- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മതംമാറ്റി ക്രിസ്ത്യാനികളാക്കാൻ കുട്ടികളെ കേരളത്തിലേക്ക് കടത്തുന്നു എന്ന് ആരോപിച്ച് ക്രിസ്ത്യൻ യുവതിക്കും കുട്ടികളെ ട്രെയിൻ കയറ്റാനെത്തിയ യുവാവിനും എതിരെ മർദ്ദനവും കള്ളക്കേസും; വ്യാജ പോക്‌സോ കേസ് ഉൾപ്പെടെ കെട്ടിച്ചമച്ച് എത്തിയ പൊലീസിനും ബിജെപി സർക്കാരിനും ഹൈക്കോടതിയുടെ നിശിത വിമർശനം; ഹിന്ദു മഞ്ച് 'കഷ്ടപ്പെട്ട് രക്ഷിച്ച' കുഞ്ഞുങ്ങളെ രക്ഷിതാക്കൾക്കൊപ്പം വിടാനും പ്രവർത്തകർക്ക് എതിരെ കേസെടുക്കാനും നിർദ്ദേശം
ഇൻഡോർ: നിർബന്ധിത മതപരിവർത്തനം ആരോപിച്ച് ക്രിസ്ത്യൻ വീട്ടമ്മയ്ക്കും യുവാവിനും എതിരെ കള്ളക്കേസ് ചുമത്തിയ മധ്യപ്രദേശ് പൊലീസിനും ഇവർക്കൊപ്പം ഉണ്ടായിരുന്ന കുട്ടികളെ തട്ടിക്കൊണ്ടുപോയ തീവ്ര ഹിന്ദു വാദി സംഘടനയായ ഹിന്ദു ധർമ്മ ജാഗരൺ മഞ്ച് പ്രവർത്തകർക്കുമെതിരെ കടുത്ത വിമർശനവുമായി മധ്യപ്രദേശ് ഹൈക്കോടതി. കള്ളക്കേസ് ഒഴിവാക്കാനും കുട്ടികളെ ഉടൻ രക്ഷിതാക്കൾക്കൊപ്പം വിട്ടയക്കാനും കോടതി ഉത്തരവിട്ടു. ക്രിസ്ത്യൻ ക്വാർട്ടേഴ്‌സ് സ്്കീം നമ്പർ 78ലെ താമസക്കാരിയയായ അനിത ജോസഫിനൊപ്പം മുംബൈയിൽ ബൈബിൾ ക്‌ളാസിൽ പങ്കെടുക്കാൻ പോയ ഏഴ് ക്രിസ്ത്യൻ കുട്ടികളെ ഹിന്ദു ധർമ്മ ജാഗരൺ മഞ്ച് പ്രവർത്തകർ മതപരിവർത്തനം ആരോപിച്ച് തട്ടിക്കൊണ്ടുപോകുകയായിരുന്നു. വീട്ടിനടുത്ത് താമസിച്ചിരുന്ന കുട്ടികളേയും പത്തൊമ്പതുകാരിയായ മകളേയും കൂട്ടി മുംബൈയ്ക്ക് പോകാൻ അവന്തിക എക്സ്‌പ്രസ്സിൽ ഇവർ കയറിയപ്പോഴാണ് സംഭവം. ട്രെയിൻ പുറപ്പെടുംമുമ്പ് തീവ്ര ഹിന്ദുവാദികൾ അനിതയേയും കുട്ടികളെ സ്റ്റേഷനിൽ എത്തിക്കാൻ വന്ന അമൃത് കുമാറിനേയും തടയുകയും കുട്ടികളെ നിർബന്ധിത മതപരിവ
ഇൻഡോർ: നിർബന്ധിത മതപരിവർത്തനം ആരോപിച്ച് ക്രിസ്ത്യൻ വീട്ടമ്മയ്ക്കും യുവാവിനും എതിരെ കള്ളക്കേസ് ചുമത്തിയ മധ്യപ്രദേശ് പൊലീസിനും ഇവർക്കൊപ്പം ഉണ്ടായിരുന്ന കുട്ടികളെ തട്ടിക്കൊണ്ടുപോയ തീവ്ര ഹിന്ദു വാദി സംഘടനയായ ഹിന്ദു ധർമ്മ ജാഗരൺ മഞ്ച് പ്രവർത്തകർക്കുമെതിരെ കടുത്ത വിമർശനവുമായി മധ്യപ്രദേശ് ഹൈക്കോടതി. കള്ളക്കേസ് ഒഴിവാക്കാനും കുട്ടികളെ ഉടൻ രക്ഷിതാക്കൾക്കൊപ്പം വിട്ടയക്കാനും കോടതി ഉത്തരവിട്ടു.
ക്രിസ്ത്യൻ ക്വാർട്ടേഴ്‌സ് സ്്കീം നമ്പർ 78ലെ താമസക്കാരിയയായ അനിത ജോസഫിനൊപ്പം മുംബൈയിൽ ബൈബിൾ ക്‌ളാസിൽ പങ്കെടുക്കാൻ പോയ ഏഴ് ക്രിസ്ത്യൻ കുട്ടികളെ ഹിന്ദു ധർമ്മ ജാഗരൺ മഞ്ച് പ്രവർത്തകർ മതപരിവർത്തനം ആരോപിച്ച് തട്ടിക്കൊണ്ടുപോകുകയായിരുന്നു. വീട്ടിനടുത്ത് താമസിച്ചിരുന്ന കുട്ടികളേയും പത്തൊമ്പതുകാരിയായ മകളേയും കൂട്ടി മുംബൈയ്ക്ക് പോകാൻ അവന്തിക എക്സ്‌പ്രസ്സിൽ ഇവർ കയറിയപ്പോഴാണ് സംഭവം.
ട്രെയിൻ പുറപ്പെടുംമുമ്പ് തീവ്ര ഹിന്ദുവാദികൾ അനിതയേയും കുട്ടികളെ സ്റ്റേഷനിൽ എത്തിക്കാൻ വന്ന അമൃത് കുമാറിനേയും തടയുകയും കുട്ടികളെ നിർബന്ധിത മതപരിവർത്തനത്തിനായി മുംബൈയിലേക്കും കേരളത്തിലേക്കും കടത്തുകയാണെന്ന് ആരോപിച്ച് ഇവരെ മർദ്ദിക്കുകയായിരുന്നു. ഒക്ടോബർ 23നായിരുന്നു സംഭവം. ഇവരെ ക്രൂരമായി മർദ്ദിച്ച ശേഷം ജാഗരൺ മഞ്ച് പ്രവർത്തകർ ഇവരെ പൊലീസിൽ ഏൽപ്പിച്ചു.
ഇവരുടെ വാക്കുകേട്ട് പൊലീസ് അനിതയ്ക്കും അമൃതയ്ക്കും എതിരെ കുട്ടികളെ തട്ടിക്കൊണ്ടുപോയെന്നും മതപരിവർത്തനത്തിന് ശ്രമിച്ചുവെന്നും ആരോപിച്ച് മധ്യപ്രദേശ് മതസ്വാതന്ത്ര്യ നിയമപ്രകാരം കേസെടുക്കുകയും ചെയ്തു. കുട്ടികളെ ഷെൽട്ടറിലേക്ക് മാറ്റുകയും അനിതയുടെ പ്രായപൂർത്തിയായ മകൾ സോഫിയയെ വീട്ടിലേക്ക് വിടുകയും ചെയ്തു. ഇരുവരെയും റിമാൻഡ് ചെയ്തതിന് പിന്നാലെ അമൃതിന് എതിരെ ഒരു ദിവസം കൂടിക്കഴിഞ്ഞ് മറ്റൊരു വ്യാജ പോക്‌സോ കേസു കൂടി ചുമത്തുകയും ചെയ്തു. ഇത്തരത്തിൽ കേസ് കെട്ടിച്ചമയ്ക്കാൻ ഹിന്ദു ജാഗരൺ മഞ്ചിനൊപ്പം ബിജെപി ഭരണത്തിലുള്ള മധ്യപ്രദേശിലെ പൊലീസും കൂട്ടുനിൽക്കുകയായിരുന്നു.
എന്നാൽ കുട്ടികളെ കാണാനില്ലെന്ന് വ്യക്തമാക്കി രക്ഷിതാക്കൾ ഹേബിയസ് കോർപസ് ഹർജി നൽകിയതോടെയാണ് വിഷയം കോടതിക്ക് മുന്നിലെത്തിയതും വ്യാജക്കേസിലെ തട്ടിപ്പ് പൊളിഞ്ഞതും. ഇന്നലെ കേസ് വിചാരണയ്‌ക്കെടുത്ത ജസ്റ്റിസുമാരായ എസ് സി ശർമ്മയും അലോക് വർമ്മയും ഉൾപ്പെട്ട ബഞ്ച് കുട്ടികളെ ഉടൻ കോടതിയിൽ ഹാജരാക്കാൻ പ്രൊസിക്യൂഷനോട് നിർദേശിച്ചു. തങ്ങളുടെ കുഞ്ഞുങ്ങളുടെ സുരക്ഷയിൽ ആശങ്കയുണ്ടെന്നും ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പൊലീസ് കുഞ്ഞുങ്ങളെ വിട്ടുനൽകിയില്ലെന്നും മാതാപിതാക്കൾ കോടതിയെ ബോധിപ്പിച്ചു. തികച്ചും രാഷ്ട്രീയ പ്രേരിതമായാണ് ഇത്തരമൊരു വ്യാജകേസ് ചമച്ചതെന്നും ഇവർ കോടതിയിൽ പറഞ്ഞു.
മാതാപിതാക്കൾക്കു വേണ്ടി ഡെന്നിസ് മിഖായേൽ എന്നയാളാണ് ഹർജി നൽകിയത്. ഈ സംഭവം അറിഞ്ഞ് പൊലീസ് സ്റ്റേഷനിൽ വിവരം തിരക്കാൻ എത്തിയപ്പോൾ തന്നെ ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്നും ഡെന്നിസ് പറഞ്ഞു. ഹിന്ദു ജാഗരൺ മഞ്ച് പ്രവർത്തകർ സ്റ്റേഷനിൽവച്ച് തന്നെയും കുഞ്ഞുങ്ങളേയും ബന്ധുക്കളേയും അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്തിട്ടും പൊലീസ് കാഴ്ചക്കാരായി നിന്നുവെന്നും ഡെന്നിസ് പറയുന്നു.
കുട്ടികളെ ഉടൻ മാതാപിതാക്കൾക്കൊപ്പം വിടാൻ നിർദേശിച്ച കോടതി ഹിന്ദു ജാഗരൺ മഞ്ച് നേതാവ് വിനോദ് ശർമ്മയ്ക്കും കൂട്ടാളികൾക്കുമെതിരെ കേസെടുക്കാനും നിർദേശിച്ചിട്ടുണ്ട്. ഇൻഡോർ ജിആർപി സ്റ്റേഷന്റെ ചുമലയുള്ള ആഭ്യന്തര സെക്രട്ടറിയോട് സംഭവത്തിൽ വിശദമായി അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനും കോടതി ഉത്തരവിട്ടു. അമൃതിന് എതിരെ വ്യാജ പോക്‌സോ കേസ് ചമയ്ക്കാൻ പരാതി നൽകിയ പെൺകുട്ടിയാകട്ടെ കോടതിയിലെത്തി തന്നെ ഉപദ്രിവിച്ചുവെന്ന പൊലീസ് വാദം നിഷേധിക്കുകയും ചെയ്തിട്ടുണ്ട്.
ഈ കേസിൽ നവംബർ ആറിന് വാദം തുടരുമെന്നും കോടതി വ്യക്തമാക്കി. കുട്ടികളിൽ ചിലർ ഹിന്ദു കുട്ടികളാണെന്നും ഇവരെ മതംമാറ്റാൻ കേരളത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു എന്നുമായിരുന്നു ജാഗരൺ മഞ്ചിന്റെയും പൊലീസിന്റെയും വാദം. എന്നാൽ കുട്ടികളുടെ മാമോദീസ സർ്ട്ടിഫിക്കറ്റ് ഹാജരാക്കിയതോടെ ഈ വാദം പൊളിഞ്ഞു. ഘർവാപസി വാദമുയർത്തി രാജ്യത്ത് പലയിടത്തും തീവ്ര വലതുപക്ഷ ഹിന്ദു സംഘടനകൾ ഇത്തരം നീക്കങ്ങൾ നടത്തുന്ന സാഹചര്യത്തിൽ ബിജെപി ഭരിക്കുന്ന മധ്യപ്രദേശിൽ ക്രിസ്ത്യൻ ന്യൂനപക്ഷത്തിന് എതിരെ ഇത്തരമൊരു കേസ് കെട്ടിച്ചമച്ചത് വലിയ ചർച്ചയായിരിക്കുകയാണ്.