- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊല്ലത്തു {{സിപിഎം}} സ്ഥാനാർത്ഥിയായി മുകേഷ് തന്നെയെന്നു സൂചന; കൊട്ടാരക്കരയിൽ ഐഷ പോറ്റിയും; മേഴ്സിക്കുട്ടിയമ്മയും മത്സരരംഗത്ത്; ആറന്മുളയിൽ വീണ ജോർജിന്റെ പേരും നിർദ്ദേശിച്ചു
കൊല്ലം: നടൻ മുകേഷ് കൊല്ലത്തു സിപിഐ(എം) സ്ഥാനാർത്ഥിയാകുമെന്നു സൂചന. കൊല്ലം ജില്ലാ സെക്രട്ടറിയറ്റു യോഗത്തിലാണ് ഇതു സംബന്ധിച്ച ധാരണയായത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണു മുകേഷിന്റെ പേരു നിർദ്ദേശിച്ചതെന്നാണു വിവരം. നേരത്തെ തന്നെ മുകേഷിന്റെ പേര് ഉയർന്നുവന്നിരുന്നു. കൊട്ടാരക്കരയിൽ ഐഷ പോറ്റിയെത്തന്നെ വീണ്ടും പരിഗണിക്കാനും തീരുമാനമായതായാണു സൂചന. മെഴ്‌സിക്കുട്ടിയമ്മയും മത്സരിക്കുമെന്നാണു റിപ്പോർട്ട്. നേരത്തെ ജില്ലയിലെ ഇരവിപുരം മണ്ഡലത്തിലാണ് മുകേഷിന്റെ പേര് ഉയർന്നുവന്നിരുന്നത്. മുകേഷ് ഇടത് സ്വതന്ത്രനായി ആയിരിക്കും ജനവിധി തേടുകയെന്നും റിപ്പോർട്ടുണ്ട്. അതിനിടെ, പത്തനംതിട്ട ജില്ലയിലെ ആറന്മുളയിൽ മാദ്ധ്യമപ്രവർത്തക വീണ ജോർജിന്റെ പേരും നിർദ്ദേശിച്ചതായി സൂചനയുണ്ട്. പത്തനംതിട്ട ജില്ലാ കമ്മിറ്റി ഏകകണ്‌ഠേനയാണു വീണയുടെ സ്ഥാനാർത്ഥിത്വം അംഗീകരിച്ചതെന്നാണു റിപ്പോർട്ടുകൾ. റിപ്പോർട്ടർ ചാനലിൽ മാദ്ധ്യമപ്രവർത്തകയാണ് വീണ ജോർജ്. ആദ്യം മനോരമ ന്യൂസിലും പിന്നീട് ദീർഘകാലം ഇന്ത്യാവിഷനിലും പ്രവർത്തിച്ച വീണ അടുത്തിട
കൊല്ലം: നടൻ മുകേഷ് കൊല്ലത്തു സിപിഐ(എം) സ്ഥാനാർത്ഥിയാകുമെന്നു സൂചന. കൊല്ലം ജില്ലാ സെക്രട്ടറിയറ്റു യോഗത്തിലാണ് ഇതു സംബന്ധിച്ച ധാരണയായത്.
സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണു മുകേഷിന്റെ പേരു നിർദ്ദേശിച്ചതെന്നാണു വിവരം. നേരത്തെ തന്നെ മുകേഷിന്റെ പേര് ഉയർന്നുവന്നിരുന്നു.
കൊട്ടാരക്കരയിൽ ഐഷ പോറ്റിയെത്തന്നെ വീണ്ടും പരിഗണിക്കാനും തീരുമാനമായതായാണു സൂചന. മെഴ്‌സിക്കുട്ടിയമ്മയും മത്സരിക്കുമെന്നാണു റിപ്പോർട്ട്. നേരത്തെ ജില്ലയിലെ ഇരവിപുരം മണ്ഡലത്തിലാണ് മുകേഷിന്റെ പേര് ഉയർന്നുവന്നിരുന്നത്. മുകേഷ് ഇടത് സ്വതന്ത്രനായി ആയിരിക്കും ജനവിധി തേടുകയെന്നും റിപ്പോർട്ടുണ്ട്.
അതിനിടെ, പത്തനംതിട്ട ജില്ലയിലെ ആറന്മുളയിൽ മാദ്ധ്യമപ്രവർത്തക വീണ ജോർജിന്റെ പേരും നിർദ്ദേശിച്ചതായി സൂചനയുണ്ട്. പത്തനംതിട്ട ജില്ലാ കമ്മിറ്റി ഏകകണ്‌ഠേനയാണു വീണയുടെ സ്ഥാനാർത്ഥിത്വം അംഗീകരിച്ചതെന്നാണു റിപ്പോർട്ടുകൾ. റിപ്പോർട്ടർ ചാനലിൽ മാദ്ധ്യമപ്രവർത്തകയാണ് വീണ ജോർജ്. ആദ്യം മനോരമ ന്യൂസിലും പിന്നീട് ദീർഘകാലം ഇന്ത്യാവിഷനിലും പ്രവർത്തിച്ച വീണ അടുത്തിടെയാണ് റിപ്പോർട്ടറിൽ എത്തിയത്. ഇതിനിടെ ടി.വി ന്യൂ ചാനലിലും വീണ പ്രവർത്തിച്ചിട്ടുണ്ട്. നേരത്തെ കേരള കോൺഗ്രസ് (ബി) നേതാവ് ആർ ബാലകൃഷ്ണ പിള്ള ആറന്മുളയിൽ സ്ഥാനാർത്ഥിയാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.