- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിലേക്ക് ചൈന, ജപ്പാൻ എന്നീ രാജ്യങ്ങളിൽ നിന്ന് ടൂറിസ്റ്റുകളെ കൊണ്ടുവരും; മലബാറിനെ അന്താരാഷ്ട്ര ടൂറിസം കേന്ദ്രമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി മുഹമ്മദ് റിയാസ്
കണ്ണുർ: കേരളത്തിലേക്ക് ചൈനയിൽ നിന്നും ജപ്പാനിൽ നിന്നും വിനോദ സഞ്ചാരികൾ വരുന്നത് വളരെ കുറവാണെന്ന് ടൂറിസം - വിനോദ സഞ്ചാര വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ചൈനയിൽ നിന്നും കേരളത്തിലെ ടൂറിസം കേന്ദ്രത്തിലേക്ക് ആളുകളെ കൊണ്ടുവരുന്നതിനുള്ള മാർക്കറ്റിങ് തന്ത്രമാണ് കേരളത്തിലെ ടൂറിസം വകുപ്പ് ആവിഷ്കരിക്കുക.
മലബാറിനെ അന്താരാഷ്ട്ര ടൂറിസം കേന്ദ്രമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. കണ്ണൂർ പ്രസ് ക്ളബ്ബിൽ നടന്ന മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു. അദ്ദേഹം. ഉത്തരവാദ ടൂറിസം പദ്ധതിയാണ് സർക്കാർ നടപ്പിലാക്കുക. ലോക ടൂറിസം ജേർണലിൽ ടൂറിസം സാധ്യത ഏറ്റും കുറവ് ഉപയോഗിച്ച സ്ഥലങ്ങളിലൊന്നായാണ് മലബാറിനെ വിശേഷിപ്പിക്കുന്നത് 2025- ആകുമ്പോഴെക്കും ഈ പോരായ്മ പരിഹരിക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
കണ്ണൂർ വിമാനതാവളത്തിന്റെ സാധ്യതകൾ ടുറിസത്തിനായി ഉപയോഗിക്കാൻ കഴിയും ഇതിനായി കണ്ണുർ നഗരത്തിലെ ഗതാഗതക്കുരുക്കുകൾ പരിഹരിക്കപ്പെടേണ്ടതുണ്ട്. സർക്കാരിന്റെ ഏറ്റവും വലിയ കർമ്മ പദ്ധതികളിലൊന്നാണിത് പുതിയ തെരു- മേലേ ചൊവ്വ മേൽപ്പാലം അടിയന്തരമായി പൂർത്തീകരിക്കുമെന്നും ഇതിനായി സ്ഥലം ഏറ്റെടുക്കുമ്പോൾ ജീവിതോപാധികൾ നഷ്ടപ്പെടുന്ന വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ സർക്കാർ യുക്തമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കണ്ണുർ കോട്ടയിലെ ലൈറ്റ് ആൻഡ് സൗണ്ട് പദ്ധതിയിൽ അഴിമതി നടന്നിട്ടുണ്ടെങ്കിൽ അതു അംഗീകരിക്കില്ലെന്നും ലൈറ്റ് ആൻഡ് സൗണ്ട് ഷോ വിശദമായ റിപ്പോർട്ട് തേടിയതിനു ശേഷം നടപ്പിലാക്കുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. കണ്ണൂർ പ്രസ് ക്ളബ്ബ് പ്രസിഡന്റ് എ.കെ ഹാരിസ് അധ്യക്ഷനായി. ടി.കെ.എ ഖാദർ സ്വാഗതവും സബീന പത്മൻ നന്ദിയും പറഞ്ഞു.