മലപ്പുറം: മെയ് 23, 24 തിയ്യതികളിൽ മലപ്പുറത്ത് വച്ച് നടക്കുന്ന എം.എസ്.എഫ് ജില്ലാ സമ്മേളനത്തിന്റെ ലോഗോ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്തു.

പാണക്കാട് വച്ച് നടന്ന ചടങ്ങിൽ മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി. അബ്ദുൽ ഹമീദ് മാസ്റ്റർ, നൗഷാദ് മണ്ണിശ്ശേരി, എൻ.കെ. അഫ്‌സൽ റഹ്മാൻ, എൻ.എ. കരീം, കെ.എം. ശാഫി, ടി.പി. ഹാരിസ്, വി.പി. അഹമ്മദ് സഹീർ, ജുനൈദ് പാമ്പലത്ത്, വി.കെ.എ. ജലീൽ, നിസാജ് എടപ്പറ്റ, കെ.എ. ബക്കർ, നിഷാദ് കെ. സലീം എന്നിവർ പങ്കെടുത്തു. കോട്ടക്കലിലെ നസീർ മേലേതിൽ ആണ് ലോഗോ രൂപകൽപ്പന ചെയ്തത്. സമ്മേളന പ്രചരണ കൺവെൻഷനുകൾക്ക് നാളെ ജില്ലയിൽ തുടക്കമാകും.