തൃശൂർ: ''കുഞ്ഞാലിക്കുട്ടിയും ഉമ്മൻ ചാണ്ടിയുമൊക്കെത്തന്നെയല്ലേ ഇപ്പോഴും ഭരിക്കുന്നത്. നിന്റെയൊക്കെ തൊപ്പി ഞാൻ തെറിപ്പിക്കും'', രണ്ടു വർഷം മുമ്പു തൃശൂർ നഗരത്തിൽ വച്ച് വനിതാ എസ്.ഐ ദേവിയെ സ്വന്തം കാറിനുള്ളിൽ പൂട്ടിയിട്ട ശേഷം മുഹമ്മദ് നിസാം എന്ന ക്രിമിനൽ വ്യവസായിയുടെ ഭീഷണി കേട്ട് ഒരുനിമിഷം പൊലീസുകാർ അമ്പരന്നു പോയി. കേരള രാഷ്ട്രീയത്തിലെ പ്രമുഖരുമായുള്ള അടുത്ത ബന്ധം പറഞ്ഞ് പൊലീസിനെ വിരട്ടാനായിരുന്നു നിസാമിന്റെ നീക്കമെന്ന് അന്ന് കേസ് കൈകാര്യം ചെയ്ത പൊലീസുകാർ ഓർക്കുന്നു.

നഗരത്തിലെ പ്രമുഖമായ ബാറിൽനിന്നു മദ്യപിച്ചശേഷം ഭാര്യയോടും മക്കളോടുമൊപ്പം ട്രാഫിക് നിയമം തെറ്റിച്ച് അമിതവേഗത്തിൽ പോവുകയായിരുന്ന നിസാമിനെ പിന്തുടർന്നുചെന്നു വനിതാ എസ് ഐ ദേവി തടയുകയായിരുന്നു. റോൾസ് റോയ്‌സ് കാറിൽനിന്ന് ഇറങ്ങാൻ പോലും നിസാം തയ്യാറായില്ല. ഇറങ്ങാൻ ആവശ്യപ്പെട്ടപ്പോൾ 'നിങ്ങൾക്കു ചെയ്യാൻ പറ്റുന്നതു ചെയ്യ്, ഞാൻ പോകും' എന്നായിരുഅയാളുടെ നിലപാട്. നഗരത്തിലെ തിരക്കേറിയ സ്വരാജ് റൗണ്ടിൽ ആളുകൾ കൂടി നിൽക്കുമ്പോഴായിരുന്നു നിസാമിന്റെ പ്രകടനം.

പിന്തിരിപ്പിക്കാൻ ശ്രമിച്ച സ്വന്തം ഭാര്യക്കുനേരെയും, ചോദ്യം ചെയ്ത വനിതാ എസ് ഐക്കു നേരെയും കേട്ടാലറയ്ക്കുന്ന തെറിവിളിയും ഇയാൾ നടത്തി. ഇതിനിടയിൽ കാറിൽ നിന്ന് നിസാം ഇറങ്ങിയ തക്കത്തിന് വാഹനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ വനിതാ എസ് ഐ ശ്രമിച്ചതോടെയാണ് നിസാം സ്വരൂപം പുറത്തെടുക്കുന്നത്. റിമോട്ട് കൺട്രോൾ ഉപയോഗിച്ച് ഇയാൾ ഡോർ ലോക്ക് ചെയ്തതോടെ എസ് ഐ വാഹനത്തിൽ കുകുടുങ്ങുകയായിരുന്നു. കൂടെയുണ്ടായിരുന്ന പൊലീസുകാർ ഡോർ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും അതിനു നിസാം തയ്യാറായില്ല. 15 മിനിട്ടുകൾക്കുശേഷം സ്ഥലത്തെത്തിയ എസ് ഐ ലാൽ കുമാർ ആണ് വനിതാ എസ് ഐ ദേവിയെ മോചിപ്പിച്ചത്.

കാറിന്റെ ചില്ല് അടിച്ചുതകർക്കും എന്ന എസ് ഐയുടെ ഭീഷണിക്കുക്കുമുൻപിൽ ഇയാൾ വഴങ്ങുകയായിരുന്നുവത്രെ. തിരികെ പൊലീസ് സ്റ്റേഷനിലേക്ക് ജീപ്പിൽ കൊണ്ടുപോകുമ്പോഴും തന്റെ ഉന്നത രാഷ്ട്രീയബന്ധം പറഞ്ഞ് പൊലീസുകാരെ വിരട്ടാൻ ഇയാൾ നീക്കം നടത്തി. എസ് ഐ ലാൽകുകുമാർ അന്ന് എഴുതിയ ചാർജ്ജ് ഷീറ്റ് ഒന്നുന്നുകൊണ്ടു മാത്രമാണ് ഗുണ്ടാവ്യവസായിയെ ഒരുരുദിവസമെങ്കിലും അകത്താക്കാൻ കഴിഞ്ഞതെന്ന് പൊലീസുകാർ പറയുന്നു. എന്നാൽ പിന്നീട് കേസിൽ കാര്യമായ പുരോഗതി ഉണ്ടാവാതെ പോയത് നിസാമിന്റെ രാഷ്ട്രീയ പിൻബലം കൊണ്ടാണ്. വെസ്റ്റ് സ്റ്റേഷനിൽ മാത്രം നിസാമിന്റെ പേരിൽ ആറു കേസുകൾ നിലവിലുണ്ട്. ഇതിൽ ഒരു പൊലീസുകാരന്റെ മകനെ ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് വധിക്കാൻ ശ്രമിച്ച കേസും ഉൾപ്പെടുന്നു.

സ്വരാജ് റൗണ്ടിലെ പ്രസിദ്ധമായ ജിംനേഷ്യത്തിന്റെ മുൻപിൽ പാർക്കു ചെയ്തിരുന്ന തന്റെ കാറിനുമുമ്പിൽ പൊലീസുകാരന്റെ മകൻ ബൈക്കു വച്ചതു സംബന്ധിച്ചു ഇരുവരും തമ്മിൽ തർക്കമുണ്ടായി. പിന്നീടു ഈ യുവാവിനെ ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയും കൈയും കാലും തല്ലിയൊടിക്കുകയും ചെയ്തു. എന്നിട്ടും കാര്യമായ ശിക്ഷയൊന്നും നിസാമിന് ലഭിച്ചില്ല
പൊലീസ് സേനയ്ക്കുള്ളിൽ തന്നെ ഇയാൾക്ക് സഹായികളായി ഉന്നത ഉദ്യോഗസ്ഥർ ഉണ്ടെന്നാണ് ചിലർ പറയുന്നത്. മണൽകടത്ത് കേസിലുൾപ്പെടെ ഗുണ്ടാനിയമം ചുമത്തുന്ന പൊലീസ് 12 കേസുകൾ ഉള്ള നിസാമിനെ ഇത്രകാലം കയറൂരി വിട്ടതും ഈ ബന്ധങ്ങളുടെ ബലം ഒന്നുന്നുകൊണ്ടുമാത്രമാണ്.

ഗെയ്റ്റ് തുറക്കാൻ വൈകിയ സെക്യൂരിറ്റി ജീവനക്കാരനെ നിസാം ആക്രമിച്ചതും സിനിമാ സ്റ്റൈലിൽത്തന്നെയാണെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഹമ്മർ ജീപ്പിനുമുന്നിൽ നിന്നു രക്ഷപ്പെടാൻ ശോഭാ സിറ്റിയുടെ റോഡ് മുഴുവൻ സെക്യൂരിറ്റിക്കാരനായ ചന്ദ്രബോസ് ഓടി നടന്നുവത്രേന്നു. ഒടുവിൽ രക്ഷപ്പെടാനായി സ്വിമ്മിങ് പൂളിലേക്ക് ചാടാൻ ശ്രമിക്കുന്നതിനിടയിൽ ജീപ്പ് വേഗത്തിൽ കൊണ്ടുവന്ന് ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. സ്വിമ്മിങ് പൂളിലെ വെള്ളം ചന്ദ്രബോസിന്റെ രക്തത്തിന്റെ നിറമായി മാറി. എന്നിട്ടും കലിയടങ്ങാതെ തോക്കെടുക്കാനായി നിസാം വീട്ടിലേക്കു പോയ തക്കത്തിൽ ചന്ദ്രബോസിനെ മറ്റുള്ളവർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.