- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രണയത്തിലായിരിക്കുമ്പോൾ പ്രണയിക്കുക മാത്രമാണ് ചെയ്യുക; കാമുകനുമായുള്ള പ്രായവ്യത്യാസത്തിൽ മനസ് തുറന്ന് മുഗ്ധ ഗോഡ്സെ
ബോളിവുഡ് നടിയും മോഡലുമായ മുഗ്ധ ഗോഡ്‌സെയും നടൻ രാഹുൽ ദേവും തമ്മിലുള്ള പ്രണയം എന്നും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. അടുത്തിടെയാണ് തങ്ങളുടെ പ്രണയത്തിന്റെ ഏഴാം വാർഷികം ഇവർ ആഘോഷിച്ചത്. തെന്നിന്ത്യൻ സിനിമകളിലൂടെ ശ്രദ്ധേയനായ നടനാണ് രാഹുൽ ദേവ്. കുട്ടിക്കാലത്തെ സുഹൃത്തായ റിനയുമായി അദ്ദേഹം വിവാഹം കഴിച്ചിരുന്നു. കാൻസർ ബാധിതയായി 2009ലാണ് ഇവർ മരിക്കുന്നത്. മുഗ്ധ ഗോഡ്‌സെയെക്കാൾ 14 വയസ് കൂടുതലാണ് രാഹുൽ ദേവിന്. ഇപ്പോഴിതാ ആദ്യമായി തങ്ങളുടെ പ്രായ വ്യത്യാസത്തെ പറ്റി മനസ് തുറക്കുകയാണ് മുഗ്ധ.
പ്രണയത്തിലായിരിക്കുമ്പോൾ പ്രണയിക്കുക മാത്രമാണ് ചെയ്യുക. ആ സമയത്ത് പ്രായം ഒരു പ്രശ്നമേ ആകില്ലെന്ന് മുഗ്ധ പറയുന്നു. രാഹുലിന് തന്നേക്കാൾ 14 വയസ് കൂടുതലുണ്ടാകാം പക്ഷെ പ്രായം വെറും അക്കം മാത്രമാണെന്നും മുഗ്ധ കൂട്ടച്ചേർത്തു. 2013ൽ ഒരു വിവാഹ ചടങ്ങിൽ വച്ചാണ് ഞങ്ങൾ കണ്ടുമുട്ടുന്നത്. ഏറെ നാൾ ഞങ്ങൾ അടുത്ത സുഹൃത്തായിരുന്നു. എന്നാൽ പിന്നീട് ഞങ്ങൾ പ്രണയത്തിലാണെന്ന് തിരിച്ചറിഞ്ഞുവെന്നും താരം പറഞ്ഞു. എന്നെ സംബന്ധിച്ച് പ്രണയം എന്നു പറയുന്നത് ഷോപ്പിങ് അല്ല. മാർക്കറ്റിൽ ചെന്ന് ഒരു ചുവന്ന ബാഗ് വേണമെന്ന് പറയുന്നതുപോലെ. പ്രണയം സംഭവിക്കുകയാണ്. ഒരാളോട് പ്രണയം തോന്നിയാൽ പിന്നെ മറ്റുകാര്യങ്ങളൊന്നും നമുക്ക് കാര്യമായിരിക്കില്ലെന്നും താരം വ്യക്തമാക്കി.