- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കാരുണ്യ' പരസ്യത്തിൽ അഭിനയിച്ചതു പ്രതിഫലം വാങ്ങാതെ; മറ്റുള്ളവർ പണം വാങ്ങാതിരുന്നപ്പോൾ ആറുലക്ഷം വാങ്ങി പരസ്യത്തിൽ അഭിനയിച്ചെന്ന ആരോപണത്തിനു മറുപടിയുമായി മുകേഷ്; തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ലോട്ടറി വിവാദം
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കാരുണ്യ ലോട്ടറിയുടെ പരസ്യത്തിൽ അഭിനയിച്ചതിന് ആറ് ലക്ഷം രൂപ കൈപ്പറ്റിയെന്ന ആരോപണം വാസ്തവവിരുദ്ധമെന്നു നടനും കൊല്ലം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുമായ മുകേഷ്. പണംവാങ്ങിയാണു കാരുണ്യ പരസ്യത്തിൽ മുകേഷ് അഭിനയിച്ചതെന്നു കാട്ടി വാട്‌സ്ആപ്പിലും ഫേസ്‌ബുക്കിലും തുടരുന്ന വ്യാപക പ്രചാരണത്തിനു മറുപടി നൽകുകയായിരുന്നു മുകേഷ്. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ പല തരത്തിലാണ് എതിരാളികളുടെ മേൽ ചെളി വാരിയെറിയാനുള്ള നീക്കങ്ങൾ. ഇതിന്റെ ഭാഗമായാണു മുകേഷിനെതിരായും വിവാദം പൊട്ടിപ്പുറപ്പെട്ടത്. സംസ്ഥാന സർക്കാരിന്റെ കാരുണ്യ ലോട്ടറിയുടെ പരസ്യത്തിൽ അഭിനയിച്ചതിന് ആറ് ലക്ഷം രൂപ കൈപ്പറ്റിയതായാണു വിവാദം. ഇക്കാര്യത്തിൽ സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറുടെ അവകാശവാദം പൊള്ളയാണെന്ന് മുകേഷ് വ്യക്തമാക്കി. മമ്മൂട്ടിയും മോഹൻലാലും മുതൽ സുരാജ് വെഞ്ഞാറമൂടും ദിലീപും വരെ ഒട്ടേറെ താരങ്ങൾ കാരുണ്യ പരസ്യങ്ങളിൽ അഭിനയിച്ചിട്ടുണ്ടെന്നും അതിൽ മുകേഷിന് മാത്രമാണ് പണം നൽകിയതെന്നുമായിരുന്നു വിവരാവകാശനിയമപ്രകാരമുള്ള ചോദ്യത്ത
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കാരുണ്യ ലോട്ടറിയുടെ പരസ്യത്തിൽ അഭിനയിച്ചതിന് ആറ് ലക്ഷം രൂപ കൈപ്പറ്റിയെന്ന ആരോപണം വാസ്തവവിരുദ്ധമെന്നു നടനും കൊല്ലം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുമായ മുകേഷ്. പണംവാങ്ങിയാണു കാരുണ്യ പരസ്യത്തിൽ മുകേഷ് അഭിനയിച്ചതെന്നു കാട്ടി വാട്‌സ്ആപ്പിലും ഫേസ്‌ബുക്കിലും തുടരുന്ന വ്യാപക പ്രചാരണത്തിനു മറുപടി നൽകുകയായിരുന്നു മുകേഷ്.
തെരഞ്ഞെടുപ്പ് അടുത്തപ്പോൾ പല തരത്തിലാണ് എതിരാളികളുടെ മേൽ ചെളി വാരിയെറിയാനുള്ള നീക്കങ്ങൾ. ഇതിന്റെ ഭാഗമായാണു മുകേഷിനെതിരായും വിവാദം പൊട്ടിപ്പുറപ്പെട്ടത്. സംസ്ഥാന സർക്കാരിന്റെ കാരുണ്യ ലോട്ടറിയുടെ പരസ്യത്തിൽ അഭിനയിച്ചതിന് ആറ് ലക്ഷം രൂപ കൈപ്പറ്റിയതായാണു വിവാദം.
ഇക്കാര്യത്തിൽ സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറുടെ അവകാശവാദം പൊള്ളയാണെന്ന് മുകേഷ് വ്യക്തമാക്കി. മമ്മൂട്ടിയും മോഹൻലാലും മുതൽ സുരാജ് വെഞ്ഞാറമൂടും ദിലീപും വരെ ഒട്ടേറെ താരങ്ങൾ കാരുണ്യ പരസ്യങ്ങളിൽ അഭിനയിച്ചിട്ടുണ്ടെന്നും അതിൽ മുകേഷിന് മാത്രമാണ് പണം നൽകിയതെന്നുമായിരുന്നു വിവരാവകാശനിയമപ്രകാരമുള്ള ചോദ്യത്തിന് ഭാഗ്യക്കുറി ഡയറക്ടർ മറുപടി നൽകിയത്. ഇത് സോഷ്യൽ മീഡിയയിൽ വ്യാപകമായി ചർച്ച ചെയ്യപ്പെട്ടതോടെയാണ് ഫേസ്‌ബുക്കിൽ മുകേഷ് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.വിവരാവകാശ രേഖ പ്രകാരം കിട്ടിയ മറുപടിയുടെ കോപ്പിയാണ് ഫേസ്‌ബുക്കിലും വാട്ട്സാപ്പിലും പ്രചരിച്ചത്.
കാരുണ്യ ലോട്ടറിയുടെ ആദ്യത്തെ ആറ് പരസ്യങ്ങൾ സംവിധാനം ചെയ്തത് തന്റെ സഹോദരിയായ സന്ധ്യ രാജേന്ദ്രൻ ആയിരുന്നുവെന്ന് മുകേഷ് പറയുന്നു. '6 ലക്ഷം രൂപയ്ക്ക് 6 പരസ്യം ചെയ്യാനായിരുന്നു ലോട്ടറി ഡിപ്പാർട്ടുമെന്റുമായുള്ള കരാർ. ലോട്ടറി ഡിപ്പാർട്ട്മെന്റിന്റെ നിയമമനുസരിച്ച് പരസ്യത്തിൽ അഭിനയിക്കുന്ന ഒരാളുടെ പേരിൽ മാത്രമേ പണം പിൻവലിക്കാൻ സാധിക്കുമായിരുന്നുള്ളൂ. ആദ്യ പരസ്യത്തിൽ അഭിനയിച്ചത് ഞാനായിരുന്നതുകൊണ്ട് അവർ എന്റെ പേരിൽ 6 ലക്ഷം രൂപ പിൻവലിക്കുകയായിരുന്നു.' മുകേഷ് പറയുന്നു.
ഇതിനെ കുറിച്ച് ഇനിയും സംശയമുള്ളവർക്ക് അന്നത്തെ ലോട്ടറി ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ലോകായുക്തയ്ക്ക് സമർപ്പിച്ച രേഖകൾ പരിശോധിക്കാം എന്നും മുകേഷ് പറയുന്നു. മമ്മൂട്ടി, മോഹൻലാൽ, ഇന്നസെന്റ്, പൃഥ്വിരാജ്, ദിലീപ്, കാവ്യമാധവൻ തുടങ്ങിയ പ്രമുഖരാണ് കാരുണ്യയുടെ പരസ്യത്തിൽ അന്ന് അഭിനിയിച്ചത്. ക്യാൻസർ അടക്കമുള്ള രോഗങ്ങൾ ബാധിച്ചവരെ സഹായിക്കാനായി പുറത്തിറക്കിയ കാരുണ്യ ലോട്ടറിയുടെ പരസ്യത്തിൽ പ്രതിഫലം വാങ്ങിയ ഏക നടൻ മുകേഷാണ് എന്നായിരുന്ന സോഷ്യൽ മീഡിയ പ്രചരണം.