- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാം മുകേഷ് അംബാനി അറിഞ്ഞു തന്നെയെന്ന് സൂചിപ്പിക്കുന്ന നീക്കങ്ങളുമായി വീണ്ടും റിലയൻസ് രംഗത്ത്; നോട്ട് പിൻവലിച്ചതിന്റെ രണ്ടാം ദിവസം ജിയോ പേയ്മെന്റ് ബാങ്ക് പ്രഖ്യാപിച്ച മുകേഷ് ഇപ്പോൾ രംഗത്ത് എത്തിയത് ജിയോ ഇ വാലറ്റുമായി; ജിയോ മൈക്രോ എടിഎമ്മുകളിൽ ആധാർ വഴി എന്ത് പണമിടപാടുകളും നടത്താം
ന്യൂഡൽഹി: പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്ത കറൻസി രഹിത സമ്പദ് വ്യവസ്ഥയ്ക്ക് അടിത്തറയൊരുക്കാൻ റിലയൻസിന്റെ പുതിയ പ്രഖ്യാപനങ്ങൾ. റിലയൻസ് ചെയർമാൻ മുകേഷ് അംബാനി ഇന്ന് പ്രഖ്യാപിച്ച ജിയോ മണി മർച്ചന്റ് സോല്യൂഷൻസ് എന്ന ഇവാലറ്റ് സംവിധാനവും പ്രഖ്യാപിക്കാനിരിക്കുന്ന ജിയോ പെയ്‌മെന്റ്‌സ് ബാങ്കും ഇതിനുള്ള തുടക്കമാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതോടെ നോട്ട് അസാധുവാക്കൽ തീരുമാനം നേരത്തെ റിലയൻസിന് ചോർന്ന് കിട്ടിയെന്ന ആരോപണത്തിന് ശക്തികൂടും. ഇത്തരം മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് ജിയോ അവതരിപ്പിച്ചതെന്ന വിമർശനവും ശക്തമാകും. റിലയൻസ് ജിയോ 4 ജിയുടെ ഹാപ്പി ന്യൂ ഇയർ ഓഫർ പ്രഖ്യാപിക്കുന്ന ചടങ്ങിലാണ് ജിയോ മണി, മൈക്രോ എടിഎം സംവിധാനങ്ങളെക്കുറിച്ച് മുകേഷ് അംബാനി പ്രഖ്യാപനം നടത്തിയത്. അംബാനിയുടെ പുതിയ പ്രഖ്യാപനവും അതുകൊണ്ട് തന്നെ മോദിക്കെതിരെ ഉപയോഗിക്കാൻ പ്രതിപക്ഷം ആയുധമാക്കും. പ്രധാനമന്ത്രി നോട്ട് നിരോധനം പ്രഖ്യാപിച്ച് രണ്ട് ദിവസത്തിനു ശേഷം റിലയൻസിന്റെ സ്ഥാപനങ്ങളായ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, സ്റ്റേറ
ന്യൂഡൽഹി: പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്ത കറൻസി രഹിത സമ്പദ് വ്യവസ്ഥയ്ക്ക് അടിത്തറയൊരുക്കാൻ റിലയൻസിന്റെ പുതിയ പ്രഖ്യാപനങ്ങൾ. റിലയൻസ് ചെയർമാൻ മുകേഷ് അംബാനി ഇന്ന് പ്രഖ്യാപിച്ച ജിയോ മണി മർച്ചന്റ് സോല്യൂഷൻസ് എന്ന ഇവാലറ്റ് സംവിധാനവും പ്രഖ്യാപിക്കാനിരിക്കുന്ന ജിയോ പെയ്‌മെന്റ്‌സ് ബാങ്കും ഇതിനുള്ള തുടക്കമാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതോടെ നോട്ട് അസാധുവാക്കൽ തീരുമാനം നേരത്തെ റിലയൻസിന് ചോർന്ന് കിട്ടിയെന്ന ആരോപണത്തിന് ശക്തികൂടും. ഇത്തരം മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് ജിയോ അവതരിപ്പിച്ചതെന്ന വിമർശനവും ശക്തമാകും. റിലയൻസ് ജിയോ 4 ജിയുടെ ഹാപ്പി ന്യൂ ഇയർ ഓഫർ പ്രഖ്യാപിക്കുന്ന ചടങ്ങിലാണ് ജിയോ മണി, മൈക്രോ എടിഎം സംവിധാനങ്ങളെക്കുറിച്ച് മുകേഷ് അംബാനി പ്രഖ്യാപനം നടത്തിയത്.
അംബാനിയുടെ പുതിയ പ്രഖ്യാപനവും അതുകൊണ്ട് തന്നെ മോദിക്കെതിരെ ഉപയോഗിക്കാൻ പ്രതിപക്ഷം ആയുധമാക്കും. പ്രധാനമന്ത്രി നോട്ട് നിരോധനം പ്രഖ്യാപിച്ച് രണ്ട് ദിവസത്തിനു ശേഷം റിലയൻസിന്റെ സ്ഥാപനങ്ങളായ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ചേർന്ന് ജിയോ പെയ്‌മെന്റ്‌സ് ബാങ്ക് ലിമിറ്റഡ് എന്ന ഒരു പുതിയ സംരംഭം തുടങ്ങിയതായി ഇന്ത്യൻ എക്‌സപ്രസ് റിപ്പോർട്ട് ചെയ്തിരുന്നു. നോട്ട് അസാധുവാക്കൽ ചോർന്നതിന് തെളിവായി ഇത് വിലയിരുത്തപ്പെട്ടു. ഇതിന് കൂടുതൽ സാധുത നൽകുന്നതാണ് പുതിയ പ്രഖ്യാപനങ്ങൾ.
റസ്‌റ്റോറന്റുകൾ, ചെറിയ കടകൾ, റയിൽവേ ടിക്കറ്റ് കൗണ്ടറുകൾ, ബസുകൾ തുടങ്ങി പൊതുജനങ്ങൾ വലിയ തോതിൽ പണമിടപാട് നടത്തുന്ന ഇടങ്ങളിലെല്ലാം കറൻസി രഹിത ഇടപാടകൾ സാധ്യമാക്കുന്നതാണ് ജിയോ മണി മർച്ചന്റ് സോല്യൂഷൻസ് എന്ന ഈ പുതിയ സംവിധാനം. ദൈനംദിന ഇടപാടുകൾക്ക് ആവശ്യമായ നോട്ടുകൾ ലഭിക്കാതെ ജനങ്ങൾ പ്രയാസപ്പെടുന്ന സാഹചര്യത്തിലാണ് നോട്ടുകൾ ഇല്ലാതെ ഇടപാടുകൾ സാധ്യമാക്കുന്ന ജിയോ മണി മർച്ചന്റ് സോല്യൂഷൻസ് മുകേഷ് അംബാനി അവതരിപ്പിച്ചത്.
ജിയോ മണിയെ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് ജിയോയുടെ മൈക്രോ എടിഎമ്മുകൾ രാജ്യത്തെമ്പാടും ലഭ്യമാക്കുമെന്നും മുകേഷ് അംബാനി പ്രഖ്യാപിച്ചിട്ടുണ്ട്. ഡിജിറ്റൽ അക്കൗണ്ടുകളിലെ പണം നിക്ഷേപിക്കുന്നതിനും പിൻവലിക്കുന്നതിനും സൗകര്യമൊരുക്കുന്നതാണ് മൈക്രോ എടിഎമ്മുകൾ. ആധാർ അടിസ്ഥാനമാക്കിയാവും മൈക്രോ എടിഎമ്മുകൾ പ്രവർത്തിക്കുക.
ജിയോയുടെ ഇന്ത്യയിലെങ്ങും വ്യാപിച്ചുകിടക്കുന്ന 4ജി മൊബൈൽ ശൃംഖലയും എസ്‌ബിഐയുടെ രാജ്യവ്യാപകമായുള്ള നെറ്റ് വർക്കുകളും ചേർന്ന് ഡിജിറ്റൽ ബാങ്കിങ് രംഗത്ത് വരാനിരിക്കുന്ന വലിയൊരു സാമ്പത്തിക ഇടപാട് ശൃംഖലയായാണ് ഇതിനെ കരുതുന്നത്. ജിയോ മണിയും കൂടി ചേരുമ്പോൾ ഇത് വിപണിയുടെ നട്ടെല്ലായി മാറുമെന്ന് ഫിനാൻഷ്യൽ എക്സ്‌പ്രസ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇതുവരെ ജിയോ പെയ്‌മെന്റ് ബാങ്ക് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.