- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുകേഷിനെ ഫോൺ വിളിച്ച കുട്ടിയെ തിരിച്ചറിഞ്ഞു; വിളിച്ചത് ഒറ്റപ്പാലം മീറ്റ്‌ന സ്വദേശിയായ പത്താംക്ലാസുകാരൻ; വിളിച്ചതുകൊല്ലത്തുള്ള സുഹൃത്തിന് ഓൺലൈൻ പഠനത്തിന് സഹായം അഭ്യർത്ഥിച്ചെന്ന് ബന്ധുക്കൾ; വി കെ ശ്രീകണ്ഠൻ എംപിയും ഒറ്റപ്പാലം എംഎൽഎ പ്രേംകുമാറും കുട്ടിയുടെ വീട്ടിലെത്തി
ഒറ്റപ്പാലം: കൊല്ലം എംഎൽഎ എം മുകേഷിനെ ഫോണിൽ വിളിച്ച കുട്ടിയെ കണ്ടെത്തി. ഒറ്റപ്പാലം മീറ്റ്‌ന സ്വദേശിയായ കുട്ടിയാണ് മുകേഷിനെ വിളിച്ചത്. കൊല്ലത്തുള്ള കൂട്ടുകാരന്റെ ഓൺലൈൻ പഠനത്തിനായി സഹായം അഭ്യർത്ഥിച്ചാണ് കുട്ടി മുകേഷിനെ ഫോണിൽ വിളിച്ചത്.കുട്ടി മുകേഷിനെ വിളിച്ച കാര്യം ബന്ധുക്കൾ മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. കുട്ടിയെ ഇപ്പോൾ സ്വന്തം വീട്ടിൽ നിന്ന് ബന്ധുവീട്ടിലേക്ക് മാറ്റിയിരിക്കുകയാണ്.
അതിനിടെ രാവിലെ സ്ഥലം എം പിയും കോൺഗ്രസ് നേതാവുമായ വി കെ ശ്രീകണ്ഠൻ കുട്ടിയുടെ വീട് സന്ദർശിച്ചു. ഒറ്റപ്പാലം എം എൽ എയായ പ്രേംകുമാറും ഇപ്പോൾ വീട്ടിലെത്തിയിട്ടുണ്ട്. മുകേഷിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബാലവകാശ കമ്മിഷനിൽ പരാതി നൽകി. മുകേഷ് നടത്തിയത് സത്യാപ്രതിജ്ഞാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.
മുകേഷ് എംഎൽഎയെ ഫോണിൽ വിളിച്ച ഒറ്റപ്പാലത്തെ വിദ്യാർത്ഥിയെ കണ്ടെത്താൻ സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരുന്നു. മുകേഷിനെ ഫോൺ വിളിച്ച വ്യക്തിയെ കണ്ടെത്തുന്നതിനായി എല്ലാ രാഷ്ട്രീയ പാർട്ടിക്കാരും അന്വേഷണം നടത്തിയിരുന്നു.
ഞായറാഴ്ച രാവിലെ മുതലാണ് വിദ്യാർത്ഥിയോട് എംഎൽഎ കയർക്കുന്ന ഓഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. 'ഹലോ സർ, ഞാൻ പാലക്കാട്ടുനിന്നാണെ'ന്ന് പറഞ്ഞാണ് വിദ്യാർത്ഥി വിളിച്ചത്. 'ആറു പ്രാവശ്യമൊക്കെ വിളിക്കുകയെന്നുപറഞ്ഞാൽ, മീറ്റിങ്ങിൽ ഇരിക്കുകയല്ലേ എന്ന് പ്രതികരിച്ചാണ് മുകേഷ് തുടങ്ങിയത്. പാലക്കാട് എംഎൽഎ എന്നയാൾ ജീവനോടെയില്ലേ, എന്ത് അത്യാവശ്യകാര്യമായാലും അവിടെ പറഞ്ഞാൽ മതിയല്ലോ. എന്തിനാണ് തന്നെ വിളിച്ചത് -മുകേഷ് ചോദിക്കുന്നു.
സാറിന്റെ നമ്പർ കൂട്ടുകാരൻ തന്നതാണെന്നു പറഞ്ഞപ്പോൾ അവന്റെ ചെവിക്കുറ്റി നോക്കിയടിക്കണം. പാലക്കാട് ഒറ്റപ്പാലമാണ് വീടെന്ന് കുട്ടി പറഞ്ഞപ്പോൾ അവിടത്തെ എംഎൽഎയെ കണ്ടുപിടിക്ക്, മേലാൽ തന്നെ വിളിക്കരുതെന്ന് പറഞ്ഞാണ് മുകേഷ് ഫോൺ കട്ട് ചെയ്തത്.
അതേസമയം, ഓഡിയോ വൈറലായതോടെ തനിക്കെതിരെയുള്ള ആസൂത്രിത നീക്കമാണ് ഫോൺവിളിക്കു പിന്നിലെന്ന ആരോപണവുമായി മുകേഷ് രംഗത്തെത്തി. തെരഞ്ഞെടുപ്പിന് ശേഷം തന്നെ പ്രകോപിപ്പിക്കാൻ ആസൂത്രിതമായ ഇത്തരം വിളികൾ വരുന്നുണ്ട്. എന്നെ വിളിച്ചയാൾ നിഷ്‌കളങ്കനാണെങ്കിൽ എന്തിന് റെക്കോഡ് ചെയ്തു. സംഭവം ആസൂത്രിതമാണെന്നാണ് ഇത് വ്യക്തമാക്കുന്നത്. ചൂരൽ വെച്ച് അടിക്കുമെന്ന് പറഞ്ഞത് രക്ഷാകർത്താവിന്റെ സ്‌നേഹത്തോടെയാണെന്നും മുകേഷ് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ