- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്ര ഗവൺമെന്റിന്റെ മുദ്ര വായ്പകളുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി. കെ.എം മാണി നിർവഹിച്ചു
തിരുവനന്തപുരം: സ്വന്തം കഴിവുകൾ പ്രയോജനപ്പെടുത്തി ഉപജീവനം നയിക്കാനാഗ്രഹിക്കുന്ന സാധാരണക്കാരന് കേന്ദ്ര ഗവൺമെന്റിന്റെ മൈക്രോ യൂണിറ്റ്‌സ് ക്രെഡിറ്റ്‌സ് ഡെവലപ്പ്‌മെന്റ് ആൻഡ് റിഫിനാൻസ് ഏജൻസി (മുദ്ര) വായ്പകൾ കൈത്താങ്ങാണെന്ന് ധനകാര്യമന്ത്രി കെ.എം മാണി പറഞ്ഞു. കേന്ദ്ര ഗവൺമെന്റിന്റെ മുദ്ര വായ്പാവിതരണത്തിന്റ സംസ്ഥാനതല ഉദ്ഘാടനം തിര
തിരുവനന്തപുരം: സ്വന്തം കഴിവുകൾ പ്രയോജനപ്പെടുത്തി ഉപജീവനം നയിക്കാനാഗ്രഹിക്കുന്ന സാധാരണക്കാരന് കേന്ദ്ര ഗവൺമെന്റിന്റെ മൈക്രോ യൂണിറ്റ്‌സ് ക്രെഡിറ്റ്‌സ് ഡെവലപ്പ്‌മെന്റ് ആൻഡ് റിഫിനാൻസ് ഏജൻസി (മുദ്ര) വായ്പകൾ കൈത്താങ്ങാണെന്ന് ധനകാര്യമന്ത്രി കെ.എം മാണി പറഞ്ഞു. കേന്ദ്ര ഗവൺമെന്റിന്റെ മുദ്ര വായ്പാവിതരണത്തിന്റ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവർക്കും തൊഴിൽ നൽകാൻ ഗവൺമെന്റിന് മാത്രം സാധിക്കില്ലെന്നും സ്വയം തൊഴിൽ കണ്ടെത്താൻ യുവതലമുറ മുന്നോട്ടുവരണമെന്നും മാണി ആവശ്യപ്പെട്ടു. പദ്ധതികൾ പ്രാവർത്തികമാക്കാനുള്ള ഇച്ഛാശക്തിയുണ്ടെങ്കിൽ സഹായവുമായി ഗവൺമെന്റ് കൂടെയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ബാങ്കുകൾ വായ്പാ-നിക്ഷേപ അനുപാതം വർദ്ധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്റ്റേറ്റ്‌ലെവൽ ബാങ്കേഴ്‌സ് കമ്മിറ്റി (എസ്.എൽ.ബി.സി) കേരള കൺവീനർ എൻ ശിവശങ്കരൻ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ ജനറൽ മാനേജർ എം.കെ ഭട്ടാചാര്യ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജനറൽ മാനേജർ സി.വി വെങ്കടേഷ് എന്നിവരടക്കം ബാങ്കിങ് രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
യുവാക്കളിൽ സംരംഭകത്വശീലം പ്രോത്സാഹിപ്പിക്കാനും സംരംഭങ്ങൾക്ക് കുറഞ്ഞ പലിശ നിരക്കിൽ, എളുപ്പത്തിൽ ബാങ്കുകളിൽനിന്ന് വായ്പ ലഭ്യമാക്കാനും ഉദ്ദേശിച്ച് കേന്ദ്ര ഗവൺമെന്റ് നടപ്പിലാക്കുന്ന പദ്ധതിയാണ് മുദ്ര. കേരളത്തിൽ ഇതുവരെ പദ്ധതിക്കുകീഴിൽ 680 കോടിരൂപയുടെ വായ്പ അനുവദിച്ചിട്ടുണ്ട്. 73,000 സംരംഭകരാണ് കേരളത്തിൽ ഇതുവരെ പദ്ധതി പ്രയോജനപ്പെടുത്തിയത്.