തൃക്കാക്കര: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ ആവേശം മറുനാടനോട് പങ്കുവെച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്.സ്ഥാനാർത്ഥി ജോ ജോസഫിന്റെ പ്രചരണപരിപാടികൾക്കായാണ് മന്ത്രി തൃക്കക്കരയിലെത്തിയത്.സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് തൊട്ട്പിന്നാലെ മണ്ഡലത്തിലെ പ്രചരണത്തിന് എത്തിയ മന്ത്രി ഇത് രണ്ടാം തവണയാണ് പ്രചരണത്തിൽ പങ്കാളിയാകുന്നത്.സിംഗിൾ റൺ അടിച്ചാകില്ല , സിക്‌സർ അടിച്ചാകും ജോ ജോസഫ് തൃക്കാക്കരിയിൽ വിജയം നേടുകയെന്ന് മുഹമ്മദ് റിയാസ് മറുനാടനോട് പ്രതികരിച്ചു.

മന്ത്രിയുടെ വാക്കുകൾ ഇങ്ങനെ; ജോ ജോസഫിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ താൻ ഈ മണ്ഡലത്തിൽ എത്തിയിരുന്നു.അന്ന് മുതൽക്ക് തന്നെ മണ്ഡലത്തിലെ ഉത്സാഹം തനിക്ക് ബോധ്യപ്പെട്ടിരുന്നു.എൽഡിഎഫിന്റെ വികസനക്കുതിപ്പിനൊപ്പം നിൽക്കണമെന്നാണ് ഇവിടുത്തെ ജനങ്ങളും ആഗ്രഹിക്കുന്നത്.രണ്ട് സ്ഥാനാർത്ഥികളും ഉശിരാർന്നവരാണ്.ഇപ്പോ ഒരാഴ്‌ച്ച കഴിഞ്ഞാണ് വീണ്ടും മണ്ഡലത്തിലെത്തുന്നത്.ട്രെൻഡ് ഇപ്പോൾ പതിന്മടങ്ങ് വർധിച്ച കാഴ്‌ച്ചയാണ് കാണാൻ സാധിക്കുന്നത്.

വികസനത്തിന് ഒരു വോട്ട്.വികസന മുരിടിപ്പാണ് ഈ മണ്ഡലത്തിൽ ഉണ്ടായത്.ഈ മണ്ഡലം യാഥാർത്ഥ്യനായതിന് ശേഷം മൂന്നു തെരഞ്ഞെടുപ്പാണ് ഈ മണ്ഡലത്തിൽ ഉണ്ടായത്.മൂന്നു തെരഞ്ഞെടുപ്പിലും യുഡിഎഫാണ് വിജയിച്ചത്.മൂന്നാംസ്ഥാനത്തായിരുന്ന വട്ടിയൂർകാവിലും ഇതേ മുദ്രവാക്യമാണ് ഞങ്ങൾ മുന്നോട്ട് വെച്ചത്.അവിടെ പ്രശാന്ത് ജയിച്ചുകയറുകയും ചെയ്തു.വികസനം ഇന്നുവരെ കാണാത്ത തരത്തിലാണ് വട്ടിയൂർ കാവിൽ നടന്നത്.പിന്നീട് വന്ന തെരഞ്ഞടുപ്പിൽ ഉപതെരഞ്ഞടുപ്പിനെക്കാൾ ഭൂരിപക്ഷത്തിൽ ആണ് പ്രശാന്ത് ജയിച്ചുകയറിയത്.

തൃക്കാക്കരയിലും ഇത് തന്നെ സംഭവിക്കും.തൃക്കാക്കര ഇതുവരെ വികസനക്കുതിപ്പിനൊപ്പം നിന്നില്ല.സംസ്ഥാനത്ത് വികസനം നടക്കുമ്പോ അതിനോട് മുഖം തിരിഞ്ഞുനിൽക്കുന്ന സമീപനമാണ് തൃക്കാക്കരിയിൽ ഉണ്ടായിരുന്നത്.അതിന്റെ എല്ലാ ഭവിഷത്തും അനുഭവിച്ചത് ഇവിടുത്തെ ജനങ്ങളും.അതുകൊണ്ട് ഇവിടെ ഒരു എൽ ഡി എഫ് എം എൽ എ ഉണ്ടാകണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു.അതിനാൽ തന്നെ ഭരണത്തോടൊപ്പം കുതിക്കുന്ന ഒരു നേതൃത്വം ഉണ്ടാകണമെന്നും ജനങ്ങൾ ആഗ്രഹിക്കുന്നു.ഇതുകൊണ്ട് തന്നെ ഇവിടെ നല്ല ഭൂരിപക്ഷത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥി വിജയിക്കും.

ഇവിടെ ഇത്തവണ എൽഡിഎഫ് വിജയിച്ചാൽ 99 ൽ നിന്ന് അത് 100 ആകും.പക്ഷെ അത് ഒരു സിംഗിൾ റൺസെടുത്ത് നൂറാവുകയല്ല.മറിച്ച് സിസ്‌കറിടിച്ചിട്ടാവും.നല്ല ഭുരിപക്ഷം ഉണ്ടാകുമെന്ന് മാത്രമല്ല, കേരളത്തിൽ രാഷ്ട്രീയം പറയാൻ തയ്യാറാകാത്ത, വികസനത്തോട് മുഖം തിരിഞ്ഞു നിക്കുന്ന, ഇരട്ടത്താപ്പ് സമീപനം സ്വീകരിക്കുന്ന യുഡിഎഫിനെതിരായി യുഡിഎഫ് അനുഭാവികൾ ഉൾപ്പടെയുള്ള ജനം വിധിയെഴുതും. തൃക്കാക്കര ഇന്നുവരെ കാണാത്ത വട്ടിയുർ കാവൊക്കെ കണ്ടതുപൊലയുള്ള വികസനക്കുതിപ്പ് ഇവിടെ യാഥാർത്ഥ്യമാക്കുമന്നും നമന്ത്രി പറഞ്ഞു.അതുകൊണ്ട് തന്നെ മണ്ഡലത്തിലെ വികസനത്തിന് ജോ ജോസഫിനെ വിജയിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.

തൃക്കാക്കരയിൽ സംഘാടന കരുത്ത് നിറയ്ക്കാനാണ് സിപിഎം ശ്രമം. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടാണ് ഏകോപനം നടത്തുന്നത്. മന്ത്രിമാർക്ക് പ്രത്യേകം ചുമതലകളുണ്ട്. സിപിഎമ്മിന്റെ എല്ലാ എംഎൽഎമാരും തൃക്കാക്കരയിലാണ്. ഇതെല്ലാം സിപിഎം ചെയ്യുന്നത് തൃക്കാക്കരയിൽ വിജയം ഉറപ്പിക്കാനാണ്. ഈ പ്രതീക്ഷകളാണ് റിയാസും വാക്കുകകളിൽ നിറയ്ക്കുന്നത്.