- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാമുകാ രക്ഷതി.. എന്നൊരു പ്രയോഗം മനുസ്മൃതിയിലുമില്ല; കാമാസക്തിയെ കൂട്ടുന്ന തരത്തിൽ പ്രവർത്തിക്കുന്നതും എതിർക്കപ്പെടണം; നിന്റെ മാറും സൗന്ദര്യവും മറ്റുള്ളവർക്ക് കാണിക്കാനുള്ളതല്ലെന്നാണ് സ്ത്രീകളോട് ഇസ്ലാം പറഞ്ഞുകൊടുക്കുന്നത്; നിർഭയ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത് അന്യപുരുഷന്റെ ഒപ്പം ഇറങ്ങി നടന്നതിനാലും; മണിമല ക്ഷേത്രത്തിൽ കത്തിക്കയറി മുജാഹിദ് ബാലുശ്ശേരി; സ്ത്രീവിരുദ്ധപ്രസംഗത്തിനെതിരെ സോഷ്യൽ മീഡിയ പൊങ്കാലയിട്ടപ്പോൾ വീഡിയോ പിൻവലിച്ച് തടിതപ്പി
തിരുവനന്തപുരം: പെണ്ണുങ്ങളെല്ലാം അഹങ്കാരികളാണെന്നും ജോലിക്കുപോകുന്ന പെണ്ണുങ്ങളെല്ലാം മോശക്കാരാണെന്നും നിരവധി സ്ത്രീവിരുദ്ധ പരാമർശങ്ങളുമായി മുജാഹിദ് ബാലുശ്ശേരിക്കെതിരെ വനിതാ കമ്മിഷൻ കേസെടുത്തത് ദിവസങ്ങൾക്ക് മുമ്പാണ്. ഇതൊനനും മുജാഹിദ് ബാലുശ്ശേരിയെ ബാധിക്കുന്നില്ല. വീണ്ടും സ്ത്രീ വിരുദ്ധ പരമാർശവുമായി ബാലുശേരിയുടെ വീഡിയോ. സ്ത്രീവിരുദ്ധപ്രസംഗമോ എന്ന തലക്കെട്ടിൽ മുജാഹിദ് ബാലുശ്ശേരി ഒഫീഷ്യൽ എന്ന പേജിലാണ് പ്രസംഗം പോസ്റ്റ് ചെയ്തത്. പോസ്റ്റ് ചെയ്ത വീഡിയോ സോഷ്യൽ മീഡിയയുടെ എതിർപ്പ് കാരണം പിന്നീട് പിൻവലിച്ചു. നിർഭയ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത് അന്യപുരുഷന്റെ ഒപ്പം ഇറങ്ങിനടന്നതിനാലാണെന്ന് പ്രഭാഷകനായ മുജാഹിദ് ബാലുശേരി വിശദീകരിക്കുന്നത്. സ്ത്രീധർമം മറന്ന് കാമുകനോടൊപ്പം അബദ്ധസഞ്ചാരത്തിനിറങ്ങിയതിനാലാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. മനുസ്മൃതിയിലെ ന സ്ത്രീ സ്വാതന്ത്ര്യമർഹതി എന്ന വാചകം ഉദ്ദരിച്ചുകൊണ്ടാണ് മുദാഹിദ് ബാലുശേരി പ്രസംഗം ആരംഭിക്കുന്നത്. മണിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ നടന്ന
തിരുവനന്തപുരം: പെണ്ണുങ്ങളെല്ലാം അഹങ്കാരികളാണെന്നും ജോലിക്കുപോകുന്ന പെണ്ണുങ്ങളെല്ലാം മോശക്കാരാണെന്നും നിരവധി സ്ത്രീവിരുദ്ധ പരാമർശങ്ങളുമായി മുജാഹിദ് ബാലുശ്ശേരിക്കെതിരെ വനിതാ കമ്മിഷൻ കേസെടുത്തത് ദിവസങ്ങൾക്ക് മുമ്പാണ്. ഇതൊനനും മുജാഹിദ് ബാലുശ്ശേരിയെ ബാധിക്കുന്നില്ല. വീണ്ടും സ്ത്രീ വിരുദ്ധ പരമാർശവുമായി ബാലുശേരിയുടെ വീഡിയോ. സ്ത്രീവിരുദ്ധപ്രസംഗമോ എന്ന തലക്കെട്ടിൽ മുജാഹിദ് ബാലുശ്ശേരി ഒഫീഷ്യൽ എന്ന പേജിലാണ് പ്രസംഗം പോസ്റ്റ് ചെയ്തത്. പോസ്റ്റ് ചെയ്ത വീഡിയോ സോഷ്യൽ മീഡിയയുടെ എതിർപ്പ് കാരണം പിന്നീട് പിൻവലിച്ചു.
നിർഭയ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത് അന്യപുരുഷന്റെ ഒപ്പം ഇറങ്ങിനടന്നതിനാലാണെന്ന് പ്രഭാഷകനായ മുജാഹിദ് ബാലുശേരി വിശദീകരിക്കുന്നത്. സ്ത്രീധർമം മറന്ന് കാമുകനോടൊപ്പം അബദ്ധസഞ്ചാരത്തിനിറങ്ങിയതിനാലാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. മനുസ്മൃതിയിലെ ന സ്ത്രീ സ്വാതന്ത്ര്യമർഹതി എന്ന വാചകം ഉദ്ദരിച്ചുകൊണ്ടാണ് മുദാഹിദ് ബാലുശേരി പ്രസംഗം ആരംഭിക്കുന്നത്. മണിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ നടന്ന സർവ്വ മത സമ്മേളനത്തിലാണ് വിവാദ പ്രഭാഷണം. ഭാര്യയുടെ സൗന്ദര്യം ഭർത്താവിന് മാത്രം ആസ്വദിക്കാനുള്ളതാണെന്നും അത് അന്യപുരുഷന്മാർ ആസ്വദിക്കാൻ പുറമ്പോക്ക് ഭൂമിയല്ലെന്നും പ്രഭാഷണത്തിൽ പറയുന്നു.
നിർഭയയ പെൺകുട്ടിയും മറന്നത് ഭർത്രാ രക്ഷതി യൗവനേ എന്നതാണ്. അന്യപുരുഷന്റെ കൂടെ രാത്രി അവൾ തെണ്ടി നടന്നു. ആരും അത് കണ്ടില്ല. കൂടെയുണ്ടായിരുന്നയാളെ തച്ചൊതുക്കാനും അവളെ ബലാത്സംഗം ചെയ്യാനും അവസരമുണ്ടാക്കിയത് ആ പെൺകുട്ടിയാണ്. ബാലുശേരിയുടെ പ്രസംഗം സമൂഹമാധ്യമത്തിൽ വീണ്ടും വിവാദങ്ങൾക്കും ചർച്ചകൾക്കും തുടക്കമിടുകയാണ്. സ്ത്രീകളെ അഹങ്കാരികളെന്ന് വിളിച്ചതിനും അപ്പുറത്തേക്ക് ബാലുശേരി കടുക്കുകയാണ്. രാജ്യം ആദരവോടെ കാണുന്ന നിർഭയയെയാണ് ഇവിടെ അപമാനിക്കുന്നത്.
കാമുകാ രക്ഷതി എന്നൊരു പ്രയോഗം. ഇല്ല. കാമുകൻ കൊണ്ടു നടന്ന് എല്ലാത്തിന് ഉപയോഗിച്ച ശേഷം തിരിച്ചു കൊടുക്കുന്ന രീതി ഒരു മതത്തിലും ഇല്ല. ഒരു പെൺ പരപുരുഷന്റെ പെണ്ണാകാതിരിക്കാനാണ് പർദ ധരിക്കുന്നത്. കാമാസക്തിയെ കൂട്ടുന്ന തരത്തിൽ പ്രവർത്തിക്കുമ്പോൾ അതും എതിർക്കപ്പെടണം. നിന്റെ മാറും സൗന്ദര്യവും മറ്റുള്ളവർക്ക് കാണിക്കാനുള്ളതല്ലെന്നാണ് സ്ത്രീകളോട് ഇസ്ലാം പറഞ്ഞു കൊടുക്കുന്നത്. നിർഭയ പെൺകുട്ടിയെ പേരുവിളിച്ചും ആക്ഷേപിക്കുന്നുണ്ട്.. നമ്മുടെ മോൾ അന്യപുരുഷനൊപ്പം തെണ്ടി നടന്നുവെന്നാണ് ആ പരാമർശം.
മോശം പരാമർശങ്ങളുമായി ഇസ്ളാം പ്രഭാഷകൻ തികച്ചും സ്ത്രീവിരുദ്ധമായാണ് പ്രഭാഷണം നടത്തുന്നതെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് വനിതാ കമ്മിഷൻ വിഷയത്തിൽ കഴിഞ്ഞ ആഴ്ച കേസെടുത്തത്. മറുനാടൻ ഈ വിഷയത്തെ അധികരിച്ച് ഇസ്ലാം ഒരു സ്ത്രീ വിരുദ്ധ മതമാണോ? എന്ന ശീർഷകത്തിൽ ഇൻസ്റ്റന്റ് റിപ്പോർട്ട് നൽകുകയും ചെയ്തു. ഇതു പരിഗണിച്ചാണ് വനിതാകമ്മിഷൻ വിഷയത്തിൽ സ്വമേധയാ കേസെടുക്കാൻ നിർദ്ദേശം നൽകിയതെന്ന് വനിതാ കമ്മിഷൻ അംഗം ഷാഹിദ കമാൽ വ്യക്തമാക്കിയിരുന്നു. അതിന് ശേഷവും നിലപാടുകൾ മയപ്പെടുത്തുന്നില്ലെന്നാണ് പുതിയ വീഡിയോ വ്യക്തമാക്കുന്നത്.
കോയമ്പത്തൂരിൽ ഒരു സംഭവം ഉണ്ടായി. ജോലിക്ക് പോയ ഭർത്താവ് തീവണ്ടി കിട്ടാതെ മടങ്ങി വന്നപ്പോൾ കണ്ടത് ചെരുപ്പ്. തുറന്ന് നോക്കിയപ്പോൾ കണ്ടത് ചതി. ഭാര്യയുടെ മനസ്സും ശരീരവും ജീവിതവും മറ്റൊരാൾക്ക് പങ്കുവയ്ക്കുന്നത് ഭർത്താവിന് അംഗീകരിക്കാനാവില്ല. അവിടെ കൊലപാതകം നടന്നു.-ഇങ്ങനെയൊക്കെ വിശദീകരിക്കുകയാണ് മുജാഹിദ് ബാലുശ്ശേരി മണിമലയിലും. ഇത് വനിതാ കമ്മീഷനോടുള്ള പരസ്യ വെല്ലുവിളിയാണെന്നാണ് സോഷ്യൽ മീഡിയ വിലയിരുത്തുന്നത്.