കുവൈറ്റ് സിറ്റി: കുവൈറ്റ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കായംകുളം എം എസ് എം കോളേജ് അലുമ്നി ''ക്യാമ്പസ് ഡേയ്‌സ്-2016'' എന്ന പേരിൽ ജൂലൈയ ബീച്ച് റിസോർട്ടിൽ പൂർവ വിദ്യാർത്ഥി സംഗമം നടത്തി. എസ്.എസ് സുനിൽ സ്വാഗതം ആശംസിച്ചു. ശ്രീകുമാർ. ജി.പിള്ള അധ്യക്ഷത വഹിച്ചു. അലുമ്നി രക്ഷാധികാരി ബി.എസ്‌പിള്ള സംഗമം ഉദ്ഘാടനം ചെയ്തു. ഷിബു ശിവൻകുട്ടി, നിഷാരവി, രഞ്ജിത്കായംകുളം, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. അബ്ദുൽ വഹാബ് നന്ദി രേഖപെടുത്തി.

''എസ് ബാൻഡ്'' അവതരിപ്പിച്ച ഗാനമേളയും, വിവിധ കലാപരിപാടികളും നടന്നു.
വിശ്വംനായർ,  മാത്യുകാരൂർ, കൃഷ്ണരാജ്, രാജേഷ് കുറുപ്പ്, ഹമാൻ ഗോപി, അൻവർഷാ, അജീഷ്, മിഥുൻ, അഫ്‌സൽ, വിശ്വനാഥ്, അബ്ദുൽറഹിം, അനീഷ് കൃഷ്ണൻ, ആസിഫ് താജ് , മധു, ദീപക്, കലേഷ്, നാദിർഷ, ഉഷസ്, ടീന, തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.