- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി ഈ കിരീടം തനിക്ക് വേണ്ട; മിസിസ് വേൾഡ് കിരീടം ഉപേക്ഷിച്ച് കരലൈൻ ജൂരി; കരലൈന്റെ നീക്കം മിസിസ് ശ്രീലങ്ക ഫൈനലിനെച്ചൊല്ലി അറസ്റ്റിലായതോടെ; സൗന്ദര്യം നഷ്ടപ്പെട്ട്് മിസിസ് ശ്രീലങ്ക മത്സരം
കൊളംബോ: നാടകീയമായ സംഭവങ്ങളോടെ ലോകത്തിന്റെ തന്നെ ശ്രദ്ധനേടിയ മിസിസ് ശ്രീലങ്ക വേൾഡ് മത്സരത്തിൽ മറ്റൊരു ട്വിസ്റ്റ്. കഴിഞ്ഞവർഷത്തെ മിസിസ് ശ്രീലങ്കയും മിസിസ് വേൾഡുമായ കരലൈൻ ജൂരി തന്റെ സൗന്ദര്യ കീരീടം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചു.മിസിസ് ശ്രീലങ്ക ഫൈനൽ മത്സരത്തിൽ അരങ്ങേറിയ നാടകീയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കരലൈനിനെയും സഹായിയെയും പൊലീസ് അറസ്റ്റുചെയ്തതിന് പിന്നാലെയാണ് കിരീടം ഉപേക്ഷിച്ചതായി പ്രഖ്യാപിച്ചത്.മിസിസ് ശ്രീലങ്ക മത്സരത്തിലെ അനീതിക്കെതിരെയാണു താൻ നിലകൊണ്ടതെന്നും മത്സരം തുടക്കം മുതലേ അഴിമതി നിറഞ്ഞതായിരുന്നെന്നും കരലൈൻ ആരോപിച്ചു.
ശ്രീലങ്കയിൽ നടന്ന മിസിസ് ശ്രീലങ്ക മത്സരത്തിന്റെ പുരസ്‌കാരം നൽകുന്നതിനിടെ വിജയിയെ അപമാനിക്കാൻ ശ്രമിച്ചെന്ന കേസിലാണ് കരലൈൻ ജൂരി പൊലീസ് പിടിയിലായത്. പുരസ്‌കാരം സമ്മാനിക്കുന്നതിനിടെ സ്റ്റേജിൽ വച്ച് മിസിസ് ശ്രീലങ്കയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. മിസിസ് ശ്രീലങ്കയുടെ തലയിൽസ നിന്ന് കരോലിൻ ജൂറി കിരീടം വലിച്ചൂരുകയായിരുന്നു. ഡിസിൽവ വിവാഹമോചിതയാണെന്നും അതിനാൽ വിജയിയായി പ്രഖ്യാപിക്കാനാകില്ലെന്ന് ആരോപിച്ചായിരുന്നു കരോലിൻ ആക്രമിച്ചത്. എന്നാൽ ഡിസിൽവ ഭർത്താവിൽ നിന്ന് അകന്നുകഴിയുകയാണെന്നും വിവാഹമോചനം നേടിയിട്ടില്ലെന്നുമാണ് വിശദീകരണം.
എന്നാൽ, പുഷ്പിക ഭർത്താവുമായി വേർപിരിഞ്ഞു കഴിയുകയാണെങ്കിലും വിവാഹമോചിതയല്ല എന്നു കണ്ടെത്തിയ സംഘാടകർ കിരീടം പുഷ്പികയ്ക്കു തന്നെ നൽകി. ഞായറാഴ്ചയാണ് മിസിസ് ശ്രീലങ്ക 2020 മത്സരത്തിന്റെ വിജയിയെ പ്രഖ്യാപിച്ചത്. കൊളമ്പോയിലെ നെലും പൊകുന്ന തിയേറ്ററിൽ വച്ചായിരുന്നും പരിപാടി. പുഷ്പിക ഡി സിൽവയാണ് വിജയിയായത്. കാലിഫോർണിയ കേന്ദ്രീകരിച്ചുള്ള ഒരു കമ്പനിയാണ് മിസിസ് വേൾഡ് മത്സരം സംഘടിപ്പിച്ചത്.
സംഭവത്തിന് പിന്നാലെ ഡിസിൽവയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കാഴ്ചക്കാരെയെല്ലാം അമ്പരപ്പിക്കുന്നതായിരുന്നു കരോലിന്റെ നടപടി. തുടർന്ന് കരോലിൻ ജൂറിയെയും അസോസിയേറ്റ് ചുല മനമേന്ദ്രയെയെും പൊലീസ് അറസ്റ്റ് ചെയ്തു. കരോലിൻ മാപ്പ് പറഞ്ഞാൽ കേസ് പിൻവലിക്കാമെന്ന് ഡിസിൽവ പൊലീസിനെ അറിയിച്ചു. എനിക്ക് മാപ്പ് നൽകാനാകും മറക്കാനാവില്ലെന്നാണ് ഡിസിൽവ പറഞ്ഞത്.
ജേതാവിനെ വേദിയിൽ വച്ച് അപമാനിച്ചു, മത്സരം തടസ്സപ്പെടുത്തി, വേദിയിൽ നാശനഷ്ടങ്ങൾ വരുത്തി തുടങ്ങിയ കേസുകൾ ചുമത്തിയാണ് കരോലിനെയും മോഡൽ ചൂല പദ്‌മേന്ദ്രയെയും പൊലീസ് അറസ്റ്റ് ചെയ്തത്.ജാമ്യത്തിൽ വിട്ടയച്ച ഇരുവരോടും 19 ന് കോടതിയിൽ ഹാജരാകാൻ നിർദ്ദേശിച്ചിരിക്കുകയാണ് കോടതി.
മറുനാടന് മലയാളി ബ്യൂറോ