- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു കോഴിയും 50 മുട്ടയുടെ വെള്ളയും കഴിക്കുന്നതു മുടങ്ങിയതോടെ മുരളീകുമാറിന്റെ ഇൻബിൽറ്റ് ബോഡിക്ക് ക്ഷീണം ഉണ്ടായത് മാത്രം മിച്ചം; ശാരീരിക ബന്ധം സമ്മതപ്രകാരം എന്ന് യുവതി പറഞ്ഞതോടെ കേസ് ഒത്തുതീർക്കാനുള്ള നീക്കം സജീവമായി; ഫെയ്സ് ബുക്കിൽ പരിചയപ്പെട്ട യുവതിയെ തേടി പോയ മിസ്റ്റർ ഏഷ്യയ്ക്ക് മാനനഷ്ടവും ജയിൽ വാസവും ഭാര്യയുടെ പിണക്കവും മാത്രം ബാക്കി
കോട്ടയം: യുവതിയെ ഹോട്ടൽ മുറിയിൽ പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ മിസ്റ്റർ ഏഷ്യ വാരിശ്ശേരി സ്വദേശി മുരളികുമാറിന് ഒടുവിൽ ആശ്വാസമെത്തുമെന്ന് സൂചന. ദിവസം ഒരു കോഴിയും അമ്പതു മുട്ടയുടെ വെള്ളയും കഴിക്കുകയും ആറ് മണിക്കൂർ ജിമ്മിൽ പരിശീലനം നടത്തുകയും ചെയ്തിരുന്ന മുരളീകുമാറിന് ഈ സൗകര്യങ്ങൾ ജയിലിൽ നിഷേധിച്ച് സാധാരണ തടവു പുള്ളിയുടെ പരിഗണനയാണ് നൽകിയത്. നേവി ഉദ്യോഗസ്ഥനാണ് മുരളി. കേസ് പ്രതികൂലമായാൽ മാത്രമേ ജോലിയെ ബാധിക്കൂ. ഇതിനിടെ കേസ് ഒത്തു തീർപ്പാക്കാനുള്ള ശ്രമവും പുറത്ത് ആരംഭിച്ചിട്ടുണ്ട്. യുവതിയും ഒത്തുതീർപ്പിന് സമ്മതിച്ചതായാണ് സൂചന. മുരളീകുമാറിന് നേരത്തെ കോട്ടയം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ടേറ്റ് ജാമ്യം അനുവദിച്ചിരുന്നു. ഉഭയ കക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമായിരുന്നുവെന്നും തന്നെ ആരോ സ്‌പ്രേ അടിച്ച് ബോധം കെടുത്തി തട്ടിക്കൊണ്ടു പോയെന്ന യുവതിയുടെ ആദ്യ മൊഴിയിൽ മുരളികുമാറിനെക്കുറിച്ച് പരാമർശിക്കാതിരുന്നതും കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്ന പ്രതിഭാഗം അഭിഭാഷകൻ അഡ്വ. സി.എസ് അജയന്റെ വാദം കോടതി അം
കോട്ടയം: യുവതിയെ ഹോട്ടൽ മുറിയിൽ പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ മിസ്റ്റർ ഏഷ്യ വാരിശ്ശേരി സ്വദേശി മുരളികുമാറിന് ഒടുവിൽ ആശ്വാസമെത്തുമെന്ന് സൂചന. ദിവസം ഒരു കോഴിയും അമ്പതു മുട്ടയുടെ വെള്ളയും കഴിക്കുകയും ആറ് മണിക്കൂർ ജിമ്മിൽ പരിശീലനം നടത്തുകയും ചെയ്തിരുന്ന മുരളീകുമാറിന് ഈ സൗകര്യങ്ങൾ ജയിലിൽ നിഷേധിച്ച് സാധാരണ തടവു പുള്ളിയുടെ പരിഗണനയാണ് നൽകിയത്. നേവി ഉദ്യോഗസ്ഥനാണ് മുരളി. കേസ് പ്രതികൂലമായാൽ മാത്രമേ ജോലിയെ ബാധിക്കൂ. ഇതിനിടെ കേസ് ഒത്തു തീർപ്പാക്കാനുള്ള ശ്രമവും പുറത്ത് ആരംഭിച്ചിട്ടുണ്ട്. യുവതിയും ഒത്തുതീർപ്പിന് സമ്മതിച്ചതായാണ് സൂചന.
മുരളീകുമാറിന് നേരത്തെ കോട്ടയം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ടേറ്റ് ജാമ്യം അനുവദിച്ചിരുന്നു. ഉഭയ കക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമായിരുന്നുവെന്നും തന്നെ ആരോ സ്‌പ്രേ അടിച്ച് ബോധം കെടുത്തി തട്ടിക്കൊണ്ടു പോയെന്ന യുവതിയുടെ ആദ്യ മൊഴിയിൽ മുരളികുമാറിനെക്കുറിച്ച് പരാമർശിക്കാതിരുന്നതും കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്ന പ്രതിഭാഗം അഭിഭാഷകൻ അഡ്വ. സി.എസ് അജയന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ആദ്യ മൊഴിയിൽ മുരളിയുടെ പേരില്ലാത്ത സാഹചര്യം അനുകൂലമാക്കാനാണ് നീക്കം. ഇതിനൊപ്പം ഉഭയസമ്മത പ്രകാരമാണ് പീഡനം നടന്നുവെന്ന് യുവിതയെ കൊണ്ട് എഴുതി നൽകാനുള്ള നീക്കവും സജീവമാണ്. ഇത്തരത്തിൽ പൊലീസിനോട് യുവതി സമ്മതം അറിയിച്ചതായാണ് സൂചന. അങ്ങനെ വന്നാൽ കേസ് പൊലീസ് എഴുതി തള്ളും.
അന്വേഷണം തീരുന്നത് വരെ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിൽ കടക്കരുതെന്ന വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചത്. ഉഭയകക്ഷി സമ്മത പ്രകാരമാണ് യുവതിയും മുരളി കുമാറും ലൈംഗിക ബന്ധത്തിലേർപ്പെട്ടതെന്നാണ് പ്രതിഭാഗം വക്കീൽ വാദിച്ചത്. കൂടാതെ പെൺകുട്ടിയുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. ആശുപത്രിയിൽ വെച്ച് പെൺകുട്ടി ഡോക്ടറോട് പറഞ്ഞിരുന്നത് ആരോ സ്‌പ്രേ അടിച്ച് ബോധം കെടുത്തി റോഡരികിൽ ഉപേക്ഷിച്ചുവെന്നും അവിടെ നിന്നും മുരളിച്ചേട്ടനാണ് ആശുപത്രിയിലെത്തിച്ചു എന്നുമാണ്. കൂടാതെ ഇവർ തമ്മിലുള്ള ഫോൺ സംഭാഷണങ്ങളും സന്ദേശങ്ങളും മറ്റും കോടതിയിൽ സമർപ്പിച്ചിരുന്നു. ഈ ഫോൺ സംഭാഷണങ്ങൾ യുവതിക്ക് തിരിച്ചടിയാണ്. അതുകൊണ്ട് കൂടിയാണ് ഒത്തുതീർപ്പിലേക്ക് കാര്യങ്ങൾ എത്തുന്നത്. ഇതോടെ അറസ്റ്റും ജയിൽവാസവുമായി കേസ് ഒതുങ്ങും. എന്നാൽ മാനഹാനിയും ധനനഷ്ടവും ഒപ്പം കുടുബത്തിലെ പ്രശ്‌നങ്ങളും മുരളി കുമാറിനെ ഇനിയും വേട്ടയാടും. ജോലി പോകാതെ നോക്കാനുമാകും. ജാമ്യം ലഭിച്ചതോടെ മുൻ മിസ്റ്റർ ഏഷ്യ എന്ന നിലയിൽ മുരളീകുമാറിന് തുടർവ്യായാമങ്ങളും കാര്യമങ്ങളുമായി മുന്നോട്ടുപോകാം. ജയിൽവാസത്തിന്റെ ക്ഷീണം തീർക്കാൻ ചിട്ടയായ ഭക്ഷണ ശീലങ്ങളിലേക്ക് കടക്കാൻ സൗകര്യമാണ്.
ശരീരപുഷ്ടിക്കായി തുടർന്ന് പോന്ന മുരളിയുടെ ദിനചര്യങ്ങൾ എല്ലാം ജയിൽ ജീവിതത്തിൽ തെറ്റിയിരുന്നു. ശരീരപുഷ്ടി നിലനിർത്തുന്നതിനായുള്ള മുരളിയുടെ ഭക്ഷണ ശീലം കേട്ട് ഞെട്ടിയിരിക്കുകയാണ് പൊലീസും ജയിൽ അധികൃതരും. ദിവസവും രണ്ടരക്കിലോ കോഴി ഇറച്ചിയും അമ്പത് കോഴിമുട്ട വെള്ളയും താൻ കഴിക്കുന്നതായിരുന്നു മുരളീകുമാറിന്റെ ശീലം. ആറ് മണിക്കൂർ ജിമ്മിൽ കഠിന പരിശ്രമത്തിലാണെന്നും മുരളി പൊലീസിനോട് പറഞ്ഞു. എന്നാൽ അറസ്റ്റിലായതോടെ ഈ ദിനചര്യങ്ങളെല്ലാം തെറ്റിയിരുന്നു. ചിക്കൻ ഒരാൾക്ക് മാത്രമായി ജയിലിൽ ലഭ്യമാക്കാൻ ബുദ്ധിമുട്ടായിരുന്നു. ശരീരത്തിൽ കരുത്തനാണെങ്കിലും സംഭവം പൊലീസ് കേസായി മാറിയതോടെ താരം കടുത്ത നിരാശയിലായിരുന്നു. താൻ പെൺകുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്നും ഉഭയകക്ഷി സമ്മതപ്രകാരം ബന്ധപ്പെടുമ്പോൾ രക്തസ്രാവം ഉണ്ടായതാണെന്നും മിസ്റ്റർ ഏഷ്യ പൊലീസിനോട് പറഞ്ഞിരുന്നു.
ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ കഴിഞ്ഞ ദിവസമാണ് കോട്ടയത്തുള്ള ഹോട്ടലിൽ മുറിയെടുത്തശേഷം വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന്ാണ് പെൺകുട്ടി നൽകിയ മൊഴി. അമിത രക്തസ്രാവമുണ്ടായി യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് പീഡന വിവരം പുറംലോകം അറിയുന്നത്. യുവതിയുമായി മുരളി കുമാർ ആറ് മാസം മുമ്പേ ഫേസ്‌ബുക്കിലൂടെ പരിചയത്തിലായിരുന്നു. യുവതിയുമായുള്ള പരിചയത്തിലൂടെ വീട്ടുകാരുമായും മുരളി അടുപ്പം സ്ഥാപിക്കുകയായിരുന്നു. മുംബൈയിൽ കുടുംബസമേതം താമസിക്കുന്ന മുരളി അവധിക്കു നാട്ടിൽ എത്തിയപ്പോഴായിരുന്നു പീഡന കേസിൽ കുടുങ്ങിയത്. നാട്ടിലെത്തി മുരളി കുമാർ ആരാധികയ്ക്ക് പിന്നാലെ പോയതോടെ കുടുംബവും അദ്ദേഹത്തെ കൈവിട്ട മട്ടാണ്. ഭാര്യയും മക്കളും സംഭവം അറിഞ്ഞ് പിണങ്ങിയെന്നാണ് റിപ്പോർട്ട്. വ്യാഴാഴ്ച ഹോട്ടലിലെ ഭക്ഷണം കഴിച്ചശേഷം യുവതിയെ പ്രലോഭിപ്പിച്ച് മുറിയിൽ എത്തിച്ച് പീഡിപ്പിക്കുക ആയിരുന്നുവെന്ന് എന്നാണ് യുവതി പൊലീസിൽ പറഞ്ഞിരിക്കുന്നത്.
നാലുമാസം മുൻപ് ചുങ്കത്തു നടന്ന ചടങ്ങിലാണ് ഇരുപത്തിരണ്ടുകാരിയുമായി മുരളികുമാർ പരിചയത്തിലായത്. പിന്നീട് ഫോണിലൂടെയും വാട്സാപ്പിലൂടെയും അടുപ്പമായി. കോട്ടയത്ത് സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരിയാണു യുവതി. വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് കേസെടുത്തത്. ഫേസ്‌ബുക്കിലൂടെയും വാട്സ് ആപ്പിലൂടെയുമുള്ള അടുപ്പമാണ് യുവതിയും മുരളീകുമാറും തമ്മിലുള്ള ബന്ധം വളർത്തിയത്. അടുത്തടുത്ത നാട്ടുകാരായതിനാൽ ഹോട്ടലിലേക്ക് വിളിച്ചപ്പോൾ ഒട്ടും സംശയം തോന്നിയില്ല. ഭക്ഷണം കഴിക്കാനാണെന്ന് പറഞ്ഞാണ് മുറിയിലേക്ക് ക്ഷണിച്ചത്. നാവിക സേന പെറ്റി ഓഫീസർ കൂടിയാണ് മുരളീകുമാർ.