കോഴിക്കോട്: സ്ത്രീവിരുദ്ധ പ്രഭാഷണം വിവാദമായതോടെ ഖേദപ്രകടനവുമായി മുജാഹിദ് വിസ്ഡം വിഭാഗം നേതാവ് മുജാഹിദ് ബാലുശേരി. മുസ്ലിം ലീഗിന്റെ സമ്മർദ്ദത്തെ തുടർന്നാണ് ഖേദപ്രകടനം. മുസ്ലിം ലീഗുമായി അടുത്ത ബന്ധമുള്ള വിസ്ഡം വിഭാഗത്തിലെ മുജാഹിദ് ബാലുശേരിയുടെ പ്രസംഗം പാർട്ടിയെ പ്രതിസന്ധിയിലാക്കിയിരുന്നു.

സർക്കാർ ഉദ്യോഗസ്ഥരായ ദമ്പതികൾ വഴിവിട്ട ജീവിതം നയിക്കുന്നവരാണെന്നും സ്ത്രീകൾ അഹങ്കാരികളാണെന്നും തന്റെ ഒരു പ്രസംഗത്തിൽ മുജാഹിദ് ബാലുശേരി പറഞ്ഞിരുന്നു. സ്ത്രീകൾ അഹങ്കാരികളാണെന്നും മുജാഹിദ് പറഞ്ഞു. പ്രസംഗം സോഷ്യൽ മീഡിയയിൽ വ്യാപകമായി വിമർശിക്കപ്പെട്ടതോടെയാണ് ഇയാൾ ഖേദപ്രകടനം നടത്തിയത്.

അതേസമയം ചില സംഘടനകളും വ്യക്തികളും മുജാഹിദിന്റെ പ്രസംഗത്തിനെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണ്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ഖേദപ്രകടനം. തന്റെ പ്രസംഗത്തിലെ ചില ഭാഗങ്ങൾ വാലും തലയും മുറിച്ച് അവതരിപ്പിച്ചുവെന്നാണ് ഇയാളുടെ വാദം.

സഹോദരങ്ങളേ ഞാൻ മുജാഹിദ് ബാലുശ്ശേരി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തിലെ ചില ചാനലുകളിലും സോഷ്യൽ മീഡിയയിലും 5 വർഷങ്ങൾക്കു മുമ്പ് ഞാൻ ചെയ്ത ഒരു പൊതു പ്രഭാഷണത്തിലെ ചില പരാമർശങ്ങൾ ചൂടേറിയ ചർച്ചകൾക്കും വിവാദങ്ങൾക്കും കാരണമായിരിക്കുന്നു. തൽപര ലക്ഷ്യങ്ങളുള്ള ഒരു ഓൺലൈൻ ചാനലിലാണ് യഥാർത്ഥത്തിൽ സ്ത്രീസർവ്വരാലും സമാദരിക്കപ്പെടുന്നതിനു വേണ്ടിയും ,അവൾക്ക് സമ്പൂർണ്ണമായ സുരക്ഷിതത്വം ലഭിക്കുന്നതിന്നു വേണ്ടിയുമാണ് ഞാൻ പ്രഭാഷണം നടത്തിയിട്ടുള്ളത്. എന്നാൽ പ്രത്യേകമായ ഒരു പാശ്ചത്തലത്തിൽ നിർവ്വഹിച്ച ആ പ്രഭാഷണത്തിൽ ഞാനുപയോഗിച്ച ചില പദങ്ങളും ശൈലികളും ഒരു ഇസ്ലാമിക പ്രബോധകൻ എന്ന നിലക്ക് എന്നിൽ നിന്ന് ഉണ്ടാകാൻ പാടില്ലായിരുന്നെന്നും അത് എനിക്ക് പറ്റിയ അബദ്ധമാണെന്നും ഇന്ന് ആ പ്രസംഗം വീണ്ടും കേൾക്കുമ്പോൾ ഞാൻ മനസ്സിലാക്കുന്നു.

ഒരു കാര്യം തെറ്റാണെന്ന് ബോധ്യപ്പെട്ടാൽ അത് തിരുത്തുകയും മാപ്പ് പറയേണ്ടത് ജനങ്ങളോടാണെങ്കിൽ അത് തുറന്നു പറയുകയും അല്ലാഹു വിനോട് പൊറുക്കലിനെ തേടുകയുമാണല്ലോഒരു യഥാർത്ഥ വിശ്വാസി ചെയ്യേണ്ടത്. സ്ത്രികൾ പൊതുവെ അഹങ്കാരികളാണെന്നും അതവരുടെ മുഖ മുദ്രയാണെന്നുമുള്ള എന്റെ പരാമർശം സ്ത്രീ സമൂഹത്തോടുള്ള അനീതിയായി പോയെന്നും അത് ശരിയല്ലെന്നും അത് അവരോട് ക്ഷമാപണം നടത്തേണ്ടതാണെന്നും ഞാൻ മനസ്സിലാക്കുന്നു ഭാര്യയും ഭർത്താവും ജോലിക്കു പോവുന്ന വീടുകൾ ഡിസോഡർ ആയിരിക്കുമെന്നും അവിടെയൊരു വൃത്തിയും ഉണ്ടാകില്ലെന്നും ഞാൻ പറഞ്ഞിരുന്നു.

എന്നാൾ അതിനു ശേഷം ഞാൻ പറഞ്ഞ വാചകങ്ങൾ ക്ലിപ്പ് കട്ട് ചെയ്ത് വിവാദമുണ്ടാക്കിയവരും സദുദ്ദേശ്യത്തോടെ ചർച്ചയിൽ പങ്കെടുത്ത ചില സ്നേഹിതന്മാരും ബോധപൂർവ്വമോ അല്ലാതെയോ വിട്ടു കളഞ്ഞു ആ പ്രഭാഷണത്തിന്റെ തുടർച്ച ഇങ്ങനെയായിരുന്നു
എല്ലാവരുമല്ല, എല്ലാവരുമല്ല അഥവാ ഒറ്റപ്പെട്ട ഒരു സംഭവത്തെ സാമാന്യവൽക്കരിക്കാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ലന്നർഥം. മനസ്സിന്റെ കോണിലൊരിടത്തും ഞാൻ വിചാരിച്ചിട്ടില്ലാത്ത ചിന്തിച്ചിട്ടില്ലാത്ത ഒരാരോപണവും ഈ പ്രഭാഷണത്തിന്റെ പേരിൽ ഞാൻ കേൾക്കുകയുണ്ടായി
ജോലിക്കു പോകുന്ന എല്ലാ സ്ത്രീ പുരുഷന്മാരും അവിഹിത ബന്ധമുള്ളവരാണെന്ന് ഞാൻ പറഞ്ഞു എന്നതായിരുന്നു ആ ആരോപണം ഞാനൊരിക്കലും അങ്ങനെ പറഞ്ഞിട്ടില്ല, എല്ലാവരുമല്ല, എല്ലാവരുമല്ല ഞാനുറപ്പിച്ചു പറയുന്നു എന്ന പരാമർശം ഇതിനും
ബാധകമായിരുന്നു. പക്ഷേ എന്തോ അത് പരിഗണിക്കപ്പെട്ടില്ല.

എന്റെ പ്രഭാഷണത്തിലെ മുകളിൽ സൂചിപ്പിച്ച പല പരാമർശങ്ങളും ജോലിക്കു പോകുന്ന സ്ത്രീ പുരുഷന്മാരെ വളരെയേറെ വേദനിപ്പിച്ചു എന്ന് ഞാൻ മനസ്സിലാക്കുന്നു ആയതിനാൽ ഞാൻ നിർവ്യാജം ഖേദിക്കുന്നു മാപ്പ് ചോദിക്കുകയും ചെയ്യുന്നു. പ്രിയ സഹോദരങ്ങളേ,, ഈ വിവാദത്തിന്റെ പേരിൽ എന്നെ തെറി കൊണ്ട് അഭിഷേകം ചെയ്തവരുമുണ്ട് അവരോട് എനിക്ക് വെറുപ്പില്ല.. എല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്ന സ്രഷ്ടാവിലേക്ക് വിടുന്നു ഒരു നാൾ നാം മരിക്കും ശേഷം നമ്മുടെ നാഥനെ കണ്ടുമുട്ടും അവിടുത്തെ രക്ഷയാണ് രക്ഷ അവിടുത്തെ
ശിക്ഷയാണ് ശിക്ഷ സഹോദരങ്ങളേ, എനിക്കും എന്നെ പൊലെയുള്ള പ്രബോധകർക്കും അബദ്ധങ്ങൾ പറ്റാതെ മുന്നോട്ടു പോകാൻ സാധിക്കട്ടെയെന്ന് നിങ്ങൾ പ്രാർത്ഥിക്കുക അമൂല്യമാണ് സമയം വ്യക്തിവിരോധം കൊണ്ടും സംഘടനാ വിരോധം കൊണ്ടും അനാവശ്യമായ ചർച്ചകൾ നടത്തി ഈ സമയം പാഴാക്കരുത്.നാഥാ എന്റെ നന്മകൾ നീ സ്വീകരിക്കേണമേ.. എന്റെ അപരാധങ്ങൾ നീ പൊറുത്തുതരേണമേ എല്ലാ നന്മകളും
നേർന്നു കൊണ്ട്