- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പണം വാരിയെറിഞ്ഞ് കേസിൽ നിന്നും ഊരാൻ മുഹമ്മദ് നിസാം; ഗോഡ്ഫാദർ ചമഞ്ഞ് ലീഗ് മന്ത്രിമാരും കോൺഗ്രസ് പ്രമുഖരും രംഗത്തെത്തിയതോടെ ഇടപെടാൻ തയ്യാറായി വി എസ്; നിശാന്തിനിയുടെ നീക്കവും നിർണ്ണായകം
തൃശൂർ: തൃശ്ശൂരിൽ ശോഭ സിറ്റിയിലെ സെക്യൂറിറ്റി ജീവനക്കാരനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ പ്രമുഖ വ്യവസായി മുഹമ്മദ് നിസാം രക്ഷപെടാനാണ് പണം വാരിയെറിയുന്നു. ഭരണകക്ഷിക്ക് വേണ്ടപ്പെട്ടവനാണ് നിസാമിനെ രക്ഷിക്കാനായി ഗോഡ്ഫാദർ ചമഞ്ഞ് ലീഗ് മന്ത്രിമാരും കോൺഗ്രസ് പ്രമുഖരും രംഗത്തെത്തിയതോടെയാണ് അട്ടിമറി നീക്കം സജീവമായത്. എന്നാൽ, മാ
തൃശൂർ: തൃശ്ശൂരിൽ ശോഭ സിറ്റിയിലെ സെക്യൂറിറ്റി ജീവനക്കാരനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ പ്രമുഖ വ്യവസായി മുഹമ്മദ് നിസാം രക്ഷപെടാനാണ് പണം വാരിയെറിയുന്നു. ഭരണകക്ഷിക്ക് വേണ്ടപ്പെട്ടവനാണ് നിസാമിനെ രക്ഷിക്കാനായി ഗോഡ്ഫാദർ ചമഞ്ഞ് ലീഗ് മന്ത്രിമാരും കോൺഗ്രസ് പ്രമുഖരും രംഗത്തെത്തിയതോടെയാണ് അട്ടിമറി നീക്കം സജീവമായത്. എന്നാൽ, മാദ്ധ്യമങ്ങളുടെ സജീവ ഇടപെടലും പുതുതായി ചാർജ്ജെടുക്കുന്ന പൊലീസ് കമ്മീഷണർ നിശാന്തിനി ഐപിഎസിന്റെ നിലപാടും കേസിൽ നിർണ്ണായകമാകും. കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ സെക്യൂരിറ്റി ജീവനക്കാരന് രണ്ട് കോടി നൽകി കേസ് ഒതുക്കാൻ ശ്രമിക്കുന്നതിനെ കുറിച്ച് നേരത്തെ മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ചന്ദ്രബോസ് അതീവ ഗുരുതരാവസ്ഥയിലായതിനാൽ ബന്ധുക്കൾ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയിട്ടില്ല.
കേസ് ഒതുക്കി തീർക്കാൻ പൊലീസിന് മേൽ സമ്മർദ്ദവുമായി ലീഗ് മന്ത്രിമാരും കോൺഗ്രസിന്റെ പ്രമുഖ എംഎൽഎയും രംഗത്തെത്തിയതോടെ വിഷയത്തിൽ ഇടപെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും രംഗത്തെത്തിയേക്കും. സർക്കാരിന്റെ ഉന്നതസ്ഥാനത്തുള്ളവരും പരോക്ഷമായി കേസിൽ നിസാമിനുവേണ്ടി രംഗത്തെത്തിയിരുന്നു. സർക്കാരിന്റെ ഭൂമിഗീതം പരിപാടിയിലേക്ക് നിഷാം അഞ്ചുലക്ഷം രൂപയുടെ ചെക്ക് കൈയോടെ നൽകിയിരുന്നു. വീണ്ടും അഞ്ചുലക്ഷം രൂപകൂടി നൽകാമെന്ന് വാഗ്ദാനവും നൽകി. ഈരീതിയിൽ ഉദ്യോഗസ്ഥരെയും വശത്താക്കുന്ന ശീലമുള്ള നിസാമിനെ തൊടാൻ പൊലീസിലും അധികംപേർക്കുമാകില്ലെന്ന അവസ്ഥയാണ്.
അഡ്വക്കേറ്റ് ജനറൽ കെ.പി. ദണ്ഡപാണിയുടെ മകൻ മില്ലു ദണ്ഡപാണിയാണ് നിഷാമിനായി ഹൈക്കോടതിയിൽ സാധാരണ ഹാജരാകുന്നത്. ഇയാളുടെ ഹൈക്കോടതിയിലെ മറ്റു കേസുകളും കൈകാര്യം ചെയ്യുന്നത് ദണ്ഡപാണി അസോസിയേറ്റ്‌സാണ്. ദണ്ഡപാണിയുടെ ഭാര്യയും മകനുമാണ് നിഷാമിനുവേണ്ടി ഹാജരാകാറുള്ളത്.
നഗരത്തിലെ പ്രമുഖ ജിംനേഷ്യത്തിനു മുന്നിൽ കാർ പാർക്കിങ്ങുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് നിഷാം ഒരാളുടെ വീടുകയറി ആക്രമിച്ച് കൈകാലുകൾ ഒടിച്ചിരുന്നു. വധശ്രമത്തിനും ഭവനഭേദനത്തിനുമെടുത്ത കേസ് കോടതിക്കു പുറത്ത് പെട്ടെന്ന് ഒത്തുതീർപ്പാക്കി. ഇതിനുപിന്നിലും ഒരു എംഎൽഎയാണ്. തുടക്കത്തിൽ നിഷാമിനെതിരേ കടുത്ത നിലപാട് സ്വീകരിച്ച ഉന്നത ഉദ്യോഗസ്ഥർ പിന്നീട് നിലപാടു മയപ്പെടുത്തിയതും രസകരമായി. കൊച്ചിയിൽ മയക്കുമരുന്നു പാർട്ടിക്കിടെ സിനിമാതാരങ്ങൾ ഉൾപ്പെടെയുള്ളവരെ പിടികൂടിയത് നിഷാമിന്റെ ഫഌറ്റിൽനിന്നല്ലെന്നും അതു നിഷാമിന്റെ മാതാവിന്റെ പേരിലുള്ള ഫഌറ്റാണെന്നുമാണ് പൊലീസ് ഭാഷ്യം. നിഷാമിന്റെ ശോഭാസിറ്റിയിലെ ഫഌറ്റ് പരിശോധിച്ചത് കാലതാമസമെടുത്താണെന്നതും ദുരൂഹമായി. കമ്മിഷണർ ഇതിനെല്ലാമെതിരേ കടുത്ത നിലപാട് സ്വീകരിച്ചിരുന്നു.
അതേസമയം പൊലീസിന് കൈക്കൂലി നൽകി തന്നെ നിസാം സ്വന്തം കാര്യങ്ങൾ വെടിപ്പായി കൊണ്ടുപോകുന്നുണ്ട്. തെളിവെടുപ്പിന് കൊണ്ടുവരുന്ന ദിവസം വിലങ്ങുവയ്ക്കാതെ കൊണ്ടുവരാൻ പൊലീസിലെ ഒരുവിഭാഗം കളിച്ചതും കമ്മിഷണർ ഇടപെട്ടു വിലക്കിയ സാഹചര്യം വരെയുണ്ടായി. വിലങ്ങുവച്ച് നിഷാമിനെ ശോഭാസിറ്റിയിലേക്കു തെളിവെടുപ്പിനു കൊണ്ടുവരണമെന്ന് കമ്മിഷണർ നിർദേശിച്ചു. ഇക്കാര്യം നിരീക്ഷിക്കാൻ നേരിട്ട് എത്തുകയും ചെയ്തു.
തിടുക്കത്തിൽ കോടതിക്കു പുറത്തുവച്ചു മൂന്നു കേസുകൾ ഒത്തുതീർപ്പാക്കിയതോടെ നിസാമിനെ ഗുണ്ടാനിയമപരിധിക്കു പുറത്താക്കാനാണ് ഭരണതലത്തിൽ ശ്രമം. നാട്ടുകാരുടെ മേൽ കുതിരകയറുന്നത് ശീലമാക്കിയ നിഷാം റോഡിൽ മറ്റുവാഹനങ്ങൾ സ്വന്തംകാറിനെ ഓവർടേക്ക് ചെയ്താലും ക്ഷുഭിതനാകുന്ന പ്രകൃതക്കാരനാണ്.