- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അമ്മാമ മരിച്ച വീട്ടിലേക്ക് എന്റെ പെങ്ങളെത്തിയപ്പോൾ അമ്മ അവളോട് ചോദിച്ചത് പരീക്ഷ എങ്ങനുണ്ടായിരുന്നു മോളെ എന്നാണ്; അതാണ് 'മഹേഷി'ന്റെ മരണവിട്ടിൽ ഞാൻ പറിച്ചു നട്ടത്; അതിരമ്പുഴ പള്ളി പെരുനാളിലെ തല്ലാണ് ചിത്രത്തിൽ പുനരാവിഷ്കരിക്കാൻ ശ്രമിച്ചത്; സിനിമയെ റിയലിസ്റ്റിക്ക് ആക്കാൻ കഴിഞ്ഞത് നവാഗതനായ എന്റെ വിജയമായിരുന്നു; മഹേഷും, തൊണ്ടിമുതലും റിയലിസ്റ്റിക്കായപ്പോൾ ഇതിനപ്പുറത്തേക്ക് കടക്കില്ലേയെന്നായിരുന്നു വിമർശനം; അടുത്ത സിനിമ ഇതിൽ നിന്ന് മാറി ഫാന്റസിയായിരുക്കുമെന്ന് ദിലീഷ് പോത്തൻ
കോട്ടയം: മഹേഷിന്റെ പ്രതികാരത്തിനേക്കാൾ സംവിധായകനെന്ന നിലയിൽ സംതൃപ്തി തോന്നിയ ചിത്രം തൊണ്ടിമുതലും ദൃക്സാക്ഷിയുമായിരുന്നെന്ന് സംവിധായകനും നടനുമായ ദിലീഷ് പോത്തൻ. ശങ്കരാചാര്യ സംസ്കൃത സർവകലാശാലാ ഏറ്റുമാനൂർ കേന്ദ്രം സംഘടിപ്പിച്ച അന്തർദേശീയ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തിൽ അഭിനയിക്കാൻ താൽപര്യം തോന്നിയത് പൈസയുടെ ആവശ്യം എന്താണെന്ന് മനസിലാക്കിയപ്പോൾ മാത്രം. ആദ്യമായി ലഭിച്ച 10000 രൂപയാണ് സിനിമയിൽ മറ്റുവേഷങ്ങൾ കൂടി തിരഞ്ഞെടുക്കാൻ തന്നെ ആദ്യ കാലത്ത് പ്രേരിപ്പിച്ചത്. മഹേഷിന്റെ പ്രതികാരം സംവിധാനം ചെയ്യുമ്പോൾ തുടക്കകാരനെന്ന നിലയിൽ അതിന്റെ വിജയം മാത്രമായിരുന്നു ലക്ഷ്യമെന്നും അദ്ദേഹം പറയുന്നു. സിനിമയിൽ നിരവധി ഓഫറുകൾ തേടി വന്നപ്പോൾ റിയലിസ്റ്റിക് സിനിമികൾക്കായി ഞാൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു. മാധ്യമപ്രവർത്തകനായ മനീഷ് നാരായണനുമായി നടത്തിയ മുഖാമുഖത്തിന്റെ പൂർണരൂപം.
റിയലിസ്റ്റിക് സിനിമകൾ എന്നത് തലമുറയുടെ സാക്ഷ്യപ്പെടുത്തൽ
റിയലിസ്റ്റിക് സിനിമകൾ എന്നത് ഇന്നത്തെ തലമുറയുടെ പച്ചയായ ജീവിതത്തെ അവതരിപ്പിക്കേണ്ടവയാണ്. അതിനാൽ തന്നെയാണ് തന്റെ ആദ്യ രണ്ട് സിനിമകളിലും റിയലിസം സിനിമയിൽ അതേപടി ആവർത്തിക്കാനാണ് ശ്രമിച്ചത്. മഹേഷിന്റെ പ്രതികാരത്തിലെ തിരക്കഥാ രചനയിൽ പോലും ഞാനും ശ്യം പുഷ്കരനും പരസ്പരം ഡിസ്കസ് ചെയ്തിരുന്നു. സംവിധായകനെന്ന നിലയിൽ എന്റെ ഇടപെടൽ തിരക്കഥാ രചനയുടെ ആദ്യം മുതൽ തന്നെ നിലനിർത്താൻ ശ്രമിച്ചിരുന്നു. പരസ്പരം ആശയങ്ങൾ പങ്കുവച്ചാണ് ഞങ്ങൾ ആ സിനിമ പൂർത്തിയാക്കിയത് ജീവിത്തിൽ വലിയ എസ്പിരിമെന്റിന് വേദിയൊരുക്കിയകതും തന്റെ ആദ്യ സിനിമയായിരുന്നെന്നും ദിലീഷ് പറയുന്നു. പരമ്പരാഗതമായി മലയാള സിനിമയിൽ നിലനിർത്തുന്ന ആഖ്യാന രീതിയിൽ മാറ്റം കോണ്ടുവരണമെന്നത് ആഗ്രഹമായി തോന്നിയിരുന്നു എങ്കിലും എനിക്ക് ഇഷ്ടപ്പെട്ട ഒരു സിനിമയിൽ മാത്രമെ അത്രത്തോളം താൽപര്യത്തോടെ തിരഞ്ഞെടുക്കു എന്ന് അന്നും കരുതിയിരുന്നു. അസിസ്റ്റന്റ് ഡയറക്ടറായി തുടങ്ങിയ സിനിമാ ജീവിതത്തിൽ വെളിച്ചം പരത്തിയത് മഹേഷിന്റെ പ്രതികാരം എന്ന സിനിമയാണ്. ആ സിനിമ ജനങ്ങൾ ഏറ്റെടുത്ത അത്ര സ്വീകാര്യത തന്റെ രണ്ടാമത്തെ സിനിമയായ തൊണ്ടിമുതലിൽ കിട്ടിയിരുന്നില്ല
മഹേഷിന്റെ പ്രതികാരത്തിലെ മരണവിട്ടിലെ രംഗം
മഹേഷിന്റെ പ്രതികാരത്തിലെ ഓരോ രംഗവും ചെയ്തത് എത്രത്തോളം റിയലിസ്റ്റിക് ആക്കാമോ അത്രത്തോളം സിനിമയെ നന്നാക്കുക എന്ന ലക്ഷ്യത്തിലായിരുന്നു.ഒരു ഇരുപത് തലമുറ കഴിയുമ്പോൾ അന്ന് കേരളത്തിലെ ആളുകൾ ഇങ്ങനെയായിരുന്നു എന്ന് ഒരുപക്ഷേ എന്റെ സിനിമാ കാണുന്നവരിൽ ഒരാൾക്കെങ്കിലും തോന്നും. മലയാളിയുടെ യത്ഥാർത്ത ജീവിതത്തെ പ്രതിനിധാനം ചെയ്യുന്ന സിനിമയാകണം എന്നത് മാത്രമായിരുന്നു ലക്ഷ്യവും. സിനിമയെ റിയലിസം എന്നത് തോന്നിക്കാൻ അതിന്റെ സംഭാഷണങ്ങൾ പോലും ചിത്രീകരണ സമയത്താണ് ഉൾപ്പെടുത്തിയത്. ഒരു ഡബ്ബിങ് സ്റ്റുഡിയോയിൽ പിന്നീട് പറയുന്ന ഭാവ പകർച്ചകൾ ഒരു നടനെ സംബന്ധിച്ചിടത്തോളം പ്രയാസകരമാണ്. അതിനാൽ തന്നെയായിരുന്നു തന്റെ രണ്ട് സിനിമകളിലും ലൈവ് ഡബ്ബിങ്ങിന്റെ സാധ്യതകളിലൂടെ സിനിമയിലെ യഥാർത്ഥ റിയലിസം കാണിക്കാൻ ശ്രമിച്ചതും. മരണ വീട്ടിലേക്ക് കടന്നുവരുന്ന നായികയെ കാണുന്ന മഹേഷെന്ന ഫോട്ടോഗ്രാഫറുടെ കൗതുകവും നായികയിൽ ഒരാളായ അനുശ്രി മരണവീട്ടിലേക്ക് കടന്നുവരുമ്പോൾ കരച്ചിലിനിടയിൽ യാത്ര എങ്ങനുണ്ടായിരുന്നു മോളെ എന്ന് ചോദിക്കുന്ന രംഗമുണ്ടായിരുന്നു. ഈ രംഗം ചിത്രത്തിന് റിയലിസ്റ്റിക് സ്വഭാവം നൽകാൻ വളരെയധികം കഴിഞ്ഞിരുന്നു. സത്യത്തിൽ ഈ സന്ദർഭം സിനിമയിലേക്ക് വന്നത് എന്റെ ജീവിതത്തിലെ അനുഭവത്തിൽ നിന്നായിരുന്നു. എന്റെ അമ്മയുടെ അമ്മ മരിച്ചപ്പോൾ പെങ്ങൾ കോട്ടയത്ത് പഠിക്കുകയാണ്. അവൾക്ക് പരീക്ഷയുണ്ടായിരുന്ന ദിവസമാണ് അമ്മാമ മരിക്കുന്നതും. വീട്ടിലേക്ക് പെങ്ങളുമായി എത്തിയപ്പോൾ അതുവരെയില്ലാത്ത ഒച്ചവെപ്പും കരിച്ചിലും ആ വീട്ടിൽ ഞാൻ ശ്രദ്ദിച്ചു. വാവിട്ട് കരയുന്നത് എന്റെ പെങ്ങൾ തന്നെയായിരുന്നു. അമ്മയുടെ തോളിൽ മരണവീട്ടിൽ കിടന്ന് ആവൾ കരയുമ്പോഴും അമ്മ ചോദിച്ചത് പരീക്ഷ എങ്ങനെയുണ്ടായിരുന്നു മോളെ എന്നായിരുന്നു. ഇത് അത്രത്തോളം നർമം നിറച്ച് സിനിമയിൽ അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്.
കമോൺട്രാ മഹേഷെ വന്നത്..
കമോട്രോ മഹേഷെ എന്ന ഒറ്റ ഡയലോഗ് സിനിമയിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഘടകമായിരുന്നു. ഇത് തിരക്കഥയിൽ ഉൾപ്പെടുത്തുന്നത് തന്നെ തിരക്കഥ അവസാനിക്കുന്ന സമയത്താണ്. ഇത് സിനിമയിൽ ആദ്യം ട്രെയിലറിൽ ഉൾപ്പെടുത്തുകയായിരുന്നു. സിനിമ വിജയിക്കുമോ ഇല്ലയോ എന്നൊന്നും അറിയില്ല. പക്ഷേ ഒരു നവാഗത സംവിധായകനെന്ന നിലയിൽ തനിക്ക് എല്ലാ സ്വാതന്ത്യവും നിർമ്മാതാവ് നൽകി. ആ ആത്മവിശ്വാസം ആ സിനിമയുടെ വിജയത്തിൽ വലിയ രീതിയിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. സിനിമ റിലീസായി രണ്ട് വർഷങ്ങൾക്കിപ്പോഴും കമോൺട്രാ മഹേഷെ എന്ന ഡയലോഗ് മലയാളി പറുന്നുണ്ട്.പണ്ട് അതിരമ്പുഴ പള്ളിപ്പെരുനാളിന് പോയപ്പോൾ അവിടെ കണ്ട ലൈവ് തല്ലാണ് തന്നെ സ്വാധീനിച്ചത്. എന്റെ സിനിമയിൽ സംഘട്ടന രംഗം ചിത്രീകരിക്കുമ്പോൾ അതിരമ്പുഴ പള്ളി പെരുനാളിന് അന്ന് കണ്ട ടൈപ്പ് നാടൻ തല്ല് പുനർ സൃഷ്ടിക്കുക മാത്രമാണ് ചെയ്തത്.
തൊണ്ടിമുതൽ സംവിധാനം ചെയ്യുമ്പോൾ ആദ്യ സിനിമയ്ക്ക് കിട്ടിയ സ്വീകാര്യതയുടെ ആത്മവിശ്വാസം എന്നിലുണ്ടായിരുന്നു. അതിനാൽ തന്നെ എക്സ്പിരിമെന്റലായി ഞാൻ സംവിധായകന്റെ എല്ലാ സ്വാതന്ത്ര്യവും ഉപയോഗിച്ചാണ് ആ സിനിമ ചെയ്തത്. എനിക്ക് സംതൃപ്തി തോന്നിയ ചിത്രവും അതായിരുന്നു. കാലടി സർവകാലശാലയിലെ നാടകകളരിയാണ് എന്റെ ജീവിതത്തെ വളരെയധികം സ്വാധീനിച്ചത്. യൂണിവേഴ്സിറ്റിയിൽ നിന്ന് പുറത്തിറങ്ങിയത് മറ്റൊരു ഞാനായിരുന്നെനന്നും ദിലീഷ് പറയുന്നു.