മലപ്പുറം: മലപ്പുറം പാണ്ടിക്കാട് കീഴാറ്റൂർ പഞ്ചായത്തിൽ യൂത്ത് ലീഗ് പ്രവർത്തകൻ കുത്തേറ്റ് മരിച്ചു.ഷമീർ ബാബു എന്ന മുഹമ്മദ് സമീർ(26) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് സമീറിന് കുത്തേറ്റത്.

ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ മൂന്നോടെയാണ് മരണം. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് സിപിഐഎം പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രദേശത്ത് രാഷ്ട്രീയ സംഘർഷങ്ങൾ നിലനിന്നിരുന്നു. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.