- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുറത്ത് വന്ന റിപ്പോർട്ടുകൾ തെറ്റ്; അനുമതി നല്കിയത് വിദേശികളുടെ താമസ കാലവധി 10 വർഷം ആക്കുന്ന കരട് ബില്ലിന്
കഴിഞ്ഞ ദിവസം വിദേശികളുടെ താമസപരിധി അഞ്ച് വർഷമാക്കിയെന്ന രീതിയിൽ പുറത്ത് വന്ന വാർത്തകൾ തെറ്റെന്ന് ലെജിസ്ലേറ്റീവ് കമ്മിറ്റി ചെയർമാൻ. താമസ കാലാവധി അഞ്ചു വർഷമായിരിക്കണമെന്ന വ്യവസ്ഥയോടെയാണു ബിൽ എന്നു കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും ഇതു തെറ്റാണെന്ന് അൽ ദഷ്തി പത്രക്കുറിപ്പിലൂടെ അറിയിച്ചു. കരടു ബിൽ അവതരിപ്പിച്ച അബ്ദു
കഴിഞ്ഞ ദിവസം വിദേശികളുടെ താമസപരിധി അഞ്ച് വർഷമാക്കിയെന്ന രീതിയിൽ പുറത്ത് വന്ന വാർത്തകൾ തെറ്റെന്ന് ലെജിസ്ലേറ്റീവ് കമ്മിറ്റി ചെയർമാൻ. താമസ കാലാവധി അഞ്ചു വർഷമായിരിക്കണമെന്ന വ്യവസ്ഥയോടെയാണു ബിൽ എന്നു കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും ഇതു തെറ്റാണെന്ന് അൽ ദഷ്തി പത്രക്കുറിപ്പിലൂടെ അറിയിച്ചു. കരടു ബിൽ അവതരിപ്പിച്ച അബ്ദുല്ല അൽ തമീമി എംപി അഞ്ചുവർഷം താമസ കാലാവധിയാണു നിർദ്ദേശിച്ചത്. എന്നാൽ കാലാവധി പത്തുവർഷമായിരിക്കണമെന്ന നിർദ്ദേശത്തിനാണു നിയമകാര്യസമിതി അനുമതി നൽകുകയായിരുന്നു.
നിലവിലുള്ള നിയമവ്യവസ്ഥ പ്രകാരം ഭരണഘടനാപരമായ നടപടി മാത്രമാണിതെന്നും വിവിധ മന്ത്രാലയങ്ങളുടെയും പാർലമെന്റിന്റെയും അംഗീകാരം ലഭിച്ചാലേ ബിൽ പ്രാബല്യത്തിൽ വരൂ എന്നും നിയമകാര്യ സമിതി ചെയർമാൻ അബ്ദുൽ ഹമീദ് അൽ ദഷ്തി അറിയിച്ചു.
ജനുവരിയിൽ അബ്ദുള്ള അൽ തമീമി എം പി പാർലിമെന്റിൽ അവതരിപ്പിച്ച കരടു നിർദ്ദേശത്തിൽ അഞ്ചു വർഷത്തിലധികം വിദേശികളെ രാജ്യത്ത് താമസിപ്പിക്കരുത് എന്ന് നിർദ്ദേശിച്ചിരുന്നു. എന്നാൽ എംപിയുടെ നിർദ്ദേശത്തിനു ചില ഭേദഗതികളോടെയാണ് നിയമകാര്യ സമിതി അംഗീകാരം നല്കിയത്. അവിദഗ്ധ തൊഴിലാളികളുടെ താമസ കാലാവധി പത്ത് വർഷമായി നിജപ്പെടുത്താനാണ് സമിതി നിർദ്ദേശിച്ചതെന്നും അബ്ദുല്ല അൽതമീമീ നിർദ്ദേശിച്ച അഞ്ച് വർഷ കാലാവധി പോരെന്ന് കണ്ട് സമിതി ഉയർത്തുകയായിരുന്നു എന്നും ചെയർമാൻ അബ്ദുൾ ഹമീദ് അല ദഷ്തി വിശദീകരിച്ചു.
വിദേശികളുടെ എണ്ണം മൊത്തം ജനസംഖ്യയുടെ പത്ത് ശതമാനത്തിൽകൂടരുതെന്ന അൽതമീമിയുടെ നിർദ്ദേശവും സമിതി പൂർണമായും
അംഗീകരിച്ചിട്ടില്ല. ഇത് 15 ശതമാനമായി നിജപ്പെടുത്താനാണ് നിർദ്ദേശിച്ചത്.വിദേശികളായ അവിദഗ്ധ- അർധവിദഗ്ധ തൊഴിലാളികൾക്ക് കുവൈത്തിൽ കഴിയാവുന്ന പ്രായപരിധി 50 വയസ്സായി നിജപ്പെടുത്തണമെന്നും തമീമിയുടെ കരടുബില്ലിൽ വ്യവസ്ഥയുണ്ട്.