- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുടിവെട്ടാനാണെന്ന് പറഞ്ഞ്വീട്ടിൽ നിന്നിറങ്ങിയ പത്താം ക്ലാസുകുരാന്റെ മൃതദേഹം റെയിൽവേ ട്രാക്കിന് സമീപത്തെ അഴുക്ക് ചാലിൽ നിന്നും കണ്ടെത്തി; കാസർഗോഡ് നിന്നും കാണാതായ 15കാരന്റെ മരണത്തിൽ അടിമുടി ദുരൂഹത; സഹപാഠികളായ നാലു വിദ്യാർത്ഥികളെ ചോദ്യം ചെയ്യുന്നു
കാസർകോട്: നാലു ദിവസം മുൻപ് കാസർഗോഡ് നിന്നും കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ജാസിറി (15) നെ മരിച്ച നിലയിൽ കണ്ടെത്തി. ദുരൂഹ സാചര്യത്തിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം ഇന്ന് രാവിലെ റെയിൽ വേ ട്രാക്കിന് സമീപത്തു നിന്നാണ് കണ്ടെത്തിയത്. ഇന്നു പുലർച്ചെ കളനാട് ഓവർ ബ്രിഡ്ജിനു സമീപത്തെ റെയിൽവേ ട്രാക്ക് ഓവുചാലിലായിരുന്നു മൃതദേഹം. ഇന്ന് രാവിലെ ഒരു മണിയോടെയാണ് ജാസിറിന്റെ മൃതദേഹം അഴുകിയ നിലയിൽ റെയിൽവേ ട്രാക്കിന് സമീപത്തു നിന്നും കണ്ടെടുത്തത്. സംഭവത്തിൽ ജാസിറിന്റെ സഹപാഠികളായ നാല് വിദ്യാർത്ഥികളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് ജാസിറിനെ കാണാതായത്. വ്യാഴാഴ്ച വൈകിട്ടോടെ മുടിവെട്ടാൻ എന്നും പറഞ്ഞാണ് ജാസിർ വീട്ടിൽ നിന്നും ഇറങ്ങിയത്. പിന്നീട് ്കൂളിൽനിന്നുള്ള യാത്രയയപ്പു ചടങ്ങിനുള്ള വസ്ത്രങ്ങൾ വാങ്ങാൻ കാസർഗോഡ് ടൗണിലേക്ക് പോകുന്നതായും കുട്ടി വീട്ടിലേക്ക് വിളിച്ചു പറഞ്ഞിരുന്നു. രാത്രി ഏറെ വൈകിയിട്ടും കുട്ടിയെ കാണാതായതിനെ തുടർന്ന് നാടു മുഴുവൻ അരിച്ചു പെറുക്കുകയായിരുന്നു കുട്ടിയു
കാസർകോട്: നാലു ദിവസം മുൻപ് കാസർഗോഡ് നിന്നും കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ജാസിറി (15) നെ മരിച്ച നിലയിൽ കണ്ടെത്തി. ദുരൂഹ സാചര്യത്തിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം ഇന്ന് രാവിലെ റെയിൽ വേ ട്രാക്കിന് സമീപത്തു നിന്നാണ് കണ്ടെത്തിയത്. ഇന്നു പുലർച്ചെ കളനാട് ഓവർ ബ്രിഡ്ജിനു സമീപത്തെ റെയിൽവേ ട്രാക്ക് ഓവുചാലിലായിരുന്നു മൃതദേഹം.
ഇന്ന് രാവിലെ ഒരു മണിയോടെയാണ് ജാസിറിന്റെ മൃതദേഹം അഴുകിയ നിലയിൽ റെയിൽവേ ട്രാക്കിന് സമീപത്തു നിന്നും കണ്ടെടുത്തത്. സംഭവത്തിൽ ജാസിറിന്റെ സഹപാഠികളായ നാല് വിദ്യാർത്ഥികളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് ജാസിറിനെ കാണാതായത്. വ്യാഴാഴ്ച വൈകിട്ടോടെ മുടിവെട്ടാൻ എന്നും പറഞ്ഞാണ് ജാസിർ വീട്ടിൽ നിന്നും ഇറങ്ങിയത്. പിന്നീട് ്കൂളിൽനിന്നുള്ള യാത്രയയപ്പു ചടങ്ങിനുള്ള വസ്ത്രങ്ങൾ വാങ്ങാൻ കാസർഗോഡ് ടൗണിലേക്ക് പോകുന്നതായും കുട്ടി വീട്ടിലേക്ക് വിളിച്ചു പറഞ്ഞിരുന്നു.
രാത്രി ഏറെ വൈകിയിട്ടും കുട്ടിയെ കാണാതായതിനെ തുടർന്ന് നാടു മുഴുവൻ അരിച്ചു പെറുക്കുകയായിരുന്നു കുട്ടിയുടെ ബന്ധുക്കളും പൊലീസും നാട്ടുകാരും. ഇതിനിടെയാണ് മൃതദേഹം ഓവുചാലിൽ കണ്ടെത്തിയത്. അഴുകിയ നിലയിലാണ് മൃതദേഹം. സംഭവത്തിൽ സ്വദേശികളായ ചിലരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയാണ്.
കീഴൂർ-മാങ്ങാട് ചോയിച്ചിങ്കലിലെ ജാഫറിന്റെ മകനാണ് പതിനഞ്ചുകാരനായ മൂഹമ്മത് ജാസിർ. ചട്ടഞ്ചാൽ സ്‌ക്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി. സ്‌ക്കൂളിൽ സെന്റ് ഓഫ് ചടങ്ങിന്റെ ഒരുക്കത്തിലായിരുന്നു കുറച്ച് ദിവസമായി വിദ്യാർത്ഥികൾ. കഴിഞ്ഞ വ്യാഴാഴ്‌ച്ച വൈകീട്ട് മുടി മുറിക്കാൻ വേണ്ടി എന്നു പറഞ്ഞാണ് ജാസിർ വീട്ടിൽ നിന്നും ഇറങ്ങിയത്. സ്‌ക്കൂളിൽ സെന്റ് ഓഫ് ചടങ്ങ് വെള്ളിയാഴ്‌ച്ചയായിരുന്നു.
രാത്രി ഏറെ വൈകിയെങ്കിലും ജാസിർ തിരിച്ചെത്തുമെന്നായിരുന്നു വീട്ടുകാർ കരുതിയത്. ഫോണിൽ വിളിച്ചിട്ടും മറുപടിയൊന്നുമുണ്ടായില്ല. അതേ തുടർന്ന് ജാസിറിന്റെ പിതാവ് ജാഫർ ബേക്കൽ പൊലീസിൽ പരാതി നൽകി. പൊലീസ് അരിച്ചു പെറുക്കിയിട്ടും ഇതു വരെ ജാസിറിനെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല.
ജാസിർ വീട്ടിൽ നിന്നും ഇറങ്ങിയ ശേഷം വൈകീട്ട് 6.30 ഓടെ മാങ്ങാട് സ്വദേശിയായ ഒരു സുഹൃത്തിനൊപ്പം ഉദുമയിലെ മൊബൈൽ ഷോപ്പിൽ പോയിരുന്നു. ഷോപ്പിലെ ബന്ധുവായ യുവാവിനൊട് 500 രൂപ വായ്പക്ക് ചോദിക്കുകയൂും ചെയ്തു. എന്നാൽ അയാൾ പണം നൽകിയിരുന്നില്ല. തുടർന്ന് കൂട്ടുകാരന്റെ പഴയ മൊബൈൽ ഫോൺ വാങ്ങിച്ചതായും വിവരം ലഭിച്ചിരുന്നു. സ്വന്തമായി ഫോണുള്ള ജാസിർ എന്തിനാണ് കൂട്ടുകാരന്റെ മൊബൈൽ ഫോൺ കൂടി വാങ്ങിച്ചത് എന്നതും ദുരൂഹമാണ്. ഈ ഫോണുകളിൽ ബന്ധപ്പെട്ടപ്പോൾ പൊലീസിനും ഒരു മറുപടിയും ലഭിച്ചിരുന്നില്ല.