- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രെയിൻ തട്ടിയെങ്കിൽ ലോക്കോ പൈലറ്റ് സ്റ്റേഷനിൽ അറിയിക്കുമായിരുന്നു; മൃതദേഹം കാട്ടിക്കൊടുത്ത ആളെക്കുറിച്ചും പൊലീസ് അന്വേഷിച്ചില്ല; കാസർകോഡ് മാങ്ങാട്ടെ പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ജാസിമിന്റെ മരണം കൊലപാതകം തന്നെയെന്ന് ആരോപിച്ച് നാട്ടുകാരുടെ പ്രക്ഷോഭം
കാസർഗോഡ്: പത്താം തരം വിദ്യാർത്ഥി കീഴൂർ മാങ്ങാട്ടെ മുഹമ്മദ് ജാസിമിന്റെ മരണം കൊലപാതകം തന്നെയെന്നുറപ്പിച്ച് നാട്ടുകാർ പ്രക്ഷോഭം ആരംഭിച്ചു. പ്രക്ഷോഭത്തിന്റെ ആദ്യ പടിയെന്നോണം ബേക്കൽ പൊലീസ് സ്റ്റേഷനിലേക്ക് നാട്ടുകാർ മാർച്ച് നടത്തി. വൈകിട്ട് നടന്ന മാർച്ചിൽ നൂറുക്കണക്കിനാളുകൾ പങ്കെടുത്തു. ജാസിമിന്റെ മരണത്തിൽ പൊലീസിന്റെ നിലവിലുള്ള അന്വേഷണം തൃപ്തികരമല്ലെന്ന നിലപാടിലാണ് നാട്ടുകാർ. പാലക്കുന്നിൽ നിന്നാരംഭിച്ച മാർച്ച് പൊലീസ് സ്റ്റേഷനു മുന്നിൽ തടഞ്ഞു. പൊലീസ് അന്വേഷണം ഇനിയും കാര്യക്ഷമമായില്ലെങ്കിൽ ആക്്ഷൻ കമ്മിറ്റി രൂപീകരിച്ച് പ്രക്ഷോഭം ശക്തമാക്കുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകി. ജാസിമിനെ ചതിച്ചു കൊലപ്പെടുത്തിയതാണെന്ന് മാർച്ചിൽ പ്രസംഗിച്ചവർ ആരോപിച്ചു. ജാസിമിനെ കാണാതായിട്ട് കഴിഞ്ഞ നാല് ദിവസവും വീട്ടിലെത്തിയവർ ഒരു സംശയത്തിനും ഇട നൽകിയിരുന്നില്ല. എന്നാൽ മറ്റു ചിലർ ഇവരുടെ നീക്കത്തിൽ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് ചോദ്യം ചെയ്തപ്പോഴാണ് മൃതദേഹം റെയിൽവേ ട്രാക്കിന് സമീപം കിടക്കുന്നതായി പറഞ്ഞത്. ജാസിം മരിച്ച്
കാസർഗോഡ്: പത്താം തരം വിദ്യാർത്ഥി കീഴൂർ മാങ്ങാട്ടെ മുഹമ്മദ് ജാസിമിന്റെ മരണം കൊലപാതകം തന്നെയെന്നുറപ്പിച്ച് നാട്ടുകാർ പ്രക്ഷോഭം ആരംഭിച്ചു. പ്രക്ഷോഭത്തിന്റെ ആദ്യ പടിയെന്നോണം ബേക്കൽ പൊലീസ് സ്റ്റേഷനിലേക്ക് നാട്ടുകാർ മാർച്ച് നടത്തി. വൈകിട്ട് നടന്ന മാർച്ചിൽ നൂറുക്കണക്കിനാളുകൾ പങ്കെടുത്തു. ജാസിമിന്റെ മരണത്തിൽ പൊലീസിന്റെ നിലവിലുള്ള അന്വേഷണം തൃപ്തികരമല്ലെന്ന നിലപാടിലാണ് നാട്ടുകാർ. പാലക്കുന്നിൽ നിന്നാരംഭിച്ച മാർച്ച് പൊലീസ് സ്റ്റേഷനു മുന്നിൽ തടഞ്ഞു. പൊലീസ് അന്വേഷണം ഇനിയും കാര്യക്ഷമമായില്ലെങ്കിൽ ആക്്ഷൻ കമ്മിറ്റി രൂപീകരിച്ച് പ്രക്ഷോഭം ശക്തമാക്കുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകി.
ജാസിമിനെ ചതിച്ചു കൊലപ്പെടുത്തിയതാണെന്ന് മാർച്ചിൽ പ്രസംഗിച്ചവർ ആരോപിച്ചു. ജാസിമിനെ കാണാതായിട്ട് കഴിഞ്ഞ നാല് ദിവസവും വീട്ടിലെത്തിയവർ ഒരു സംശയത്തിനും ഇട നൽകിയിരുന്നില്ല. എന്നാൽ മറ്റു ചിലർ ഇവരുടെ നീക്കത്തിൽ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് ചോദ്യം ചെയ്തപ്പോഴാണ് മൃതദേഹം റെയിൽവേ ട്രാക്കിന് സമീപം കിടക്കുന്നതായി പറഞ്ഞത്. ജാസിം മരിച്ച് കിടക്കുന്നത് ഇയാൾക്ക് അറിയാമായിരുന്നുവെന്നത് വ്യക്തം. ട്രെയിൻ തട്ടിയാണ് ജാസിം മരിച്ചതെന്ന് നാട്ടുകാർ വിശ്വസിക്കുന്നില്ല. അതനുസരിച്ചുള്ള പരിക്കുകളോ ലക്ഷണമോ ഇല്ല. മംഗലാപുരത്തു നിന്നും തിരുവനന്തപുരത്തേക്ക് 7.45 പോകുന്ന മലബാർ എക്സ്പ്രസ്സിന് തട്ടിയാണ് മരണമെന്നാണ് പറയുന്നത്. ഇതിന് വിപരീതമായാണ് പൊലീസു തന്നെ നേരത്തെ പറഞ്ഞ വിവരം.
അന്നേ ദിവസം 9.30 വരെ ജാസിമിന്റെ ഫോൺ ഓഫായിട്ടില്ലെന്നാണ് പൊലീസ് ആദ്യം പറഞ്ഞത്. എന്നാൽ സംഭവ സ്ഥലത്തു നിന്നും ലഭിച്ച ഫോൺ ചതഞ്ഞ നിലയിലാണ്. ഇതെല്ലാം മരണത്തിലെ ദുരൂഹത വർദ്ധിപ്പിച്ചിരിക്കയാണ്. ട്രെയിനിന്റെ എഞ്ചിൻ തട്ടിയിട്ടുണ്ടെങ്കിൽ ലോക്കോ പൈലറ്റ് അടുത്ത സ്റ്റേഷനിൽ വിവരമറിയിക്കും. ഈ സംഭവത്തിലതുണ്ടായില്ല. നാല് ദിവസം കഴിഞ്ഞ് ജാസിമിന്റെ മൃതദേഹം ഉള്ള സ്ഥലം നാട്ടുകാർക്ക് കാട്ടിക്കൊടുത്ത ആളെക്കുറിച്ചും ഗൗരവമായ അന്വേഷണം നടന്നിട്ടില്ല. ഇയാളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ഒഴിവാക്കിയ മട്ടിലാണ് പൊലീസ്. മാർച്ചിന് ശേഷം ഡി.വൈ. എസ് ്.പി. കെ. ദാമോദരന് പരാതിയും നൽകി. കല്ലട്ര മാഹിൻ ഹാജി മാർച്ച് ഉത്ഘാടനം ചെയ്തു. ടി.ഡി. കബീർ, അൻവർ എന്നിവർ പ്രസംഗിച്ചു. ഗൾഫിൽ ജോലിയുള്ള ജാഫറിന്റേയും കളനാട്ടെ ഫരീദയുടേയും മകനാണ് ജാസിം.