- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടയിലെത്തുന്ന പെൺകുട്ടികളോട് ലൈംഗിക ചുവയോടെ സംസാരിക്കും; ശാരീരികാതിക്രമം നടത്തുന്നതും പതിവ്; ഫാൻസി കട നടത്തി രതി വൈകൃതം നടത്തിയ കടയുടമ പിടിയിൽ; മുഹമ്മദ് റഫീഖ് സക്കറിയയെ കുടുക്കിയത് സ്കൂൾ കുട്ടികളുടെ പരാതി
മലപ്പുറം: ഫാൻസി കടയിൽ വെച്ച് വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കടയുടമ അറസ്റ്റിൽ. കടയിലെത്തുന്ന പെൺകുട്ടികളോട് ലൈംഗിക ചുവയോടെ സംസാരിക്കുകയും ശാരീരികാതിക്രമം നടത്തുന്നതും പതിവായിരുന്നു. പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം പെൺകുട്ടികൾ വീട്ടുകാരെ അറിയിച്ചതോടെയാണ് വിവരം പുറത്തായത്. മാരിയാട് വീമ്പൂർ തോരപ്പവീട്ടിൽ മുഹമ്മദ് റഫീഖ് സക്കറിയ(35) എന്നയാളാണ് കേസിൽ മഞ്ചേരി പൊലീസിന്റെ പിടിയിലായത്. ഇയാളുടെ ഫാൻസികടയിൽ സാധനങ്ങൾ വാങ്ങാനെത്തിയതായിരുന്നു പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനികൾ. പ്രതി തങ്ങൾക്കു മേൽ ലൈംഗികാതിക്രമം നടത്തിയതായി കുട്ടികൾ മൊഴി നൽകി. പ്രതി നടത്തുന്ന കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയ എട്ടാംക്ലാസ് വിദ്യാർത്ഥിയേയും പത്താംക്ലാസ് വിദ്യാർത്ഥിയേയും ലൈംഗികമായി അതിക്രമിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. വേറെയും പരാതികൾ പ്രതിക്കെതിരെ ഉണ്ടോയെന്ന് പൊലീസ് പരിശോധിച്ചു വരികയാണ്. മെഡിക്കൽ പരിശോധന നടത്തിയ ശേഷം പ്രതിയെ മഞ്ചേരി കോടതിയിൽ ഹാജരാക്കി.
മലപ്പുറം: ഫാൻസി കടയിൽ വെച്ച് വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കടയുടമ അറസ്റ്റിൽ. കടയിലെത്തുന്ന പെൺകുട്ടികളോട് ലൈംഗിക ചുവയോടെ സംസാരിക്കുകയും ശാരീരികാതിക്രമം നടത്തുന്നതും പതിവായിരുന്നു. പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം പെൺകുട്ടികൾ വീട്ടുകാരെ അറിയിച്ചതോടെയാണ് വിവരം പുറത്തായത്.
മാരിയാട് വീമ്പൂർ തോരപ്പവീട്ടിൽ മുഹമ്മദ് റഫീഖ് സക്കറിയ(35) എന്നയാളാണ് കേസിൽ മഞ്ചേരി പൊലീസിന്റെ പിടിയിലായത്. ഇയാളുടെ ഫാൻസികടയിൽ സാധനങ്ങൾ വാങ്ങാനെത്തിയതായിരുന്നു പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനികൾ. പ്രതി തങ്ങൾക്കു മേൽ ലൈംഗികാതിക്രമം നടത്തിയതായി കുട്ടികൾ മൊഴി നൽകി.
പ്രതി നടത്തുന്ന കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയ എട്ടാംക്ലാസ് വിദ്യാർത്ഥിയേയും പത്താംക്ലാസ് വിദ്യാർത്ഥിയേയും ലൈംഗികമായി അതിക്രമിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. വേറെയും പരാതികൾ പ്രതിക്കെതിരെ ഉണ്ടോയെന്ന് പൊലീസ് പരിശോധിച്ചു വരികയാണ്. മെഡിക്കൽ പരിശോധന നടത്തിയ ശേഷം പ്രതിയെ മഞ്ചേരി കോടതിയിൽ ഹാജരാക്കി.