- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുകേഷിനെ കാണാൻ ഇല്ലെന്ന് പറഞ്ഞ് യൂത്ത് കോൺഗ്രസുകാർ പരാതി കൊടുത്തപ്പോൾ കേസ് രജിസ്റ്റർ ചെയ്ത എസ്‌ഐയുടെ പണി തെറിക്കുമോ? എസ്‌ഐയുടെ നടപടി പൊലീസ് ആർട്ടിക്കിൾ നിബന്ധനകൾക്ക് വിരുദ്ധം; കേസ് എടുത്തത് രാഷ്ട്രീയ പ്രേരിതമെന്ന് സൂചന
കൊല്ലം: എം.മുകേഷ് എംഎൽഎയെ കാണാനില്ലെന്ന യൂത്ത് കോൺഗ്രസിന്റെ പരാതി സ്വീകരിച്ച എസ്‌ഐക്കെതിരെ നടപടിക്ക് ശുപാർശ. കൊല്ലം വെസ്റ്റ് എസ്‌ഐ എൻ.ഗിരീഷിനെ സ്ഥലം മാറ്റിയേക്കും. അതിനിടെ എസ്‌ഐയെ സസ്‌പെന്റ് ചെയ്യണമെന്ന ആവസ്യം സിപിഐ(എം) ഉന്നയിക്കുന്നുണ്ട്. എസ്‌ഐയ്‌ക്കെതിരെ സ്‌പെഷൽ ബ്രാഞ്ച് അസി.കമ്മിഷണർ റെക്‌സ് ബോബി അർവിനാണ് നടപടിക്ക് ശുപാർശ ചെയ്തത്. മുകേഷിനെ കാണാനില്ല എന്ന പരാതിവാങ്ങിവച്ച് രസീതുകൊടുത്ത നടപടി കേരള പൊലീസ് ആക്ടിലെ സെക്ഷൻ 57 പ്രകാരം തെറ്റാണെന്നാണ് വിലയിരുത്തൽ. വ്യക്തിഹത്യ നടത്തുന്നതിനുള്ള രാഷ്ട്രീയ നീക്കമാണ് യൂത്ത് കോൺഗ്രസിന്റെ ഭാഗത്തുനിന്ന് നടന്നത്. ഇതിന് പൊലീസ് ഉദ്യോഗസ്ഥൻ കൂട്ടുനിന്നുവെന്നാണ് നിഗമനം. സാധാരണ ഗതിയിൽ ഇത്തരത്തിലൊരു പരാതി ലഭിച്ചാൽ അതിന്റെ അടിസ്ഥാനം എന്താണെന്ന് അന്വേഷിക്കണം. കാണാതായ ആൾ പരാതി നൽകിയ ആളിന്റെ ബന്ധുവാണോ? ആളെ കാണാതായതിൽ പരാതിക്കാരന് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കണം. എന്നാലിതൊന്നും എസ്.ഐ നടത്തിയതായി ബോദ്ധ്യപ്പെട്ടിട്ടില്ലെന്ന്
കൊല്ലം: എം.മുകേഷ് എംഎൽഎയെ കാണാനില്ലെന്ന യൂത്ത് കോൺഗ്രസിന്റെ പരാതി സ്വീകരിച്ച എസ്‌ഐക്കെതിരെ നടപടിക്ക് ശുപാർശ. കൊല്ലം വെസ്റ്റ് എസ്‌ഐ എൻ.ഗിരീഷിനെ സ്ഥലം മാറ്റിയേക്കും. അതിനിടെ എസ്‌ഐയെ സസ്‌പെന്റ് ചെയ്യണമെന്ന ആവസ്യം സിപിഐ(എം) ഉന്നയിക്കുന്നുണ്ട്.
എസ്‌ഐയ്‌ക്കെതിരെ സ്‌പെഷൽ ബ്രാഞ്ച് അസി.കമ്മിഷണർ റെക്‌സ് ബോബി അർവിനാണ് നടപടിക്ക് ശുപാർശ ചെയ്തത്. മുകേഷിനെ കാണാനില്ല എന്ന പരാതിവാങ്ങിവച്ച് രസീതുകൊടുത്ത നടപടി കേരള പൊലീസ് ആക്ടിലെ സെക്ഷൻ 57 പ്രകാരം തെറ്റാണെന്നാണ് വിലയിരുത്തൽ. വ്യക്തിഹത്യ നടത്തുന്നതിനുള്ള രാഷ്ട്രീയ നീക്കമാണ് യൂത്ത് കോൺഗ്രസിന്റെ ഭാഗത്തുനിന്ന് നടന്നത്. ഇതിന് പൊലീസ് ഉദ്യോഗസ്ഥൻ കൂട്ടുനിന്നുവെന്നാണ് നിഗമനം.
സാധാരണ ഗതിയിൽ ഇത്തരത്തിലൊരു പരാതി ലഭിച്ചാൽ അതിന്റെ അടിസ്ഥാനം എന്താണെന്ന് അന്വേഷിക്കണം. കാണാതായ ആൾ പരാതി നൽകിയ ആളിന്റെ ബന്ധുവാണോ? ആളെ കാണാതായതിൽ പരാതിക്കാരന് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കണം. എന്നാലിതൊന്നും എസ്.ഐ നടത്തിയതായി ബോദ്ധ്യപ്പെട്ടിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. സാധാരണ ഒരാളെ അല്ല കാണാതായതായി പരാതി നൽകിയത്. കൊല്ലം എംഎൽഎ കൂടിയാണ് കാണാതായെന്ന് പരാതിയിൽ പറയുന്ന മുകേഷ്. ഈ സാഹചര്യത്തിൽ എസ്.ഐ കുറച്ച് കൂടി ഗൗരവത്തോടെ കാര്യങ്ങളെ സമീപിക്കണമായിരുന്നു. മാത്രമല്ല, മുകേഷ് താമസിക്കുന്ന പരിധിയിൽ വരുന്ന പൊലീസ് സ്‌റ്റേഷനിൽ അല്ല പരാതി നൽകിയതും. ഇതും എസ്.ഐ കണക്കിലെടുത്തില്ല. പരാതിക്കാരനെ പിന്തിരിപ്പിക്കാൻ ശ്രമിക്കുകയോ കോടതിയെ സമീപിക്കാൻ നിർദ്ദേശിക്കുകയോ എസ്.ഐയ്ക്ക് ചെയ്യാമായിരുന്നു. എന്നാലിതൊന്നും എസ്.ഐ ചെയ്തില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
കേരള പൊലീസ് ആക്ടിലെ സെക്ഷൻ 57 പ്രകാരമാണ് നടപടിക്ക് ശുപാർശയും. എസ്‌ഐയുടെ നടപടിയക്ക് എതിരെ സിപിഐ(എം) അസിസ്റ്റന്റ് പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സ്‌പെഷൽ ബ്രാഞ്ചിന് നിർദ്ദേശം നൽകി. എംഎൽഎയെ കാണാനില്ലെന്ന പരാതി രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമാണെന്ന് മനസിലാക്കേണ്ടിയിരുന്നു. അല്ലാതെ കാണാനില്ലെന്ന പരാതി സ്വീകരിച്ച് രസീത് നൽകിയത് ശരിയായില്ലെന്നാണ് വിലയിരുത്തൽ. കൊല്ലം എംഎൽഎ മുകേഷിനെ കാണാനില്ലെന്ന് യൂത്ത് കോൺഗ്രസ് കൊല്ലം അസംബ്ലി കമ്മിറ്റിയാണ് വെസ്റ്റ് എസ്‌ഐക്ക് പരാതി നൽകിയത്. പണക്കാരുടെ ഇടയിൽ മാത്രമാവും മുകേഷിനെ കാണുന്നതെന്നും യൂത്ത് കോൺഗ്രസ് ഭാരവാഹി വിഷ്ണു സുനിൽ പറഞ്ഞു.
പ്രകൃതിക്ഷോഭങ്ങൾ മൂലം കൊല്ലത്തിന്റെ തീരദേശ മേഖലയിൽ വൻ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടും എംഎൽഎയെ കാണാനോ പരാതി പറയാനോ പൊതുജനങ്ങൾക്ക് കഴിഞ്ഞിട്ടില്ലെന്നും ചൂണ്ടിയാണ് പരാതി നൽകിയത്. എന്നൽ പരാതി സ്വീകരിച്ച സംഭവത്തിൽ എസ്‌ഐക്കു വീഴ്ചപറ്റിയെന്നും കൊല്ലം സിറ്റി പൊലീസ് കമ്മീഷണറുടെ റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞദിവസമാണ് മുകേഷിനെ അപകീർത്തിപ്പെടത്തി യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസിൽ പരാതി നൽകാനെത്തിയത്. മുകേഷിനെ കാണാനില്ലെന്നു നൽകിയ പരാതി സ്വീകരിച്ചു വെസ്റ്റ് എസ്‌ഐ രസീത് നൽകുകയായിരുന്നു.
താൻ എവിടെയും പോയിട്ടില്ലെന്നും തന്നെ അപകീർത്തിപ്പെടുത്താനാണ് യൂത്ത് കോൺഗ്രസുകാർ ഇത്തരത്തിൽ പ്രവർത്തിച്ചതെന്നും കാട്ടി മുകേഷ് തൊട്ടുപിന്നാലെ കൊല്ലത്തു മാദ്ധ്യമപ്രവർത്തകരെ കണ്ടിരുന്നു. താൻ എവിടെയെങ്കിലും പോയിട്ടുണ്ടെങ്കിൽ അതു രാഹുൽ ക്ലബിൽ അംഗത്വമെടുക്കാനാണെന്നും എന്നാൽ നാലു മാസം വീട്ടുകരോടു പറയാതെ അജ്ഞാതവാസത്തിൽ പോയാൽ മാത്രമേ അംഗത്വം തരൂ എന്നു പറഞ്ഞെന്നുമായിരുന്നു പരിഹാസരൂപേണയുള്ള മുകേഷിന്റെ മറുപടി.