- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആപ്പിളിനെ തോൽപ്പിക്കുന്ന സ്മാർട്ട് ഫോൺ ലോഞ്ച് ചെയ്ത മാംഗോ ഫോൺ ഉടമകൾ അഴിക്കുള്ളിലിരുന്ന് കച്ചവടം നടത്തേണ്ടി വരും; വ്യാജരേഖവച്ച് കാനറാ ബാങ്കിൽ നിന്നും 66 ലക്ഷം തട്ടിയ കേസിൽ വീണ്ടും അറസ്റ്റിൽ; തട്ടിപ്പിന് ഇരയായ മറ്റുള്ളവരും കൂട്ടത്തോടെ പരാതിയുമായി രംഗത്തേക്ക്
കൊച്ചി: 3500 കോടി മുതൽ മുടക്കി ആപ്പിളിന്റെ ഐ ഫോണിലെ തോൽപ്പിക്കാൻ ഇറങ്ങിയ മലയാളികളുടെ മൊബൈൽ കമ്പനികളുടെ ഉടമകൾ കോടികളുടെ തട്ടിപ്പു കേസിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ബാങ്ക് ഓഫ് ബറോഡ നൽകിയ വഞ്ചന കേസിൽ അറസ്റ്റിലായ മാഗോ ഫോൺ ഉടമകളായ ആന്റോ അഗസ്റ്റിനെയും ജോസു കുട്ടി അഗസ്്റ്റിനും വീണ്ടും അറസ്റ്റിലായി. കാനറാ ബാങ്കിനെ വ്യാജരേഖ വച്ച് കബളിപ്പിച്ച് 66 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ഇരുവരെയും എറണാകുളും സെൻട്രൽ പൊലീസ് അറസ്റ്റു ചെയതത്. ഇതോടെ ആപ്പിളിനെ തോൽപ്പിക്കാൻ ഇറങ്ങിയ മാംഗോ ഫോൺ ഉടമകൾ അഴിക്കുള്ളിൽ ഇരുന്നു തന്നെ പുതിയ ഫോൺ കച്ചവടം ചെയ്യേണ്ടി വരുമെന്ന കാര്യം ഉറപ്പായി. 2014ലാണ് ഇവർ കാനറാ ബാങ്കിൽ നിന്നും ലോണെടുത്ത്. വ്യാജരേഖ വച്ച പണം സ്വന്തമാക്കുകയും തുടർന്ന് പണം അടയ്ക്കാതെ മുങ്ങി നടക്കുകയും ചെയ്ത കേസിലാണ് അഗസ്റ്റിൻ സഹോദരങ്ങളെ അറസ്റ്റു ചെയ്തത്. ബാംഗ്ലൂർ ആസ്ഥാനമായ ലീബോയ് ഇന്ത്യാ കൺസ്ട്രക്ഷൻ എക്വിപ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിൽ നിന്നും മൂന്ന് എക്‌സവേറ്റേറുകൾ വാങ്ങാനെന്ന പേരിലാണ് ഇ
കൊച്ചി: 3500 കോടി മുതൽ മുടക്കി ആപ്പിളിന്റെ ഐ ഫോണിലെ തോൽപ്പിക്കാൻ ഇറങ്ങിയ മലയാളികളുടെ മൊബൈൽ കമ്പനികളുടെ ഉടമകൾ കോടികളുടെ തട്ടിപ്പു കേസിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ബാങ്ക് ഓഫ് ബറോഡ നൽകിയ വഞ്ചന കേസിൽ അറസ്റ്റിലായ മാഗോ ഫോൺ ഉടമകളായ ആന്റോ അഗസ്റ്റിനെയും ജോസു കുട്ടി അഗസ്്റ്റിനും വീണ്ടും അറസ്റ്റിലായി. കാനറാ ബാങ്കിനെ വ്യാജരേഖ വച്ച് കബളിപ്പിച്ച് 66 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ഇരുവരെയും എറണാകുളും സെൻട്രൽ പൊലീസ് അറസ്റ്റു ചെയതത്. ഇതോടെ ആപ്പിളിനെ തോൽപ്പിക്കാൻ ഇറങ്ങിയ മാംഗോ ഫോൺ ഉടമകൾ അഴിക്കുള്ളിൽ ഇരുന്നു തന്നെ പുതിയ ഫോൺ കച്ചവടം ചെയ്യേണ്ടി വരുമെന്ന കാര്യം ഉറപ്പായി.
2014ലാണ് ഇവർ കാനറാ ബാങ്കിൽ നിന്നും ലോണെടുത്ത്. വ്യാജരേഖ വച്ച പണം സ്വന്തമാക്കുകയും തുടർന്ന് പണം അടയ്ക്കാതെ മുങ്ങി നടക്കുകയും ചെയ്ത കേസിലാണ് അഗസ്റ്റിൻ സഹോദരങ്ങളെ അറസ്റ്റു ചെയ്തത്. ബാംഗ്ലൂർ ആസ്ഥാനമായ ലീബോയ് ഇന്ത്യാ കൺസ്ട്രക്ഷൻ എക്വിപ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിൽ നിന്നും മൂന്ന് എക്‌സവേറ്റേറുകൾ വാങ്ങാനെന്ന പേരിലാണ് ഇവർ ലോണെടുത്തത്. എന്നാൽ ഒരു എക്‌സവേറ്റർ മാത്രം വാങ്ങിയ മൂന്നെന്നം വാങ്ങിയെന്ന വ്യാജരേഖ ചമക്കുകയും ചെയ്തു.
കാനറാ ബാങ്കിന്റെ കൊച്ചി ബാനർജി റോഡിലുള്ള ബ്രാഞ്ചിൽ നിന്നാണ് ഇവർ ലോണെടുത്തത്. വയനാട്ടിലുള്ള സ്ഥലം ഈടായി നൽകിയാണ ലോണെടുത്ത്. എന്നാൽ മൂന്നെണ്ണത്തിന് പകരം രണ്ടെണ്ണം വാങ്ങുകയും മൂന്നെണ്ണം വാങ്ങിയെന്ന് വ്യാജരേഖ കാണിക്കുകയും ചെയ്തു. ഇങ്ങനെ പണം തട്ടിയ ശേഷം ലോൺ തിരിച്ചടയ്ക്കാതെ മുങ്ങി നടക്കുകയായിരുന്നു ഇവർ. 45 ലക്ഷം ലോൺ എടുത്ത ശേഷം പണം തിരിച്ചയ്ക്കാതെ പലിശ അടക്കം 64 ലക്ഷത്തോളം രൂപ കുടിശ്ശിക വരുത്തി. ഇത് കൂടാതെ ബാങ്കിന് ജപ്തി നടപടി സ്വീകരിക്കാൻ ശ്രമിച്ചപ്പോൾ പണയവസ്തു മറ്റൊരു നിയമക്കുരുക്കിലാണെന്ന് ബോധ്യമാകുകയായിരുന്നു.
ബാങ്ക് ഓഫ് ബറോഡ നൽകിയ കേസിൽ അറസ്റ്റിലായി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയായിരുന്ന പ്രതികളെ കാനറാ ബാങ്ക് മാനേജർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇപ്പോൾ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. പ്രതികളെ കസ്റ്റഡിയിൽ എടുത്ത ശേഷം കൂടുതൽ വിശദമായ പരിശോധന നടത്താനാണ് പൊലീസിന്റെ തീരുമാനം.
ബാങ്ക് ഓഫ് ബറോഡ അടക്കം പല ബാങ്കുകളിൽനിന്നും ഇവർ വായ്പ എടുത്തതായും തിരിച്ചടച്ചിട്ടില്ലെന്ന് വ്യക്തമായിരുന്നു. പല തവണ ഇത്തരത്തിൽ തട്ടിപ്പ് നടത്തിയിട്ടും ഉന്നതബന്ധങ്ങൾ ഉപയോഗിച്ച് ഇവർ രക്ഷപ്പെടുകയായിരുന്നു. 2.5 കോടി രൂപയുടെ തട്ടിപ്പിനാണ് ഇവർ അറസ്റ്റിലായത്. പുതിയ ഫോൺ ഇറക്കുന്നതും തട്ടിപ്പിന്റെ ഭാഗമാണെന്നും വ്യക്തമായിരുന്നു.
ഐഫോണിനെ വെല്ലുന്ന ഫീച്ചറുകളുണ്ടെന്ന് അവകാശപ്പെട്ടായിരുന്നു എം ഫോൺ പുറത്തിറക്കുമെന്ന വീരവാദം ഇവർ മുഴക്കിയത്. ആപ്പിളെന്ന പോലെ എം ഫോണിന് മാങ്ങയാണ് ചിഹ്നം. ഫോർജി സംവിധാനവും ത്രീഡി സവിശേഷതയും ഉണ്ടാകും. 5,800 മുതൽ 34,000 രൂപ വരെയാണ് വില. ആദ്യഘട്ടത്തിൽ 5 ഫോണുകളാണ് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. സ്‌ക്രീന് വലിപ്പം, റസലൂഷൻ തുടങ്ങിയ വിശേഷങ്ങൾ ഫോൺ പുറത്തിറങ്ങുമ്പോഴെ അറിയാൻ കഴിയൂ. മൂന്നുദിവസം ചാർജ് നിൽക്കുന്ന 6050 എം.എ.എച്ച് ബാറ്ററി, 23 മെഗാപിക്‌സൽ പിൻ ക്യാമറ, എട്ട് മെഗാപിക്‌സൽ മുൻകാമറ, പൊട്ടാത്തതും പോറൽ ഏൽക്കാത്തതുമായ ഐ.പി സ് എച്ച്.ഡി ഗോറില്ലാ ഗൽസ് സംരക്ഷണം, ജലപ്രതിരോധം ഇതിന്റെ സവിശേഷതകളാണ്. എംഫോൺ 9ൽ മൂന്ന് ജിബി റാം, മെമ്മറി കാർഡിട്ട് 128 ജിബി വരെ വികസിപ്പിക്കാവുന്ന 32 ജിബി ഇൻേറണൽ മെമ്മറിയും വാഗ്ദാനം ചെയ്യുന്നു. തുടങ്ങിയവായിരുന്നു അവകാശവാദങ്ങൾ.
ഇങ്ങനെ വൻ അവകാശ വാദങ്ങളോടെ രംഗത്തെത്തിയ ഫോൺ ലോഞ്ചിംഗിന്റെ വേളയിലായിരുന്നു ഇവർ അറസ്റ്റിലായത്. വ്യാജ പ്രമാണ രേഖകൾ സമർപ്പിച്ച് വായ്പ തരപ്പെടുത്തിയെന്ന കേസിലാണ് ഇരുവരെയും ഫെബ്രുവരി 29ന് അറസ്റ്റു ചെയ്തത്. ഉന്നത സമ്മർദ്ദമുണ്ടായിട്ടും കടുകട്ടിയായ നിലപാട് എടുത്തതു കൊണ്ട് ഇവർക്ക് ജാമ്യം ലഭിച്ചിരുന്നില്ല. ബാങ്കും വിട്ടുവീഴ്ചയ്ക്കില്ലെന്ന് വ്യക്തമാക്കിയതോടെ ഒത്തുതീർപ്പ് ശ്രമവും പാളി. അതിനിടെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഇരുവരും ജാമ്യാപേക്ഷ നൽകിയെങ്കലും അതു തള്ളുകയായിരുന്നു. ഇതിനിടെയാണ് കാനറാ ബാങ്ക് പരാതിയുമായി രംഗത്തെത്തുകയും അറസ്റ്റിലാകുകയും ചെയ്ത്. ഇവരുടെ തട്ടിപ്പിന് ഇരയായ മറ്റുള്ളവരും പരാതിയുമായി രംഗത്തെത്താൻ ഒരുങ്ങുകയാണ്.