- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊള്ളയും കവർച്ചയും ചെയ്ത് ബ്രിട്ടൻ ഇന്ത്യയെ നശിപ്പിച്ചു; കയറ്റുമതി രാജ്യമായ ഇന്ത്യയെ കൊളോണിയൽ ഭരണകൂടം ഇറക്കുമതി രാജ്യമാക്കി മാറ്റി; എല്ലാം ചെയ്തത് വംശീയ വിദ്വേഷത്തിലൂടെ; ബ്രിട്ടന്റെ കൊള്ളരുതമായ്കൾ വിവരിച്ച് ശശി തരൂരിന്റെ പുതിയ പുസ്തകം
ലണ്ടൻ: കൊള്ളയിലൂടെയും കവർച്ചയിലൂടെയും ബ്രിട്ടൻ ഇന്ത്യയെ നശിപ്പിക്കുകയായിരുന്നു. എല്ലാം അവർ ചെയ്തത് കടുത്ത വംശീയതയിലൂടെയും വിദ്വേഷത്തിലൂടെയും. സമ്പൂർണമായ കൊള്ളയാണ് ഇന്ത്യയുടെ കാര്യത്തിൽ ബ്രിട്ടനിൽ നിന്നുണ്ടായത്. അന്താരാഷ്ട്ര നയതന്ത്ര മേഖലയിൽനിന്ന് രാഷ്ട്രീയത്തിലേക്കിറങ്ങിയ ശശി തരൂർ തന്റെ പുതിയ പുസ്തകത്തെക്കുറിച്ചുള്ള ചോദ്യത്തിന് നല്കിയ മറുപടി ഇങ്ങനെയായിരുന്നു. കൊളോണിയൽ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ കൊള്ളരുതായ്മകൾ വിവരിക്കുന്ന പുസ്തകം അടുത്തിടെ ഇന്ത്യയിൽ പ്രസിദ്ധീകരിച്ചിരുന്നു. ആൻ എറാ ഓഫ് ഡാർക്‌നെസ്(അന്ധകാരത്തിന്റെ ഒരു യുഗം) എന്നാണ് പുസ്തകത്തിന്റെ ഇന്ത്യയിലെ പേര്. ഞായറാഴ്ചയാണ് ബ്രിട്ടനിൽ പുസ്തകം പ്രകാശനം ചെയ്യുന്നത്. ഇന്ത്യയിൽനിന്ന് ബ്രിട്ടനിലെത്തുമ്പോൾ പേര് ഇൻഗ്ലോറിയൻ എംപയർ(ഹീന സാമ്രാജ്യം) എന്നു മാറ്റിയിട്ടുണ്ട്. ബ്രിട്ടനിലെ ഓക്‌സ്ഫഡ് സർവകലാശാലയിൽ സംഘടിപ്പിച്ച സംവാദത്തിലാണ് കൊളോണിയൽ കാലത്തെ ബ്രിട്ടീഷ് ഭരണത്തിന്റെ അനീതികളെക്കുറിച്ച് തരൂർ തുറന്നടിച്ചത്. എല്ലാ അർത്ഥത്തിലും ബ്രിട്ടൻ ഇന്ത്യയ
ലണ്ടൻ: കൊള്ളയിലൂടെയും കവർച്ചയിലൂടെയും ബ്രിട്ടൻ ഇന്ത്യയെ നശിപ്പിക്കുകയായിരുന്നു. എല്ലാം അവർ ചെയ്തത് കടുത്ത വംശീയതയിലൂടെയും വിദ്വേഷത്തിലൂടെയും. സമ്പൂർണമായ കൊള്ളയാണ് ഇന്ത്യയുടെ കാര്യത്തിൽ ബ്രിട്ടനിൽ നിന്നുണ്ടായത്. അന്താരാഷ്ട്ര നയതന്ത്ര മേഖലയിൽനിന്ന് രാഷ്ട്രീയത്തിലേക്കിറങ്ങിയ ശശി തരൂർ തന്റെ പുതിയ പുസ്തകത്തെക്കുറിച്ചുള്ള ചോദ്യത്തിന് നല്കിയ മറുപടി ഇങ്ങനെയായിരുന്നു.
കൊളോണിയൽ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ കൊള്ളരുതായ്മകൾ വിവരിക്കുന്ന പുസ്തകം അടുത്തിടെ ഇന്ത്യയിൽ പ്രസിദ്ധീകരിച്ചിരുന്നു. ആൻ എറാ ഓഫ് ഡാർക്‌നെസ്(അന്ധകാരത്തിന്റെ ഒരു യുഗം) എന്നാണ് പുസ്തകത്തിന്റെ ഇന്ത്യയിലെ പേര്. ഞായറാഴ്ചയാണ് ബ്രിട്ടനിൽ പുസ്തകം പ്രകാശനം ചെയ്യുന്നത്. ഇന്ത്യയിൽനിന്ന് ബ്രിട്ടനിലെത്തുമ്പോൾ പേര് ഇൻഗ്ലോറിയൻ എംപയർ(ഹീന സാമ്രാജ്യം) എന്നു മാറ്റിയിട്ടുണ്ട്.
ബ്രിട്ടനിലെ ഓക്‌സ്ഫഡ് സർവകലാശാലയിൽ സംഘടിപ്പിച്ച സംവാദത്തിലാണ് കൊളോണിയൽ കാലത്തെ ബ്രിട്ടീഷ് ഭരണത്തിന്റെ അനീതികളെക്കുറിച്ച് തരൂർ തുറന്നടിച്ചത്. എല്ലാ അർത്ഥത്തിലും ബ്രിട്ടൻ ഇന്ത്യയെ കൊള്ളയടിക്കുകയായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബ്രിട്ടീഷുകാർ എത്തുമ്പോൾ ലോകവിപണിയിൽ ഇന്ത്യയുടെ വിഹിതം 23 ശതമാനം ആയിരുന്നു. ബ്രിട്ടീഷുകാർ പോകുമ്പോൾ അത് 4 ശതമാനത്തിൽ താഴെയായി കുറഞ്ഞു. ബ്രിട്ടനിലെ വ്യവസായവത്കരണം നടന്നതു തന്നെ ഇന്ത്യയിലെ വ്യവസായങ്ങളെ നശിപ്പിച്ചുകൊണ്ടായിരുന്നു.
ഇന്ത്യയിലെ പരമ്പാരഗത നെയ്ത്തു വ്യവസായത്തെ നശിപ്പിച്ച് ബ്രിട്ടനിൽനിന്നു തുണിത്തരങ്ങൾ ഇറക്കുമതി ചെയ്ത് നിർബന്ധിച്ചു വാങ്ങിപ്പിച്ച കാര്യം തരൂർ ഉദാഹരണമായി ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ നെയ്ത്തുകാർ പിച്ചക്കാരായി മാറി. ലോകത്തിലെ ഏറ്റവും മികിച്ച തുണി കയറ്റുമതിക്കാരായിരുന്ന ഇന്ത്യ അക്കാര്യത്തിൽ ഏറ്റവും വലിയ ഇറക്കുമതിക്കാരായി മാറിയെന്ന് തരൂർ പറഞ്ഞു.
ഞായറാഴ്ച നടക്കുന്ന പുസ്തകപ്രകാശനത്തോട് അനുബന്ധിച്ച് ബിബിസിയിലെ അനിതാ ആനന്ദിന് തരൂർ അഭിമുഖം നല്കുന്നുണ്ട്. ബ്രിട്ടനിലെ ഇന്ത്യൻ സമൂഹത്തിലെ പ്രമുഖരായ സ്വരാജ് പോൾ പ്രഭു, ദേശായി പ്രഭു തുടങ്ങിയവർ പുസ്തകപ്രകാശന ചടങ്ങിൽ പങ്കെടുക്കും.