- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇപി ജയരാജനെ കുറിച്ച് നല്ലത് പറഞ്ഞാൽ വി എം സുധീരൻ പോലും ക്ഷമിക്കില്ല; നേതൃത്വം ഒരു പോലെ വിമർശിച്ചപ്പോൾ ഫെയ്സ് ബുക്ക് പോസ്റ്റ് പിൻവലിച്ച് കോൺഗ്രസ് നേതാവ്; ചാനൽ ചർച്ചകളിലെ സ്ഥിരം സാന്നിധ്യമായിരുന്ന മുഹമ്മദ് ഷഫീറിന് വിലക്കേർപ്പെടുത്തി കെപിസിസി നേതൃത്വം
തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തിൽ അകപ്പെട്ടു മന്ത്രിസ്ഥാനം ഒഴിയേണ്ട വന്ന സിപിഐ (എം) നേതാവ് ഇ. പി ജയരാജനെക്കുറിച്ച് കോൺഗ്രസിന്റെ തിരുവനന്തപുരം ഡി.സി.സി. സെക്രട്ടറി മുഹമ്മദ് ഷഫീർ ഇട്ട ഫേസ്‌ബുക്ക് പോസ്റ്റ് പിൻവലിച്ചു. സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായതിനെ തുടർന്നാണ് ഇത്. ജയരാജന്റെ മനുഷ്യസ്‌നേഹത്തിന്റെ മറ്റൊരു മുഖം കാണിക്കുക മാത്രമാണ് താൻ ഈ പോസ്റ്റുകൊണ്ട് ഉദ്ദേശിച്ചത് എന്നു ഷഫീർ പറയുന്നു. മനുഷ്യസ്‌നേഹിയായ ജയരാജൻ ബന്ധുനിയമനത്തിന്റെ പേരിൽ തരംതാണ് പുറത്തായതിനെക്കുറിച്ചാണ് താൻ പറഞ്ഞതെന്നും ഷഫീർ പ്രതികരിച്ചു. ചാനൽ ചർച്ചകളിൽ കെപിസിസിയുടെ അനുമതി ലഭിച്ച ശേഷം മാത്രം ഇനി പങ്കെടുത്താൽ മതിയെന്ന നിർദ്ദേശവും ഷഫീറിന് കെപിസിസി നൽകിയിട്ടുണ്ട്. ഫലത്തിൽ ചാനൽ ചർച്ചകളിൽ നിന്ന് മുൻ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയെ വിലക്കുകയാണ് സുധീരൻ. 57 ഓളം അനാഥക്കുട്ടികളെ സ്വന്തം മക്കളെ പോലെ വളർത്തുന്ന ആളാണ് ജയരാജനെന്നും ഇതൊക്കെ തന്റെ വ്യക്തിപരമായ അഭിപ്രായമാണു പാർട്ടിയുടെതല്ല എന്നും മുഹമ്മദ് ഷഫീർ പോസ്റ്റിൽ പറഞ്ഞിരുന്നു. ഈ പോസ്റ്
തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തിൽ അകപ്പെട്ടു മന്ത്രിസ്ഥാനം ഒഴിയേണ്ട വന്ന സിപിഐ (എം) നേതാവ് ഇ. പി ജയരാജനെക്കുറിച്ച് കോൺഗ്രസിന്റെ തിരുവനന്തപുരം ഡി.സി.സി. സെക്രട്ടറി മുഹമ്മദ് ഷഫീർ ഇട്ട ഫേസ്‌ബുക്ക് പോസ്റ്റ് പിൻവലിച്ചു. സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായതിനെ തുടർന്നാണ് ഇത്. ജയരാജന്റെ മനുഷ്യസ്‌നേഹത്തിന്റെ മറ്റൊരു മുഖം കാണിക്കുക മാത്രമാണ് താൻ ഈ പോസ്റ്റുകൊണ്ട് ഉദ്ദേശിച്ചത് എന്നു ഷഫീർ പറയുന്നു. മനുഷ്യസ്‌നേഹിയായ ജയരാജൻ ബന്ധുനിയമനത്തിന്റെ പേരിൽ തരംതാണ് പുറത്തായതിനെക്കുറിച്ചാണ് താൻ പറഞ്ഞതെന്നും ഷഫീർ പ്രതികരിച്ചു. ചാനൽ ചർച്ചകളിൽ കെപിസിസിയുടെ അനുമതി ലഭിച്ച ശേഷം മാത്രം ഇനി പങ്കെടുത്താൽ മതിയെന്ന നിർദ്ദേശവും ഷഫീറിന് കെപിസിസി നൽകിയിട്ടുണ്ട്. ഫലത്തിൽ ചാനൽ ചർച്ചകളിൽ നിന്ന് മുൻ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയെ വിലക്കുകയാണ് സുധീരൻ.
57 ഓളം അനാഥക്കുട്ടികളെ സ്വന്തം മക്കളെ പോലെ വളർത്തുന്ന ആളാണ് ജയരാജനെന്നും ഇതൊക്കെ തന്റെ വ്യക്തിപരമായ അഭിപ്രായമാണു പാർട്ടിയുടെതല്ല എന്നും മുഹമ്മദ് ഷഫീർ പോസ്റ്റിൽ പറഞ്ഞിരുന്നു. ഈ പോസ്റ്റ് മറുനാടൻ വാർത്തയാക്കിയതോടെ സോഷ്യൽ മീഡിയിൽ വലിയ ചർച്ചയായി. സിപിഐ(എം) അണികൾ വലിയ തോതിൽ പോസ്റ്റിനെ ചർച്ചയാക്കി. ജയരാജനെ അനുകൂലിച്ച് ഷഫീറിന്റെ പോസ്റ്റിന് താഴെ കമന്റുകളെത്തി. കോൺഗ്രസുകാർ വിമർശനവുമായി നിറഞ്ഞു. ഇതിനിടെ വിഷയത്തിൽ കെപിസിസി ഇടപെട്ടു. നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെ ജയരാജനെ പുകഴ്‌ത്തി കോൺഗ്രസുകാർ രംഗത്ത് വരുന്നതായിരുന്നു ചൂണ്ടിക്കാട്ടിയ പ്രശ്‌നം. കടുത്ത അച്ചടക്ക ലംഘനമാണ് ഷഫീർ ചെയ്‌തെന്ന് കെപിസിസി അധ്യക്ഷൻ വി എം സുധീരൻ നിലപാട് എടുത്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉറച്ച നിലപാടിലായിരുന്നു. ഈ സാഹചര്യത്തിലാണ് ഷഫീർ പോസ്റ്റ് പിൻവലിച്ചത്.
രാഷ്ട്രീയ വിഷയങ്ങളിൽ വ്യക്തിപരമായ അഭിപ്രായങ്ങൾ നിരത്തി പാർട്ടിയെ വെട്ടിലാക്കരുതെന്നായിരുന്നു കെപിസിസിയുടെ നിലപാട്. എ-ഐ ഗ്രൂപ്പുകളും ഷഫീറിനെതിരെ കടുത്ത നിലപാട് എടുത്തു. ഇതോടെയാണ് പോസ്റ്റ് പിൻവലിച്ചത്. എങ്കിലും ഷഫീറിന്റെ പോസ്റ്റിന്റെ സ്‌ക്രീൻ ഷോട്ട് ഇപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുകയാണ്. ചാനൽ ചർച്ചകളിൽ വേദനയോടെയാണ് ജയരാജിനെതിരെ കോൺഗ്രസിന്റെ വാദമുഖങ്ങൾ നിരത്തുന്നതെന്ന് തുറന്ന് സമ്മതിക്കുകയായിരുന്നു കോൺഗ്രസ് നേതാവ്. ജയരാജൻ എന്ന വ്യക്തിയുടെ ഗുണഗണങ്ങൾ നിരത്തുകയാണ് മുഹമ്മദ് ഷഫീർ ചെയ്തത്.
ഷഫീറിന്റെ കുറിപ്പ് ഇങ്ങനെയായിരുന്നു- ഇ.പി.ജയരാജൻ എന്ന കമ്മ്യൂണിസ്‌ററ് മന്ത്രിയുടെ സ്വജനപക്ഷപാദത്തെ ശക്തമായി എതിർത്ത് ചാനലുകളിൽ പിച്ചി ചീന്തുമ്പോഴും ഉള്ളിൽ ഒന്ന് അറിയാമായിരുന്നു,,,,,സ്വന്തം പണം മുടക്കി 57 ഓളം അനാഥക്കുട്ടികളെ സ്വന്തം മക്കളെ പോലെ വളർത്തുന്ന അനാഥാലയം നടത്തുന്ന ,,,,മാസത്തിലൊരിക്കൽ ആ കുട്ടികൾക്ക് മധുരമിഠായിയുമായി വന്ന് അവരെ ഓരോരുത്തരേയും അടുത്ത് വിളിച്ചു അവരെ അച്ഛനെ പോലെ ലാളിക്കുന്ന ,,,അവരോടൊപ്പം മാത്രം ഓണവും,ക്രിസ്മസും ആഘോഷിക്കുന്ന കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവ് ജയരാജനെന്ന മനുഷ്യസ്‌നേഹിയാണെന്ന്,,,,,രാത്രിയിൽ എല്ലാദിവസവും കൃത്രിമ ശ്വാസോച്ഛാസത്തിൽ ജീവിക്കുന്ന ഒരു രോഗിയാണെന്ന്,,,,,,,,,,അങ്ങനെ യുള്ള ജയരാജൻ തന്റെ ട്രാക്ക് റിക്കാർഡ് മറന്ന് വെറുമൊരു കുടുംബസ്‌നേഹിയായി താഴ്ന്നതു കൊണ്ടാണ് വിമർശന ശരങ്ങളേറ്റ് പുറത്ത് പോകേണ്ടിവന്നത്,,,,,(ഇതെന്റെ വ്യക്തിപരമായ അഭിപ്രായം ആണ് പാർട്ടിയുടെതല്ല).....
അഹങ്കാരിയായി ഏവരും മുദ്രകുത്തുന്ന ജയരാജന് ഇതിൽ പരം സർട്ടിഫിക്കറ്റ് വേണമോ എന്ന ചോദ്യമാണ് ഇതിലൂടെ സജീവമാകുന്നത്. ജയരാജനെ അനുകൂലിച്ച് സിപിഐ(എം) അണികൾ കോൺഗ്രസ് നേതാവിനെ പുകഴ്്ത്തി. എന്നാൽ കോൺഗ്രസുകാരുടെ പൊങ്കാലയും നടന്നു. കോൺഗ്രസ് അംഗത്വം രാജിവച്ച് ഇത്തരം അഭിപ്രായങ്ങൾ പറയണമെന്നാണ് അവരുടെ ആവശ്യം. ജയരാജനെ പുകഴ്‌ത്താൻ തെരഞ്ഞെടുത്ത് സമയത്തിനോടാണ് പരിഭവം. ഇതേ നിലപാടാണ് സുധീരനും എടുത്തത്. കോൺഗ്രസ് പുനഃസംഘടനയുടെ സമയത്ത് കെപിസിസിയെ നിഷേധിക്കാൻ ഷഫീറിനും കഴിയുമായിരുന്നില്ല. ഇതോടെ ജയരാജൻ അനുകൂല പോസ്റ്റ് കോൺഗ്രസ് നേതാവ് പിൻവലിച്ചു.