- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡാൻസ് ബാറിൽ പുകഴ്ത്തുന്ന ജോലിക്ക് ടിപ്പ് 5000; ഫിറ്റാകുമ്പോൾ തല്ലു കൊള്ളുന്ന സുഹൃത്തുക്കൾക്ക് 25,000! മൊത്തം കാറുകളുടെ വില 70 കോടി; ചെലവിനായി മാസം 800 രൂപ യാചിച്ച കോടീശ്വരൻ ഇങ്ങനെയൊക്കെ ആയിരുന്നു
തൃശ്ശൂർ: ഡാൻസ് ബാറുകളിൽ നിന്നും മദ്യപാനം, ഡിജെകൾക്കൊപ്പം നൃത്തം ചെയ്യും, ഫിറ്റായാൽ ആരെയെങ്കിലും തല്ലണം, അതിനായി സുഹൃത്തുക്കളെ തന്നെ തല്ലും, കെട്ടിറങ്ങിയാൽ തല്ലിന് കൂലിയായി പണം നൽകും, ആഡംബര കാറിൽ അതിവേഗം റോഡിലൂടെ ചീറിപ്പായും.. ഇങ്ങനെയൊക്കെയായിരുന്നു ചന്ദ്രബോസെന്ന സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തും മുമ്പ് മുഹമ്മദ് നിസാം ജീ
തൃശ്ശൂർ: ഡാൻസ് ബാറുകളിൽ നിന്നും മദ്യപാനം, ഡിജെകൾക്കൊപ്പം നൃത്തം ചെയ്യും, ഫിറ്റായാൽ ആരെയെങ്കിലും തല്ലണം, അതിനായി സുഹൃത്തുക്കളെ തന്നെ തല്ലും, കെട്ടിറങ്ങിയാൽ തല്ലിന് കൂലിയായി പണം നൽകും, ആഡംബര കാറിൽ അതിവേഗം റോഡിലൂടെ ചീറിപ്പായും.. ഇങ്ങനെയൊക്കെയായിരുന്നു ചന്ദ്രബോസെന്ന സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തും മുമ്പ് മുഹമ്മദ് നിസാം ജീവിച്ചത്. ജീവിതം അടിപൊളിയാക്കാൻ എന്തും ചെയ്യാൻ മടിക്കാത്ത വ്യക്തിത്വമായിരുന്നു നിസാമിന്റേത്. എന്നാൽ, ചന്ദ്രബോസിനെ കൊലപ്പെടുത്തിയതോടെ കഥ മാറി.. പ്രതിമാസം ജീവിതചെലവിനു ജയിലിലേക്കു കിട്ടുന്ന 800 രൂപ അലവൻസ് പോലും ലഭിക്കാത്ത അവസ്ഥയിൽ പണം യാചിച്ചു കഴിയുകയാണ് ഇന്ന് 5000 കോടി ആസ്തിയുള്ള അതിസമ്പന്നൻ.
800 രൂപ യാചിച്ചുകൊണ്ട് മുഹമ്മദ് നിഷാം വിസ്താര ദിവസങ്ങളിലൊന്നിൽ കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. കോടതിയുടെ കാരുണ്യം കിട്ടാനോ മാദ്ധ്യമങ്ങളുടെയും കാരുണ്യത്തിന് വേണ്ടിയായിരുന്നു ഈ അപേക്ഷ എന്ന് വ്യാഖ്യാനിക്കുമ്പോഴും അതിസമ്പന്നന്റെ ഗതികേട് ത്‌ന്നെയാണ് യഥാർത്ഥത്തിൽ ദൃശ്യമായിരുന്നത്. അത്യാഢംബര ജീവിതത്തിൽ നിന്നും 800 രൂപ യാചിക്കുന്നതിലേക്ക് നിസാം എത്തിയതിന്റെ കാരണം പണത്തിന്റെ ഹുങ്ക് മാത്രമായിരുന്നു. ബാറുകളും കാറുകളുമായി ആഘോഷമാക്കി ജീവിച്ചിരുന്നു നിസാം.
എറണാകുളത്തെ ആഡംബര ബാറിലെ ഡിസ്‌കോ ഫ്‌ളോറിലും ബെംഗളൂരുവിലെ ഡാൻസ് ബാറിലും ദിവസം ഒരു ലക്ഷം രൂപ വരെ പൊടിച്ചിരുന്നു ഈ വ്യവസായി. സെക്യൂരിറ്റിക്കാരോടെല്ലാം വൈരാഗ്യബുദ്ധിയുള്ള ആളായിരുന്നില്ലെന്നു സുഹൃത്തുക്കൾ പറയുന്നു. ആഡംബര ഹോട്ടലുകളിൽ തന്റെ കാർ പാർക്കു ചെയ്തു വരുന്ന സെക്യൂരിറ്റിക്കാരന് 5000 രൂപ വരെ ടിപ്പ് കൊടുക്കുന്നത് പതിവായിരുന്നു. ഡാൻസ് ബാറിലെ ജോക്കികൾക്ക് 25,000 രൂപ വരെ ടിപ്പ് കൊടുക്കും. അവർ നിഷാമിനെ പുകഴ്‌ത്തി അനൗൺസ്‌മെന്റ് നടത്തും. ഫിറ്റാകുമ്പോൾ സുഹൃത്തുക്കളെ തല്ലുകയും പതിവായിരുന്നത്രേ. ഓരോ തല്ലിനും പണം കൊടുക്കുകയയിരുന്നു നിസാമിന് ഹരം പകർന്ന കാര്യങ്ങൾ.
കാറുകളായിരുന്നു മുഹമ്മദ് നിഷാമിന്റെ മറ്റൊരു കമ്പമുള്ള വിഷയം. അത്യാഢംബരമായ നാല് കാറുകളാണ് അന്വേഷണത്തിനിടെ ബെംഗളൂരുവിൽ കണ്ടെത്തിയത്. ഒരു കോടിയിലേറെ രൂപ വിലവരുന്ന പോഷെ, ലംബോർഗിനി, ഫെറാറി, റോൾസ് റോയ്‌സ് കാറുകളാണ് ഇയാളുടെ സുഹൃത്തിന്റെ ഫ്‌ലാറ്റിന്റെ പാർക്കിങ് ഏരിയയിൽനിന്നും സർവീസ് സെന്ററിൽനിന്നുമായി കണ്ടെത്തിയത്. അപകടത്തിൽ തകരാർ സംഭവിച്ചതിനെത്തുടർന്നു ലംബോർഗിനി സർവീസ് സെന്ററിലായിരുന്നു. തൃശൂർ റജിസ്‌ട്രേഷനിലുള്ള കാറുകളുടെ താക്കോൽ നാട്ടിലാണെന്നായിരുന്നു നിഷാമിന്റെ മൊഴി.
കാറുകളിൽ മാത്രമായിരുന്നില്ല നിഷാമിനു കമ്പം. ചന്ദ്രബോസിനെ ചവിട്ടാൻ ഉപയോഗിച്ചത് അഞ്ചു ലക്ഷം രൂപ വിലവരുന്ന ഷൂ ആയിരുന്നു. ഇതാണു കോടതിയിൽ ഹാജരാക്കിയത്. പാമ്പിൻതോലുകൊണ്ട് ഉണ്ടാക്കിയ ലിമിറ്റഡ് എഡിഷൻ ഷൂവാണിത്. 70 കോടിയിലധികം രൂപയുടെ ആഡംബര കാറുകൾ നിഷാം ഉപയോഗിച്ചിരുന്നതായാണു പൊലീസ് കണ്ടെത്തിയത്. നിഷാം കന്നഡ നടിയുമായി പ്രണയത്തിലായിരുന്നെന്നും എന്നും പൊലീസിന് വിവരം ലഭിച്ചിരുന്നു. മോഡലിങ് രംഗത്തുള്ള പ്രമുഖരുമായും നിസാമിന് ബന്ധമുണ്ടായിരുന്നു. ബെംഗളൂരുവിലെ ലവ്‌ലി റോഡിൽ നിഷാം കോസ്‌മെറ്റിക് സർജറി ക്ലിനിക് സ്പാ, മൾട്ടി ജിംനേഷ്യം എന്നിവകൂടി ആരംഭിക്കാൻ വൻ കെട്ടിടം വാടകയ്‌ക്കെടുത്തിരുന്നു.
എന്നാൽ 800 രൂപ യാചിക്കുന്ന വിധത്തിലേക്ക് നിസാമിനെ എത്തിച്ചത് ചന്ദ്രബോസ് കൊലക്കേസിലെ വാഹനം നിസാമിന്റെ പേരിലുള്ളത് ആയിരുന്നില്ല. വൻ വിലയുള്ള പിബി 03 എഫ് 999 എന്ന ഹമ്മർ പിന്നെ എങ്ങനെ നിഷാമിന്റെ കയ്യിലെത്തി കേസന്വേഷണത്തിന്റെ ഭാഗമായി കാറിന്റെ രേഖകൾ പരിശോധിച്ചപ്പോൾ ഉടമയുടെ സ്ഥാനത്ത് ബെംഗളൂരു സ്വദേശിയുടെ പേര്. കാർ വാങ്ങി പണം തന്നതൊഴിച്ചാൽ രേഖകൾ ഇയാളുടെ പേരിലേക്കു മാറ്റിയിട്ടില്ലെന്നാണു ബെംഗളൂരു സ്വദേശി പൊലീസിനു നൽകിയ മൊഴി.
കൈയിൽ പണമുണ്ടായാൽ എന്തു കുറ്റകൃത്യവും ചെയ്യാം എന്ന ധാർഷ്ട്യമാണ് സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിന്റെ കൊലപാതകത്തിൽ തെളിയുന്നത്. നിരവധി കേസുകളിൽ പ്രതിയായ വിവാദ വ്യവസായി മുഹമ്മദ് നിസാമിന്റെ സാമ്പത്തിക ഉറവിടമെന്തെന്ന് ഇനിയും വ്യക്തമല്ല. പ്രതിവർഷം 100 കോടിയിൽപ്പരം രൂപ കൈയിൽ വരുന്നുവെന്നും ആഡംബരകാറുകൾ ഉൾപ്പെടെ 16 കാറുകൾ സ്വന്തമായുണ്ടെന്നും ഇന്ത്യയ്ക്കകത്തും പുറത്തും ഹോട്ടലുകളടക്കമുള്ള സ്ഥാപനങ്ങളും തിരുനൽവേലിയിൽ ബീഡികമ്പനിയും നടത്തുന്നതായും റിപ്പോർട്ടുണ്ട്.
പണമുള്ളപ്പോൾ നിസാമിനെ സഹായിക്കാനായി എല്ലാ രാഷ്ട്രീയക്കാരും രംഗത്തുണ്ടായിരുന്നു. എന്നാൽ, കൊലക്കേസിലെ ജനരോഷം ഭയന്ന് പലരും പിൻവാങ്ങി. പിന്നീട് പലരും നിസാമിനെ സഹായിക്കാൻ രംഗത്തെതിരുന്നു. കൊച്ചിയിലെ അതിപ്രബലനായ ഒരു കോൺഗ്രസ് നേതാവിന്റെ ബന്ധുവാണ് നിസാമെന്നാണ് അറിയുന്നത്. ഇയാളുടെ ശിഷ്യന്മാരിൽ പ്രമുഖനായ ഒരു എഗ്രൂപ്പ് നേതാവ് നേരിട്ടാണ് നിസാമിനെ രക്ഷിക്കാൻ കളത്തിലിറങ്ങിയത്.
നിസാം മാനസിക വിഭ്രാന്തിക്കടിമയാണെന്നു വരുത്തിത്തീർക്കാനും, കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയല്ല വാഹനം ഇടിപ്പിച്ചതെന്നും സംഭവം യാദൃച്ഛികമാണെന്നും വരുത്തി കേസ് ദുർബലപ്പെടുത്താനാണമുള്ള ശ്രമങ്ങൾ നടന്നു. ഇതെല്ലാം ചെറുത്തു തോൽപ്പിക്കാൻ കേരളത്തിന്റെ മനസാക്ഷിക്ക് സാധിച്ചു. ഒടുവിൽ കോടതി വരാന്തയിൽ 800 രൂപയ്ക്ക് വേണ്ടി യാചിച്ച് നിസാം നിൽക്കുമ്പോൾ അത് കാലം കരുതിവച്ച കാവ്യനീതിയെന്ന് തന്നെ വിലയിരുത്തേണ്ടി വരും.