- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശതകോടീശ്വരന്റെ മകളുടെ വിവാഹനിശ്ചയത്തിന് ആൽപ്‌സ് പർവ്വതനിരകൾ സാക്ഷി ! മുകേഷ് അംബാനിയുടെ മകളുടെ വിവാഹനിശ്ചയ ചടങ്ങ് കോടികൾ ചെലവഴിച്ച് നടത്തിയത് ഇറ്റലിയിലെ കോമോ തടാകകരയിൽ; ലക്ഷങ്ങൾ വിലയുള്ള ഡയമണ്ട് നെക്ലേസ് അടക്കം ധരിച്ച് രാജകുമാരിയായി ഇഷ; ചടങ്ങിന് സാക്ഷിയാകാൻ ബോളിവുഡ് താരനിരയും
ഇന്ത്യയിലെ ധനികരിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന വ്യക്തിയുടെ മകളുടെ വിവഹ നിശ്ചയചടങ്ങനെന്ന് കേൾക്കുമ്പോൾ സംഗതി അത്യാഡംബരമായിരിക്കുമെന്ന് ഉറപ്പിക്കാം. എന്നാൽ ഏവരുടേയും പ്രതീക്ഷകളെ തകിടം മറിക്കുന്ന വിവാഹ നിശ്ചയ ചടങ്ങ് നടന്നത് കണ്ട് അമ്പരന്നിരിക്കുകയാണ് ലോകം. ഇന്ത്യയുടെ സാമ്പത്തിക മേഖലയിൽ വമ്പൻ നാഴികകല്ല് സൃഷ്ടിച്ച റിലയൻസ് സാമ്രാജ്യത്തിന്റെ ഉടമ മുകേഷ് അംബാനിയുടെ മകളുടെ വിവാഹനിശ്ചയ ചടങ്ങാണ് ആഡംബരത്തിന്റെ പര്യായമായി മാറിയത്. ബോളിവുഡിലെ താരനിരയടക്കം സാക്ഷിയാകാൻ എത്തിയതോടെ ചടങ്ങിന് ഇരട്ടി തിളക്കമായിരുന്നു.ഇറ്റലിയിലെ ഏറെ പ്രസിദ്ധമായ ആഡംബര സ്ഥലമായ കോമോ തടാക കരയിൽ ആൽപ്‌സ് പർവതനിരയുടെ പശ്ചാത്തലത്തിലായിരുന്നു മുകേഷ് അംബാനി-നിത ദമ്പതികളുടെ മകളായ ഇഷയുടെ വിവാഹ നിശ്ചയ ചടങ്ങ് നടന്നത്. ഇഷയുടേയും വരൻ ആനന്ദ് പിരാമലിന്റെയും വിവാഹ മോതിരം കൈമാറ്റം ചെയ്യുന്ന ചടങ്ങ് ലോകം ഒരിക്കലും മറക്കാൻ ഇടയില്ല. കോടികൾ മുടക്കി നടന്ന വിവാഹ ചടങ്ങിന് പിന്നാലെ വിവാഹം എപ്രകാരമായിരിക്കും എന്ന ചിന്തയിലാണ് ലോകം.ഇറ്റലിയിലെ പ്രശസ്ത ഡിസൈനർ
ഇന്ത്യയിലെ ധനികരിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന വ്യക്തിയുടെ മകളുടെ വിവഹ നിശ്ചയചടങ്ങനെന്ന് കേൾക്കുമ്പോൾ സംഗതി അത്യാഡംബരമായിരിക്കുമെന്ന് ഉറപ്പിക്കാം. എന്നാൽ ഏവരുടേയും പ്രതീക്ഷകളെ തകിടം മറിക്കുന്ന വിവാഹ നിശ്ചയ ചടങ്ങ് നടന്നത് കണ്ട് അമ്പരന്നിരിക്കുകയാണ് ലോകം. ഇന്ത്യയുടെ സാമ്പത്തിക മേഖലയിൽ വമ്പൻ നാഴികകല്ല് സൃഷ്ടിച്ച റിലയൻസ് സാമ്രാജ്യത്തിന്റെ ഉടമ മുകേഷ് അംബാനിയുടെ മകളുടെ വിവാഹനിശ്ചയ ചടങ്ങാണ് ആഡംബരത്തിന്റെ പര്യായമായി മാറിയത്.
ബോളിവുഡിലെ താരനിരയടക്കം സാക്ഷിയാകാൻ എത്തിയതോടെ ചടങ്ങിന് ഇരട്ടി തിളക്കമായിരുന്നു.ഇറ്റലിയിലെ ഏറെ പ്രസിദ്ധമായ ആഡംബര സ്ഥലമായ കോമോ തടാക കരയിൽ ആൽപ്‌സ് പർവതനിരയുടെ പശ്ചാത്തലത്തിലായിരുന്നു മുകേഷ് അംബാനി-നിത ദമ്പതികളുടെ മകളായ ഇഷയുടെ വിവാഹ നിശ്ചയ ചടങ്ങ് നടന്നത്. ഇഷയുടേയും വരൻ ആനന്ദ് പിരാമലിന്റെയും വിവാഹ മോതിരം കൈമാറ്റം ചെയ്യുന്ന ചടങ്ങ് ലോകം ഒരിക്കലും മറക്കാൻ ഇടയില്ല.
കോടികൾ മുടക്കി നടന്ന വിവാഹ ചടങ്ങിന് പിന്നാലെ വിവാഹം എപ്രകാരമായിരിക്കും എന്ന ചിന്തയിലാണ് ലോകം.ഇറ്റലിയിലെ പ്രശസ്ത ഡിസൈനർ ബ്രാൻഡ് ഡോൽസ് ആൻഡ് ഗബാന (ഡിആൻഡ്‌സി) ഗൗണായിരുന്നു ഇഷ ധരിച്ചിരുന്നത്. ഫ്‌ളോറൽ ഡീറ്റെയ്ലിങ്ങും ക്രിസ്റ്റൽ അഴകും വിരിയുന്ന ന്യൂഡ്- ബീജ് ലേസ് ഗൗൺ അവരുടെ കഴിഞ്ഞ വർഷത്തെ അർട്ട മോഡ കൗച്ചർ കലക്ഷനിലുള്ളതാണ്.
ശരീരത്തോട് ഒട്ടിച്ചേർന്നു കിടക്കുന്ന ഫിഷ് ടെയിൽ ഗൗണിൽ അഴകായി റഫിൾസും കേപ് സ്ലീവും. സ്‌കൈ ബ്ലൂ, ഡൾ ഗ്രീൻ, ന്യൂഡ് ഷെയ്ഡുകളിലുള്ള ഫ്‌ളോറൽ ഡീറ്റെയിലിങ്. സ്ലീവിലെ ലേസുകൊണ്ടുള്ള അതി സൂക്ഷ്മ ഡീറ്റെയ്ലിങ്ങാണ് ഹൈലൈറ്റ്. ഡയമണ്ടിന്റെ പ്രൗഡി ചേരുന്ന നെക്ലേസ്, ബ്രെയ്‌സ്ലെറ്റ്, ഡ്രോപ് ഇയറിങ്. വധുവിനെ അണിയിച്ചൊരുക്കുന്നതിനായി തന്നെ ലക്ഷങ്ങൾ പൊടിച്ചുവെന്ന് ഉറപ്പ്.
എംബല്ലിഷ്ഡ് ഹെഡ് ബാൻഡിനൊപ്പം അഴിച്ചിട്ട അലസമായ മുടിയും മിനിമൽ മെയ്ക്ക് അപ്പും ന്യൂഡ് ലിപ്‌സും ഇഷയെ ഫെയറി ടെയിൽ കഥകളിലെ രാജകുമാരിയാക്കി മാറ്റി. പിരാമൽ ഗ്രൂപ്പ് ഉടമ അജയ് പിരാമലിന്റെയും സ്വാതിയുടെയും മകനാണ് ആനന്ദ്. ബ്ലാക്ക് എംബ്രോയ്ഡറി ഷേർവാണിയും ബീജ് നിറത്തിലുള്ള പൈജാമായുമായിരുന്നു ആനന്ദിന്റെ വേഷം.
View this post on Instagram#IshaAnandEngagement In #LakeComo #Italy. #IshaAnand
A post shared by salil sand (@salilsand) on
ഡിസൈനർ മനീഷ് മൽഹോത്ര, നടി പ്രിയങ്ക ചോപ്ര, പ്രതിശ്രുത വരൻ നിക്ക് ജോനാസ്, സോനം കപൂർ ഭർത്താവ് ആനന്ദ് അഹൂജ, അനിൽ കപൂർ, ആമിർ ഖാൻ, ഭാര്യ കിരൺ റാവു, സംവിധായകൻ കരൺ ജോഹർ, ജാൻവി കപൂർ, ഖുശി കപൂർ എന്നിവരും വിവാഹനിശ്ചയ ചടങ്ങിന് സാക്ഷിയായി.
സംരംഭകനായി ചുവടുറപ്പിച്ച് ആനന്ദ് പിരാമൽ
യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവാനിയയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ ആനന്ദ് പിരാമൽ റിയാലിറ്റി, പിരാമൽ സ്വസ്ഥ്യ എന്നീ സ്റ്റാർട്ട് അപ് സംരംഭങ്ങളുടെ സ്ഥാപകനാണ്. ഹാർവാർഡ് ബിസിനസ് സ്‌കൂളിൽ നിന്ന് ബിസിനസ് അഡ്‌മിനിസ്ട്രേഷനിൽ മാസ്റ്റർ ബിരുദവും നേടിയിട്ടുണ്ട്. സൈക്കോളജിയിൽ ബിരുദധാരിയായ ഇഷ ഇപ്പോൾ സ്റ്റാൻഫോർഡ് സ്‌കൂൾ ഓഫ് ബിസിനസിൽ എംബിഎ വിദ്യാർത്ഥിനിയാണ്. റിലയൻസ് ജിയോ, റിലയൻസ് റീടെയിൽ സംരംഭങ്ങളിലെ ബോർഡംഗം കൂടിയാണ് ഇഷ.
ഈ വർഷം ഡിസംബറിലാവും വിവാഹമെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തിരുന്നു. മുകേഷ് അംബാനിയുടെയും നിതയുടെയും മകളായ ഇഷയും ആനന്ദും ചെറുപ്പം മുതൽ സുഹൃത്തുക്കളായിരുന്നു. മഹാബലേശ്വറിലെ ക്ഷേത്രത്തിൽ വച്ച് ആനന്ദ് ഇഷയോട് വിവാഹാഭ്യർഥന നടത്തുകയായിരുന്നെന്നാണ് റിപ്പോർട്ടുകൾ.കഴിഞ്ഞമാസമായിരുന്നു. ഇഷയുടെ ഇരട്ടസഹോദരൻ ആകാശിന്റെ വിവാഹനിശ്ചയം.
കോമോ തടാകക്കരയിൽ താരങ്ങൾ തിളങ്ങിയത് സമൂഹ മാധ്യമത്തിൽ
മുകേഷ് അംബാനിയുടെ വിവാഹ നിശ്ചയ ചടങ്ങിന് സാക്ഷിയകാൻ ഇറ്റലിയിലെത്തിയ ബോളിവുഡ് താരങ്ങളുടെ ചിത്രങ്ങൾ നിമിഷങ്ങൾക്കകമാണ് സമൂഹ മാധ്യമത്തിൽ വൈറലായത്. അനിൽ കപൂർ, ആമിർ ഖാൻ, പ്രിയങ്ക ചോപ്ര, മനീഷ് മൽഹോത്ര, കരൺ ജോഹർ, ജാൻവി കപൂർ എന്നിവരുടെ സമൂഹ മാധ്യമ പേജുകൾ കണ്ട ആരാധകർ ശരിക്കും ഞെട്ടി.
ബോളിവുഡ് താരനിരയുടെ ചിത്രങ്ങളും മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയും മകൾ ഇഷയും നൃത്തം ചെയ്യുന്നതടക്കമുള്ള വീഡികളാണ് സമൂഹ മാധ്യമത്തിൽ സൂപ്പർ ഹിറ്റായത്. ഡിസംബറിൽ നടക്കുന്ന വിവാഹ ചടങ്ങ് എപ്രകാരമായിരിക്കുമെന്ന ചിന്തയിലാണ് ലോകം. ഇതു വരെ നടന്നിട്ടുള്ളതിൽ അത്യാഡംബര് വിവാഹമായിരിക്കും ഇതെന്നാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ചർച്ച.
View this post on InstagramAmazing #janhvikapoor @viralbhayani
A post shared by Viral Bhayani (@viralbhayani) on
View this post on InstagramClip - I :: Smt #NitaAmbani performs on #NavraiMajhi | #IshaAmbani Engadgement
A post shared by Nita Ambani (@nitamambani) on