- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട് ജപ്തി ചെയ്യാനെത്തിയ ഉദ്യോഗസ്ഥരെ പൂട്ടിയിട്ട് മർദ്ദിച്ച മാംഗോ മുതലാളിമാർ ജപ്തി കഴിഞ്ഞപ്പോൾ ഡ്രൈവറെ ജീപ്പിടിപ്പിച്ചു കൊല്ലാൻ ശ്രമിച്ചു; ആക്രമിക്കാൻ ശ്രമിച്ചത് സാധനങ്ങൾ കൊണ്ടുപോയ പിക്കപ്പ് വാനിന്റെ ഡ്രൈവറെ; ജീവൻ അപകടത്തിലെന്ന് കാണിച്ച് പരാതി നൽകി ഷെജീദ്
കൽപ്പറ്റ: ആപ്പിളിന്റെ ഐ ഫോണിനെ വെല്ലുന്ന സ്മാർട്ട് ഫോൺ പുറത്തിറക്കുമെന്ന് ഗീർവാണമടിച്ച് പത്രങ്ങളിലെല്ലാം വൻ പരസ്യം നൽകി രംഗത്തെത്തിയ മാംഗോ ഫോൺ ഉടമകൾ ഗുണ്ടാ വിളയാട്ടം വീണ്ടും. നികുതി കുടിശ്ശിക വരുത്തിയതിന്റെ പേരിൽ വയനാട്ടിലെ വീട് ജപ്തി ചെയ്യാൻ എത്തിയ ഉദ്യോഗസ്ഥരെ മർദ്ദിക്കുകയും പൂട്ടിയിടുകയും ചെയ്തതിന് മാംഗോ മുതലാളിമാർ അറസ്റ്റിലായിരുന്നു. ഇവരെ അറസ്റ്റു ചെയ്ത ശേഷം വീണ്ടും ജപ്തി നടപടികൾ ഉദ്യോഗസ്ഥർ പിന്നീട് പൂർത്തിയാക്കുകയും ചെയ്തു. എന്നാൽ, ഇപ്പോൾ അഗസ്റ്റിൻ സഹോദരന്മാരുടെ കലി മുഴുവൻ ജപ്തിക്ക് ശേഷം വീട്ടിലെ സാധന സാമഗ്രികൾ കൊണ്ടുപോയ പാവപ്പെട്ട ഒരു പിക്ക്അപ്പ് ഡ്രൈവർക്കെതിരെയാണ്. ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടത് അനുസരിച്ച് മാംഗോ മുതലാളിമാരുടെ വീട്ടിലെ സാധനങ്ങൾ കൊണ്ടുപോയ മുഹമ്മദ് ഷെജീദി(24)ജീപ്പിടിപ്പിച്ച് കൊല്ലാൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിൽ തന്റെ ജീവൻ അപകടത്തിലാണെന്ന കാണിച്ച് ഷെജീദ് പൊലീസിൽ പരാതി നൽകി. മാംഗോ മൊബൈൽ ഉടമകളാണ് ആന്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവരാണ് ഷെജീദിനെ ജീപ്പിടിച്ച് കൊല
കൽപ്പറ്റ: ആപ്പിളിന്റെ ഐ ഫോണിനെ വെല്ലുന്ന സ്മാർട്ട് ഫോൺ പുറത്തിറക്കുമെന്ന് ഗീർവാണമടിച്ച് പത്രങ്ങളിലെല്ലാം വൻ പരസ്യം നൽകി രംഗത്തെത്തിയ മാംഗോ ഫോൺ ഉടമകൾ ഗുണ്ടാ വിളയാട്ടം വീണ്ടും. നികുതി കുടിശ്ശിക വരുത്തിയതിന്റെ പേരിൽ വയനാട്ടിലെ വീട് ജപ്തി ചെയ്യാൻ എത്തിയ ഉദ്യോഗസ്ഥരെ മർദ്ദിക്കുകയും പൂട്ടിയിടുകയും ചെയ്തതിന് മാംഗോ മുതലാളിമാർ അറസ്റ്റിലായിരുന്നു. ഇവരെ അറസ്റ്റു ചെയ്ത ശേഷം വീണ്ടും ജപ്തി നടപടികൾ ഉദ്യോഗസ്ഥർ പിന്നീട് പൂർത്തിയാക്കുകയും ചെയ്തു. എന്നാൽ, ഇപ്പോൾ അഗസ്റ്റിൻ സഹോദരന്മാരുടെ കലി മുഴുവൻ ജപ്തിക്ക് ശേഷം വീട്ടിലെ സാധന സാമഗ്രികൾ കൊണ്ടുപോയ പാവപ്പെട്ട ഒരു പിക്ക്അപ്പ് ഡ്രൈവർക്കെതിരെയാണ്. ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടത് അനുസരിച്ച് മാംഗോ മുതലാളിമാരുടെ വീട്ടിലെ സാധനങ്ങൾ കൊണ്ടുപോയ മുഹമ്മദ് ഷെജീദി(24)ജീപ്പിടിപ്പിച്ച് കൊല്ലാൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിൽ തന്റെ ജീവൻ അപകടത്തിലാണെന്ന കാണിച്ച് ഷെജീദ് പൊലീസിൽ പരാതി നൽകി.
മാംഗോ മൊബൈൽ ഉടമകളാണ് ആന്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവരാണ് ഷെജീദിനെ ജീപ്പിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇക്കഴിഞ്ഞ ഒന്നാം തീയ്യതിയാണ് വാഴവറ്റ സ്വദേശിയായ ഷെജീദിനെതിരെ വധശ്രമം ഉണ്ടായത്. വൈകീട്ട് മോട്ടോർ സൈക്കിളിൽ വീട്ടിലേക്ക് പോകുന്ന സമയതതാണ് ആന്റോ സഹോദരന്മാർ ഷെജീദിനെ ജീപ്പിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചത്. കെഎൽ. 60.ബി 7331 ജീപ്പിലെത്തിയാണ് ആന്റോ സഹോദരന്മാർ ഷെജീദിനെ ആക്രമിച്ചത്. നാല് പേർ ജീപ്പിലുണ്ടായിരുന്നു. ആന്റോ അഗസ്റ്റിനായിന്നു ഈ സമയം ജീപ്പോടിച്ചിരുന്നതെന്നാണ് ഷെജീദ് നൽകിയ പരാതിയിൽ പറയുന്നത്. ബൈക്കിൽ ഇടിക്കുമെന്ന് ഉറപ്പായതോടെ ഷെജീദ് സൈഡിലേക്ക് ചാടി രക്ഷപെടുകയായിരുന്നു. വീഴ്‌ച്ചയിൽ യുവാവിന് പരിക്കും പറ്റി.
തന്റെ അമ്മാവൻ കുഞ്ഞു മൊയ്തീനോട് തന്നെ തട്ടിക്കളയുമെന്ന് ജോസുകുട്ടി അഗസ്റ്റിൻ ഭീഷണിപ്പെടുത്തിയതായും ഷെജീദ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഓഗസ്റ്റ് 30ാം തീയതി ആന്റോ അഗസ്റ്റിന്റ് വീട് ഡെപ്യൂട്ടി തഹസിൽദാരും റവന്യൂ ഉദ്യോഗസ്ഥരും ചേർന്ന് ജപ്തിയ ചെയ്തപ്പോൾ സാധനങ്ങൾ കൊണ്ടുപോയത് ഷെജീദിന്റെ വാഹനത്തിലായിരുന്നു. അന്ന് തന്നെ വീട്ടിൽ കയറിയ ഷെജീദിനെ വെറുതേ വിടില്ലെന്ന് മാംഗോ മുതലാളിമാർ ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയിൽ പറയുന്നു.
നേരത്തെ ജപ്തിക്കെത്തിയപ്പോൾ മാംഗോ മുതലാളിമാർ സ്ഥലത്ത് വലിയ പ്രശ്‌നമാണ് സൃഷ്ടിച്ചത്. ഉദ്യോഗസ്ഥരെ പൂട്ടിയിട്ടും സഹായികളെ കൂട്ടി ഉദ്യോഗസ്ഥരെ കായികമായി നേരിട്ട മാംഗോ മുതലാളിമാരെ അടക്കി നിർത്താൻ വലിയ പൊലീസ് സന്നാഹവും സ്ഥലത്തെത്തുകയുമുണ്ടായി. നാല് വനിതാ പൊലീസുകാരടക്കം ആറ് പൊലീസുകാർക്കും റവന്യു ഉദ്യോഗസ്ഥർക്കും പരിക്കേറ്റിരുന്നു. സംഭവത്തിൽ ആന്റോ അഗസ്റ്റിൻ (27), അമ്മ ഇത്താമ്മ അഗസ്റ്റിൻ (68), ടെസ്സി റോജി (27), ഇവരുടെ സഹായികളായ രമേഷ് (47), ചന്ദ്രൻ (48), ജനാർദനൻ (57) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിടുകയുമായിരുന്നു.
മീനങ്ങാടി, കമ്പളക്കാട് പൊലീസ് സ്‌റ്റേഷനുകളിലെ പൊലീസുകാരായ രജിത, സുലോചന, ഐഷ, ഐഷാബി എന്നിവർക്കും ജോസഫ്, ബാബുരാജ് എന്നീ സീനിയർ സിവിൽ പൊലീസ് ഓഫിസർമാർക്കുമാണ് പരിക്കേറ്റത്. ഈ വർഷം മാർച്ചിൽ ആന്റോ അഗസ്റ്റിയനും സഹോദരങ്ങളും ചേർന്ന് മാംഗോ എന്ന പേരിൽ മൊബൈൽ ഫോൺ വിപണിയിലിറക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ പുറത്തിറക്കുന്നതിനു തൊട്ടുമുമ്പ് ബാങ്കിനെ കബളിപ്പിച്ചു പണം തട്ടിയ കേസിൽ ആന്റോയെ അറസ്റ്റ് ചെയ്തിരുന്നു.
നേരത്തെ നടത്തിയ കാർ ബിസിനസ്സുമായി ബന്ധപ്പെട്ടാണു വാണിജ്യനികുതി കുടിശ്ശികയായത്. കാർഷിക നികുതിയും കുടിശ്ശികയുണ്ടായിരുന്നു. നിരവധി തവണ നോട്ടീസ് നൽകിയിട്ടും തുക അടക്കാത്തതിനാലാണു ജപ്തി നടപടികളിലേക്കു നീങ്ങിയതെന്നു റവന്യു അധികൃതർ പറഞ്ഞു. അമ്പലവയൽ ഡപ്യൂട്ടി തഹസിൽദാർ ജയശങ്കർ, മുട്ടിൽ നോർത്ത്, സൗത്ത് വില്ലേജ് ഓഫിസർമാർ എന്നിവരുടെ നേതൃത്വത്തിലാണ് ജപ്തി നടപടികൾക്കായി ഉദ്യോഗസ്ഥർ വീട്ടിലെത്തിയത്. മീനങ്ങാടി എസ്‌ഐ അബാസ് അലി, അഡീഷണൽ എസ്‌ഐ സുകുമാരൻ, എഎസ്‌ഐ ജോർജ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസും ഉണ്ടായിരുന്നു.
സംഘം വീട്ടുമുറ്റത്ത് കടന്നയുടൻ വീട്ടുകാർ ഗേറ്റ് പൂട്ടി ആക്രമി ക്കുകയായിരുന്നു. പിന്നീടു കമ്പളക്കാട് സ്‌റ്റേഷനിൽനിന്നു കൂടുതൽ പൊലീസ് സ്ഥലത്തെത്തി ഗേറ്റിന്റെ പൂട്ടു തകർത്താണ് റവന്യു, പൊലീസ് ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്തിയത്. തുടർന്ന് ആന്റോ അഗസ്റ്റിയനെ അറസ്റ്റ് ചെയ്തു. പൊലീസ് ജീപ്പിൽ ഇയാൾ പൊലീസുകാരെ ആക്രമിക്കുകയും വയർലെസ് സെറ്റ് തകർക്കുകയും ചെയ്തിരുന്നു.
ആപ്പിളിനെ വെല്ലുന്ന സ്മാർട്ട് ഫോണെന്ന അവകാശവാദവുമായി രംഗത്തത്തെിയ മാംഗോ ഫോൺ ഉടമകൾ ഫ്രാഞ്ചൈസി വഴിയും മറ്റും വൻ തട്ടിപ്പിനാണ് പദ്ധതിയിട്ടത്. നിരവധി ജീവനക്കാരെയടക്കം കബളിപ്പിച്ച ഇക്കൂട്ടർ അടുത്തിടെ വീണ്ടും തട്ടിപ്പിന്റെ പുതിയ തന്ത്രങ്ങൾ മെനഞ്ഞ് രംഗത്തുവന്നിരുന്നു. വ്യാജരേഖ ചമച്ച് ബാങ്ക് ഓഫ് ബറോഡയിൽ നിന്ന് രണ്ട് കോടിയോളം രൂപ തട്ടിയെടുത്തെന്ന പരാതിയെ തുടർന്ന് അറസ്റ്റിലായ മാംഗോ ഉടമകളായ ജോസ് കുട്ടി അഗസ്റ്റിനും ആന്റോ അഗസ്റ്റിനുമാണ് പുറത്തിറങ്ങിയ ശേഷം മാംഗോ പദ്ധതിയുമായി വീണ്ടും സജീവമായത്. പഴയ അവകാശ വാദങ്ങളോട് കൂടി തന്നെയാണ് ഇത്തവണയും ഇവർ ഇപ്പോൾ രംഗത്തുള്ളത്.
ഇതിന്റെ ഭാഗമായി അടുത്തിടെ എറണാകുളം പച്ചാളത്ത് ഗംഭീരമായ ഓഫീസ് പ്രവർത്തനം തുടങ്ങിയിരുന്നു. പഴയ ജീവനക്കാരെ പൂർണ്ണമായും ഒഴിവാക്കി പുതിയ ജീവനക്കാരെ സ്ഥാപനത്തിൽ നിയമിക്കുകയും ചെയ്തുകഴിഞ്ഞു. പുതിയ സ്മാർട്ട് ഫോൺ ലോഞ്ചിംഗിന്റെ ലക്ഷക്കണക്കിന് രൂപയുടെ പരസ്യം മലയാളത്തിലെ മുഴുവൻ മാദ്ധ്യമങ്ങൾക്കും നൽകിയിരുന്നു. മനോരമയും മാതൃഭൂമിയും അടക്കമുള്ള പത്രങ്ങൾ മുൻപേജിൽ ഫുൾപേജ് പരസ്യവും നൽകി. എന്നാൽ, ഈ മാദ്ധ്യമങ്ങളിൽ മിക്കവയ്ക്കും പണം നൽകിയിരുന്നില്ല. ഇതോടെ സ്വയം കബളിപ്പിക്കപ്പെട്ട മാദ്ധ്യമങ്ങളും മൗനത്തിലായി. മാദ്ധ്യമങ്ങളെ അടക്കം പണം കൊടുക്കാതെ കബളിപ്പിക്കുകയും സംസ്ഥാനത്തുടനീളം നിരവധി പേരെ പറ്റിക്കകുകയും ചെയ്ത ആളുകളാണ് പുതിയ ഓഫീസ് ആരംഭിച്ച് വീണ്ടും രംഗത്തത്തെിയിട്ടുള്ളത്.
റോജി അഗസ്റ്റിൻ, ജോസൂട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ എന്നിവർ ചേർന്നാണ് ആപ്പിളിനെ തോൽപ്പിക്കുന്ന മലയാളികളുടെ മൊബൈൽ കമ്പനി എന്ന പേരിൽ മാംഗോ ഫോൺ അവതരിപ്പിക്കാൻ രംഗത്തെത്തിയത്. നിരവധി ബാങ്കുകളെ വ്യാജരേഖ ഉപയോഗിച്ച് കബളിപ്പിച്ചതിന് ഇവർക്കെതിരെ കേസ് നിലവിലുണ്ട്. ലക്ഷങ്ങളുടെ പരസ്യവുമായി ഇവർ എത്തിയതോടെ തട്ടിപ്പുകളെ കുറിച്ചെല്ലാം ഇവർ മൗനം പാലിച്ചു. ഇതിനിടെ വിദേശത്തു നിന്നു ഇറക്കുമതി ചെയ്ത ഫോൺ മാംഗോ ഫോണെന്ന് പറഞ്ഞ് ഫോൺ പുറത്തിറക്കി. പിന്നീട് ഈ ഫോണിനെ കുറിച്ച് ആരും കേട്ടിരുന്നില്ല.
കോടികളുടെ പരസ്യം വാങ്ങിയ പ്രമുഖ മാദ്ധ്യമങ്ങളെല്ലാം വ്യാജ പരസ്യക്കാർക്ക് ഒത്താശ ചെയ്തപ്പോൾ ഈ കെണിയിൽ ആരും വീഴരുതെന്ന് മുന്നറിയിപ്പ് നൽകി വാർത്ത നൽകിയത് മറുനാടൻ മലയാളിയാണ്. ഇതേക്കുറിച്ച് മറുനാടൻ നിരന്തരം വാർത്തകൾ നൽകിയത്. ഇവർക്കെതിരെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് ഉണ്ടായിരുന്നത്. ഒടുവിൽ ഫോണിന്റെ ലോഞ്ചിങ് ദിവസം എല്ലാ പത്രങ്ങളും ഒന്നാം പേജിൽ തന്നെ ലക്ഷക്കണക്കിന് രൂപയുടെ പരസ്യം നൽകി. പക്ഷെ ബാങ്ക് ഓഫ് ബറോഡയുടെ പരാതിയെ തുടർന്ന് കൊച്ചി ലേ മെറിഡിയൻ ഹോട്ടലിൽ നടന്ന എം ഫോൺ ലോഞ്ചിങ് ചടങ്ങിൽ വച്ച് കമ്പനി ഉടമകളായ ജോസ് കുട്ടി അഗസ്റ്റിനെയും ആന്റോ അഗസ്റ്റിനെയും പൊലീസ് അറസ്റ്റു ചെയ്യകയായിരുന്നു.