കോട്ടയം: മുൻ ആരോഗ്യ വകുപ്പ് മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന എം പി ഗോവിന്ദൻ നായർ (94) അന്തരിച്ചു. കോട്ടയം ഈരയിൽക്കടവിലെ വീട്ടിൽവച്ചായിരുന്നു അന്ത്യം.

ആർ ശങ്കർ മന്ത്രിസഭയിലെ (1962-64) ആരോഗ്യമന്ത്രി, കോട്ടയം മണ്ഡലത്തിലെ രണ്ടാമത്തെ എംഎൽഎ, ആദ്യത്തെ മന്ത്രി, വിജയപുരം പഞ്ചായത്ത് പ്രസിഡന്റ്, അഭിഭാഷകൻ, എൻഎസ്എസ് പ്രതിനിധി സഭാംഗം, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് തുടങ്ങിയ ഒട്ടേറെ പദവികൾ വഹിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ശാരദാദേവി. മകൾ: സുധ. മരുമകൻ: റിട്ട: കേണൽ പി എസ് സി നായർ.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പിതൃസഹോദര പുത്രനാണ്. സംസ്‌കാരം വ്യാഴാഴ്ച.