- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മറുനാടൻ പുറത്തുകൊണ്ടുവന്ന 'ഇളേപ്പ'യുടെ ശബ്ദരേഖ പുറത്തുകൊണ്ടുവന്ന് മാതൃഭൂമി ന്യൂസ്; കമ്മീഷണർ ജേക്കബ് ജോബിനെ കാണാൻ പോയതായി 'ഇളേപ്പ'യുടെ കുമ്പസാരം
കൊച്ചി: ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിസാമിനെ സംരക്ഷിക്കുന്നത് ഉന്നതരാണെന്ന് വ്യക്തമാക്കുന്ന തെളിവുകൾ പുറത്തുവന്നു. മുൻ തൃശ്ശൂർ പൊലീസ് കമ്മീഷണർ ജേക്കബ് ജോബ് നിസാമിനെ രക്ഷിക്കാൻ ശ്രമിച്ചെന്നാണ് ആരോപണം. ഇത് ശരിവെക്കുന്ന വിധത്തിൽ നിസാമിന്റെ 'ഇളേപ്പ'യുടെ
കൊച്ചി: ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിസാമിനെ സംരക്ഷിക്കുന്നത് ഉന്നതരാണെന്ന് വ്യക്തമാക്കുന്ന തെളിവുകൾ പുറത്തുവന്നു. മുൻ തൃശ്ശൂർ പൊലീസ് കമ്മീഷണർ ജേക്കബ് ജോബ് നിസാമിനെ രക്ഷിക്കാൻ ശ്രമിച്ചെന്നാണ് ആരോപണം. ഇത് ശരിവെക്കുന്ന വിധത്തിൽ നിസാമിന്റെ 'ഇളേപ്പ'യുടെ ശബ്ദരേഖ പുറത്തുവന്നു. മാതൃഭൂമി ന്യൂസ് ചാനലാണ് ഇളേപ്പയുമായുള്ള സംഭാഷണം പുറത്തുവിട്ടത്. നിസാമിനെ കേസിൽ നിന്നും ര്ക്ഷിക്കാൻ ഇളേപ്പ ശ്രമിക്കുന്നുണ്ടെന്ന വാർത്ത നേരത്തെ മറുനാടൻ മലയാളിയാണ് പുറത്തുവിട്ടത്. മറുനാടൻ വാർത്തയുടെ ചുവടുപിടിച്ചായിരുന്നു മാതൃഭൂമി ന്യൂസ് ചാനലിലെ വാർത്ത.
ജേക്കബ് ജോബിനെ സംരക്ഷിക്കുമെന്ന് 'ഇളേപ്പ' പറയുന്ന സംഭാഷണമാണ് മാതൃഭൂമി പുറത്തുവിട്ടത്. ജേക്കബ് ജോബിനെ പോലെ ഇത്രയും നല്ല ഉദ്യോഗസ്ഥനെ കണ്ടിട്ടില്ലെന്നും ഇളേപ്പ മാതൃഭൂമി ന്യൂസ് ചാനൽ ലേഖകനുമായി നടത്തിയ സംഭാഷണത്തിൽ പറയുന്നു. നിസാമിന് വേണ്ടി ജേക്കബ് ജോബിനെ ഇയാൾ കണ്ടെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. എന്നാൽ, ജേക്കബ് ജോബിനെ കണ്ടെന്ന വാദത്തെ ഫോൺ സംഭാഷണത്തിൽ ഇളേപ്പ നിഷേധിക്കുന്നുണ്ട്. ജേക്കബ് ജോബിന് എന്തെങ്കിലും സംഭവിച്ചാൽ തങ്ങൾക്ക് യാതൊരു ഉത്തരവാദിത്തമില്ലെന്നും ഇയാൾ പറയുന്നതായി ശബ്ദരേഖയിലുണ്ട്.
അതിക്രൂരമായ മർദനത്തെത്തുടർന്ന് സെക്യൂരിറ്റിക്കാരൻ ചന്ദ്രബോസ് ആശുപത്രിയിലായ നാൾ മുതൽ രംഗത്തിറങ്ങിയ പരസ്യ ഏജൻസി ഉടമയുടെ ഇടപെടലോടെ നിസാമിനെതിരായ വാർത്തകൾ സോഫ്റ്റാക്കാൻവേണ്ടി ഇളേപ്പ ഇടെപെട്ടിരുന്ന കാര്യമാണ് നേരത്തെ മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തത്. വലിയൊരു ബിസിനസ് സാമ്രാജ്യത്തിന് ഉടമയാണ നിസാമിന്റെ ഇളേപ്പ. കോൺഗ്രസ് നേതൃത്വവുമായി ഉറ്റചങ്ങാത്തവുമുണ്ട്. ഇദ്ദേഹമാണ് അന്വേഷണം ഉദ്യോഗസ്ഥരെ സ്വാധീനിക്കാനായി രംഗത്തെത്തിയത്.
മാദ്ധ്യമങ്ങൾക്ക് പരസ്യം എത്തിച്ച് വാർത്ത സോഫ്റ്റാക്കാൻ പരസ്യ ഏജൻസി ഉടമയെ രംഗത്തെത്തിച്ചതും ഈ ഇളേപ്പയായിരുന്നു. മാദ്ധ്യമ മുതലാളിമാരെ സംബന്ധിച്ചിടത്തോളം നിസാമിനു ശിക്ഷ കിട്ടുന്നതിനെക്കാൾ പ്രധാനം ഈ സംഭവത്തിലൂടെ കൂടുതൽ പണവും പരസ്യവും കിട്ടുന്നതിലാണ്. എന്നാൽ അവയ്ക്കു വേണ്ടി നിസാമിനെതിരേയുള്ള ആക്രമണം കുറയ്ക്കണമെന്നു പത്രപ്രവർത്തകരോടു പറയാൻ തത്കാലം ബുദ്ധിമുട്ടുണ്ട്.
കൊച്ചിയുൾപ്പെടെ കേരളത്തിൽ പലേടത്തും ഓഫീസുള്ള ഈ പരസ്യ ഏജൻസിക്കാരൻ പല പത്രമോഫീസുകളിലും ബന്ധപ്പെട്ടു വരികയാണെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഇക്കാര്യം മാദ്ധ്യമപ്രവർത്തകർ തന്നെ സ്ഥിരീകരിക്കുന്നുമുണ്ട്. നിസാമിനെ രക്ഷിക്കാനായി ആദ്യ ഘട്ടം മുതൽ തന്നെ രംഗത്തുള്ള ഇളേപ്പയുടെ നിർദ്ദേശത്തെത്തുടർന്നാണ് പത്രങ്ങളെ സ്വാധീനിക്കാനായി പരസ്യക്കമ്പനി ഉടമ നേരിട്ട് ഇറങ്ങിത്തിരിച്ചിരിക്കുന്നത്. മാദ്ധ്യമങ്ങൾക്ക് കോടിക്കണക്കിനു രൂപയുടെ പരസ്യം ഇളേപ്പ തന്നെ നൽകുന്നുണ്ട്.