുസി ജനറൽ സെക്രട്ടറി ഷാരൺ ബുറോ വ്യക്തമാക്കി. സർക്കാർ ഏജൻസികൾ വഴി മാത്രമേ ഒമാനടക്കമുള്ള രാജ്യങ്ങളിൽ ജോലി ചെയ്യാനാഗ്രഹിക്കുന്ന സ്ത്രീകൾ വീസ നേടാവൂ. അംഗീകാരമുള്ള ആറ് ഏജൻസികളുടെ പേര് വിവരങ്ങളും സർക്കാർ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. പുതിയ നിയമം നടപ്പാക്കാൻ ഒമാൻ അധികൃതരുമായി ചേർന്ന് പ്രവർത്തിച്ച് വരികയാണെന്ന് ഒമാനിലെ ഇന്ത്യൻ സ്ഥാനപതി ഇന്ദ്രമണി പാണ്ഡെ അറിയിച്ചു. ഈമാസം മൂന്നിന് പാർലമെന്റ് പാസാക്കിയ നിയമം ഉടൻ തന്നെ പ്രാബല്യത്തിലായിട്ടുണ്ട്. വളരെ ശക്തമായ ഒരു നടപടിയായാണ് ഇതിനെ വിലയിരുത്തുന്നത്. തൊഴിലാളി-തൊഴിലുടമ പ്രശ്നങ്ങൾ പരിഹരിക്കാൻ തൊഴിൽ കോടതികൾ സ്ഥാപിക്കണമെന്ന് കഴിഞ്ഞ സെപ്റ്റംബറിൽ ഐടിയുസി മേധാവി ആവശ്യപ്പെട്ട
മസ്‌ക്കറ്റ്: ഒമാനിലും മറ്റ് ജിസിസി രാജ്യങ്ങളിലേയും വനിതാ ജീവനക്കാരെ സംരക്ഷിക്കാൻ ഇന്ത്യൻ സർക്കാർ നടപടി സ്വീകരിച്ചതിൽ രാജ്യാന്തര തൊഴിൽ യൂണിയൻ കോൺഫെഡറേഷൻ സ്വാഗതം ചെയ്തു. വിദേശരാജ്യങ്ങൡ ചൂഷണം നേരിടുന്ന വീട്ടുജോലിക്കാരികൾ ഉൾപ്പെടെയുള്ള ഗാർഹിക തൊഴിലാളികളെ ഇതിലൂടെ സംരക്ഷിക്കാൻ കഴിയുമെന്ന് ഐടിയുസി ജനറൽ സെക്രട്ടറി ഷാരൺ ബുറോ വ്യക്തമാക്കി.
സർക്കാർ ഏജൻസികൾ വഴി മാത്രമേ ഒമാനടക്കമുള്ള രാജ്യങ്ങളിൽ ജോലി ചെയ്യാനാഗ്രഹിക്കുന്ന സ്ത്രീകൾ വീസ നേടാവൂ. അംഗീകാരമുള്ള ആറ് ഏജൻസികളുടെ പേര് വിവരങ്ങളും സർക്കാർ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. പുതിയ നിയമം നടപ്പാക്കാൻ ഒമാൻ അധികൃതരുമായി ചേർന്ന് പ്രവർത്തിച്ച് വരികയാണെന്ന് ഒമാനിലെ ഇന്ത്യൻ സ്ഥാനപതി ഇന്ദ്രമണി പാണ്ഡെ അറിയിച്ചു. ഈമാസം മൂന്നിന് പാർലമെന്റ് പാസാക്കിയ നിയമം ഉടൻ തന്നെ പ്രാബല്യത്തിലായിട്ടുണ്ട്. വളരെ ശക്തമായ ഒരു നടപടിയായാണ് ഇതിനെ വിലയിരുത്തുന്നത്. തൊഴിലാളി-തൊഴിലുടമ പ്രശ്നങ്ങൾ പരിഹരിക്കാൻ തൊഴിൽ കോടതികൾ സ്ഥാപിക്കണമെന്ന് കഴിഞ്ഞ സെപ്റ്റംബറിൽ ഐടിയുസി മേധാവി ആവശ്യപ്പെട്ടിരുന്നു.
നിലവിൽ രാജ്യത്ത് 38806 ഇന്ത്യൻ സ്ത്രീകൾ ജോലി ചെയ്യുന്നുണ്ടെന്നാണ് ഒമാന്റെ ദേശീയ സ്റ്റാറ്റിസ്റ്റിക്സ് വിവരങ്ങൾ കാട്ടുന്നത്. നിയമബന്ധിതമായി സ്ത്രീകളെ ജോലിക്കയക്കുന്നത് ഏറെ നന്നായിരിക്കുമെന്നാണ് ഒമാൻ മനുഷ്യാവകാശ സംഘടനയും പ്രതികരിച്ചത്. 2015ൽ മാത്രം ഇന്ത്യയിൽ നിന്ന് ഒമാനിലേക്ക് 84981 പേർ കുടിയേറി. ഇക്കൊല്ലം ആദ്യം ആറുമാസം 37643 പേരും ഇവിടേക്ക് എത്തിയിട്ടുണ്ട്.