മൻദസർ: മദ്ധ്യപ്രദേശിൽ കർഷക പ്രക്ഷോഭത്തിനു നേരെയുണ്ടായ വെടിവയ്പിൽ കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങൾക്ക് വാഗ്ദാനം ചെയ്ത തുക നൽകി മധ്യപ്രദേശ് സർക്കാർ കർഷകരോഷം തണുപ്പിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. മരിച്ച കർഷകരിൽ ഒരാളുടെ കുടുംബത്തിന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ഒരു കോടി രൂപ നൽകി.

മൻദസർ സന്ദർശിച്ച ചൗഹാൻ നേരിട്ടാണ് ഘൻശ്യാം ധക്കഡിന്റെ കുടുംബത്തിന് ഒരു കോടിയുടെ ചെക്ക് കൈമാറിയത്. കൊല്ലപ്പെട്ട ആറു പേരുടെ കുടുംബത്തിനും ഓരോ കോടി രൂപ വീതം നൽകാൻ കഴിഞ്ഞ ദിവസം മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.

കർഷകർക്ക് നേരെയുണ്ടായ വെടിവയ്പിന് കാരണക്കാരായ ഉദ്യോഗസ്ഥരെ കണ്ടെത്തി കർശന ശിക്ഷ നൽകുമെന്ന് ചൗഹാൻ ഉറപ്പ് നൽകി. അതേസമയം, മൻദസൂർ വെടിവയ്&്വംിഷ;പിനെ കുറിച്ച് അനേഷ്വക്കാൻ ഏകാംഗ ജുഡീഷ്യൽ കമ്മിഷനെ നിയോഗിച്ചിട്ടുണ്ട്. വിരമിച്ച ജസ്&്വംിഷ;റ്റിസ് ജെ.കെ. ജയിനാണ് അന്വേഷിക്കുക, സ്ഥിതിഗതികൾ നിയന്ത്രിക്കാൻ വേണ്ടി ഭരണകൂടവും പൊലീസും സ്വീകരിച്ച നടപടി കമ്മീഷൻ അന്വേഷിക്കും.

സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കണ മന്നതിനായി ചൗഹാൻ 28 മണിക്കൂർ നിരാഹാര സമരം നടത്തിയിരുന്നു. കർഷകരുമായി നടത്തിയ ചർച്ചയെ തുടർന്ന്‌സമരം അവസാനിപ്പിച്ച ശേഷമാണ് മരിച്ചവരുടെ കുടുംബാംഗങ്ങളെ കാണാൻ മുഖ്യമന്ത്രി എത്തിയത്.