- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
'ഒരാളുടെ ജീവിതാനന്തരത്തെ ബാധിക്കുന്ന വിഷയമേയല്ല അയാളുടെ മൃതദേഹം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത്; സൈമൺ മാസ്റ്ററെ അനുമോദിക്കുന്നതോടൊപ്പം തന്നെ അദ്ദേഹത്തെ പുറം തള്ളാതിരുന്ന ബന്ധുക്കളെയും നാം ആദരിക്കേണ്ടതുണ്ട്'; മുഹമ്മദ് ഷമീം എഴുതുന്നു
മലയാളക്കരയിലെ എക്കാലത്തെയും തലയെടുപ്പുള്ള ചിന്തകരിൽ ഒരാളായ എം ഗോവിന്ദൻ മരണാസന്നനായിക്കിടക്കുമ്പോൾ മൃതദേഹം മെഡിക്കൽ കോളജിന് വിട്ടുകൊടുക്കുമോ എന്ന് ചോദിച്ചിരുന്നത്രേ. അതിന് അറിയപ്പെടുന്ന യുക്തിവാദിയും കൂടിയായ അദ്ദേഹം പറഞ്ഞ മറുപടി അത് തീരുമാനിക്കേണ്ടത് താനല്ല എന്നായിരുന്നു. തന്റെ ജീവിതം തന്റേതാണെങ്കിൽ തന്റെ ഭൗതികശേഷിപ്പുകൾ തന്റെ അനന്തരമാണ്. അതിന്റെ അവകാശികൾ വേറെയാണ്. ഇതിവിടെ ഓർക്കാൻ കാരണം, ബഹുമാന്യനായ ഇ.സി സൈമൺ മാസ്റ്ററുടെ മൃതദേഹ സംസ്‌കരണവുമായി ബന്ധപ്പെട്ട് വികാരം കൊള്ളുന്ന ചില പോസ്റ്റുകൾ ശ്രദ്ധയിൽപ്പെട്ടതാണ്. സാമൂഹികമായ ഉയർന്ന ശ്രേണിയിൽ നിൽക്കുന്ന നാലപ്പാട്ട് കുടുംബത്തിന്റെ മാതൃകയുമായി സൈമൺ മാസ്റ്ററുടെ കുടുംബത്തെ താരതമ്യം ചെയ്യരുത്. ഒന്നാമതായും ഒരാളുടെ ജീവിതാനന്തരത്തെ ബാധിക്കുന്ന വിഷയമേയല്ല അയാളുടെ മൃതദേഹം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത്. മരിച്ച ആളുമായുള്ള സമൂഹത്തിന്റെ ബന്ധത്തിന്റെയും സ്‌നേഹത്തിന്റെയും പ്രകടനമാണത്. വൃത്തിയിൽ കുളിപ്പിച്ച് യാത്രയാക്കുക എന്നത് അതിനെയാണ് സൂചിപ്പിക്കുന്നത്. പ
മലയാളക്കരയിലെ എക്കാലത്തെയും തലയെടുപ്പുള്ള ചിന്തകരിൽ ഒരാളായ എം ഗോവിന്ദൻ മരണാസന്നനായിക്കിടക്കുമ്പോൾ മൃതദേഹം മെഡിക്കൽ കോളജിന് വിട്ടുകൊടുക്കുമോ എന്ന് ചോദിച്ചിരുന്നത്രേ. അതിന് അറിയപ്പെടുന്ന യുക്തിവാദിയും കൂടിയായ അദ്ദേഹം പറഞ്ഞ മറുപടി അത് തീരുമാനിക്കേണ്ടത് താനല്ല എന്നായിരുന്നു. തന്റെ ജീവിതം തന്റേതാണെങ്കിൽ തന്റെ ഭൗതികശേഷിപ്പുകൾ തന്റെ അനന്തരമാണ്. അതിന്റെ അവകാശികൾ വേറെയാണ്.
ഇതിവിടെ ഓർക്കാൻ കാരണം, ബഹുമാന്യനായ ഇ.സി സൈമൺ മാസ്റ്ററുടെ മൃതദേഹ സംസ്‌കരണവുമായി ബന്ധപ്പെട്ട് വികാരം കൊള്ളുന്ന ചില പോസ്റ്റുകൾ ശ്രദ്ധയിൽപ്പെട്ടതാണ്. സാമൂഹികമായ ഉയർന്ന ശ്രേണിയിൽ നിൽക്കുന്ന നാലപ്പാട്ട് കുടുംബത്തിന്റെ മാതൃകയുമായി സൈമൺ മാസ്റ്ററുടെ കുടുംബത്തെ താരതമ്യം ചെയ്യരുത്.
ഒന്നാമതായും ഒരാളുടെ ജീവിതാനന്തരത്തെ ബാധിക്കുന്ന വിഷയമേയല്ല അയാളുടെ മൃതദേഹം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത്. മരിച്ച ആളുമായുള്ള സമൂഹത്തിന്റെ ബന്ധത്തിന്റെയും സ്‌നേഹത്തിന്റെയും പ്രകടനമാണത്. വൃത്തിയിൽ കുളിപ്പിച്ച് യാത്രയാക്കുക എന്നത് അതിനെയാണ് സൂചിപ്പിക്കുന്നത്. പിന്നെയുള്ളത് മരിച്ചയാൾക്ക് വേണ്ടിയുള്ള പ്രാർത്ഥനയാണ്. അതിനും മൃതദേഹം ഒരു ഉപാധിയേയല്ല. ഇത്തരം ഫെറ്റിഷുകൾക്കു മേൽ ഇസ്ലാം ഒരു സിദ്ധാന്തവും പടുത്തുയർത്തിയിട്ടില്ല. മറമാടിയ ഖബറിനു മേൽ സ്ഥിരമായ അടയാളങ്ങൾ പതിക്കുന്നത് പോലും നിരോധിച്ച ഒരു സംഹിതയാണത്.
ഒപ്പം മറ്റ് ചില വിഷയങ്ങളും കൂടിയുണ്ട്.
സാമ്പത്തികമായാലും സാമൂഹികമായാലും എലീറ്റ് വിഭാഗത്തിൽപ്പെടുന്നവർക്കും ലോവർ ക്ലാസ്സിൽപ്പെടുന്നവർക്കും ഇല്ലാത്ത ചില സാമൂഹിക സമ്മർദ്ദങ്ങൾ അനുഭവിക്കുന്നവരാണ് മിഡിൽ ക്ലാസ്സുകാർ. നമ്മിൽപ്പലർക്കും അനുഭവബോധ്യമുള്ള കാര്യവുമാണത്. ഇതിൽ നിന്നുണ്ടാകുന്ന ചില നിവൃത്തികേടുകൾക്ക് നമ്മളും വിധേയരായിട്ടുണ്ടാവും.
സാമൂഹികമായ ഉയർന്ന ശ്രേണിയിൽ നിൽക്കുന്ന നാലപ്പാട്ട് കുടുംബത്തിന്റെ മാതൃകയുമായി സൈമൺ മാസ്റ്ററുടെ കുടുംബത്തെ താരതമ്യം ചെയ്യരുത്. മാധവിക്കുട്ടി ഇസ്ലാം സ്വീകരിച്ചതിന്റെ പേരിലോ അതിന് അംഗീകാരം നൽകിയതിന്റെ പേരിലോ അവസാനം അമ്മയുടെ വിശ്വാസപ്രകാരമുള്ള അന്ത്യകർമങ്ങൾക്ക് വേണ്ടി മൃതദേഹം വിട്ടുകൊടുത്തതിന്റെ പേരിലോ നാലപ്പാട്ട് കുടുംബം ആക്ഷേപിക്കപ്പെടുകയോ ഒറ്റപ്പെടുകയോ ചെയ്യില്ല എന്നു മാത്രമല്ല, പ്രത്യക്ഷത്തിലെങ്കിലും അവരുടെ മഹാമനസ്‌കതയെ വാഴ്‌ത്താൻ ആളുകൾ മൽസരിക്കുകയേയുള്ളൂ.
ഉന്നതശ്രേണിയിൽപ്പെട്ടവർ മാമൂലുകൾ നിർമ്മിക്കുന്നവരാണ്. അവരുടെ സഹിഷ്ണുതയും ബോധവുമനുസരിച്ച് അവർക്കത് തിരുത്തുകയും ലംഘിക്കുകയും ഒക്കെ ചെയ്യാം. താഴ്ന്ന ശ്രേണിയിലുള്ളവരാകട്ടെ, മാമൂലുകളുടെ പ്രത്യക്ഷ ഇരകളാണ്. അൽപം വിപ്ലവബോധമുണ്ടായാൽ മതി, അവർക്കതിനെ ലംഘിക്കാം. അതുകൊണ്ട് പ്രത്യേകിച്ചൊന്നും നഷ്ടപ്പെടാനൊന്നുമില്ല.
ഇതല്ല മധ്യവർഗത്തിന്റെ കഥ. ജീവിച്ചിരിക്കുമ്പോൾ, തന്റെ വിശ്വാസം അനുധാവനം ചെയ്യുന്നതിന് വേണ്ടി ബന്ധങ്ങളെ ഉപേക്ഷിക്കേണ്ടതില്ല എന്ന് തീരുമാനിച്ച സൈമൺ മാസ്റ്ററെ അനുമോദിക്കുന്നതോടൊപ്പം തന്നെ അദ്ദേഹത്തെ പുറം തള്ളാതിരുന്ന ബന്ധുക്കളെയും നാം ആദരിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും രോഗം ബാധിച്ച് കിടന്ന അദ്ദേഹത്തെ പരിചരിക്കുന്നതിൽ അവരാരും ഒരു വീഴ്ചയും വരുത്തിയിട്ടില്ല.തീർച്ചയായും അവർ സൈമൺ മാസ്റ്ററുടെ ബന്ധുക്കളാണ്, അദ്ദേഹത്തെ സ്‌നേഹിക്കുന്നവരുടെ ആദരണീയ സഹോദരങ്ങളുമാണ്.
അതേസമയം മൃതദേഹസംസ്‌കരണത്തിന്റെ കാര്യത്തിൽ മറിച്ചൊരു നിലപാടെടുക്കാൻ അവർക്ക് പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. അഥവാ, അവിടെ പിതാവിന്റെ വിശ്വാസവും മറ്റുമൊക്കെ പരിഗണിക്കാൻ നിന്നാൽ അവർ അവരുടെ സമുദായത്തിൽ നിന്ന് പൂർണമായും ഒറ്റപ്പെട്ടേക്കും.
പുറത്ത് നിന്ന് കാഴ്ച കാണുന്നവർക്ക് പറയാൻ എളുപ്പമാണ്. നേർക്കു നേരെ വരുമ്പോൾ നമ്മളും ഇത്തരം സമ്മർദ്ദങ്ങളെ വല്ലാതെയൊന്നും അവഗണിക്കാൻ മെനക്കെടില്ല. അതുറപ്പാണ്.
അനാട്ടമി ക്ലാസ്സിൽ കീറിമുറിക്കപ്പെടുന്ന മൃതദേഹം (അത് മാസ്റ്ററുടെ മക്കളുടെ പ്രതികാരമാണ് എന്നെല്ലാം എഴുതിപ്പിടിക്കുന്നവരുടെ ഭാവനാവിലാസത്തെ എന്ത് വിശേഷിപ്പിക്കാനാണ്) അദ്ദേഹത്തിന്റെ പരലോകജീവിതത്തെ നിർണയിക്കുന്ന ഒന്നല്ല. മുസ്ലിംകൾക്കോ അദ്ദേഹം ബന്ധം പുലർത്തിയിരുന്ന മുസ്ലിം സംഘടനക്കോ അതിൽ ബാധ്യതയുമില്ല. ആർക്കും ഇതിൽ ഒന്നും ചെയ്യാനില്ല. പള്ളിപ്പറമ്പിൽ അടക്കം ചെയ്യണം എന്ന് അദ്ദേഹം കൊല്ലങ്ങൾക്കു മുമ്പ് എഴുതിവെച്ചിരുന്നു. എന്നാൽ ശരീരം അനാട്ടമി പഠനത്തിന് വിട്ടുകൊടുക്കാൻ സന്നദ്ധത അറിയിച്ചു കൊണ്ട് ഏറ്റവുമവസാനം അദ്ദേഹം അടക്കം ഒപ്പിട്ട് നൽകിയ രേഖയ്ക്കാണ് നിയമപ്രാബല്യമുള്ളത്. അത് അദ്ദേഹം അറിയാതെ വിരലടയാളം പതിപ്പിച്ചതാണ് എന്നൊക്കെ വാദിക്കേണ്ട യാതൊരു കാര്യവുമില്ല.
നാമെന്തിനാണെപ്പോഴും വൈകാരികമായ ചർച്ചകൾക്ക് പിറകേ പോകുന്നത് എന്നാണ് മനസ്സിലാവാത്തത്.
ഇതിൽ വികാരം കൊള്ളുന്ന മുസ്ലിം സഹോദരങ്ങൾ സ്വന്തം കുടുംബത്തിൽ സമാനമായ ഒരു പ്രശ്‌നമുണ്ടായാൽ അതിനെ എങ്ങനെ നേരിടും എന്നു കൂടി ആലോചിക്കുന്നത് നല്ലതാണ്.